Saturday, October 19, 2019

ഹരി ഓം!
നാരദ ഭക്തി സൂത്രം
അദ്ധ്യായം - 6
ഭാഗം -2
*സൂത്രം - 63*

*സ്ത്രീധന നാസ്തിക*
*വൈരീചരിത്രം*
*ന ശ്രവണീയം*

സാധകന്മാർ സ്ത്രീകളെ
പറ്റിയോ, ധനം, നാസ്തികന്മാർ, ശത്രുക്കൾ ഇവരെപ്പറ്റിയോ ഉള്ള വിവരണങ്ങളിൽ ഒരി
ക്കലും ശ്രദ്ധ പതിപ്പിക്കരുത്.

ഭക്തി സാധനാനുഷ്ഠാ
നത്തിൽക്കൂടി ധന്യ ജീവിതം നയിക്കുവാൻ
ഉറച്ച സാധകൻ, തന്റെ
പൂർണ്ണ ആത്മനിയന്ത്രണ
ത്തിന് ശ്രമിച്ചു കൊണ്ടി
രിക്കണം.മറ്റു വിഷയങ്ങ
ളിൽ അനാവശ്യമായി
തന്റെ ശ്രദ്ധ ചോർന്നു പോകാതിരിക്കാനാണ്
നാരദമഹർഷിയുടെ ഈ
താക്കീത്.ഈ ലോകത്തിൽ ജീവിക്കുന്ന
നമുക്ക് പലവിധ കാഴ്ചക
ളെ കാണേണ്ടതായിട്ടും പല വർത്തമാനങ്ങൾ
കേൾക്കേണ്ടതായിട്ടും
വരും. ആ ചുറ്റുപാടിൽ
സദാ സംഭവിച്ചുകൊണ്ടി
രി ക്കുന്ന വിവിധ അനു
ഭവങ്ങളിൽ നിന്നും ഉണ്ടാ
കുന്ന മാലിന്യങ്ങളാലും
സ്വാർത്ഥ കാമനകളാലും
സ്വാധീനിക്കപ്പെടാതിരി
ക്കാൻ നമ്മുടെ മനസ്സിനെ
സംരക്ഷിക്കുവാനാണ്
ശ്രീ നാരദർ ഉപദേശിക്കു
ന്നത്.ഇന്ദ്രിയ വിഷയങ്ങളിൽ മനസ്സിന്
ആവേശം ജനിക്കുമ്പോഴാണല്ലോ
നാം വിഷയങ്ങൾക്ക്
അതീതനാവുന്നത്.
ചുറ്റുപാടുമുള്ള വിഷയങ്ങ
ളും അവയിൽ നിന്നും
ഉണ്ടാകുന്ന താൽക്കാലിക
തൃപ്തിക്കുവേണ്ടി
കൊതിക്കുന്ന ഇന്ദ്രിയ
ങ്ങളുടെയുംസാക്ഷിയായി
നിൽക്കാൻ മനസ്സിനെ
പരിശീലിപ്പിക്കുകയാണ്
വേണ്ടത്.   
              തുടരും ......

No comments:

Post a Comment