Sunday, October 13, 2019

നരസിംഹ സ്തുതി
-----------------------------

ജയ നര ഹരേ,  ജയ നര ഹരേ
ജയ നര ഹരേ,  ജയ നര ഹരേ
കനലൊളിയെഴും വിലോചനങ്ങളും
കരാള ദംഷ്ട്രങ്ങളെഴും വദനവും
വളഞ്ഞുയർന്ന കൺപുരിക യുഗ്മവും
കനക തുല്യമാം ശരീര കാന്തിയും
ഗഗനസീമയെ പ്പിളർന്ന മേനിയും
സടകളും വാളൊടെതിരിടും നാവും
രിപുക്കൾ തൻ നെഞ്ചു പിളർന്നിടും ഘോര
നഖര ജാലവും വിശാല വക്ഷസ്സും
യുഗാന്ത മേഘ ഗർജ്ജന സമാനമാം
ഭയാനകമായ മഹാട്ടഹാസവും
തട്ടിയെഴും കുറും കഴുത്തുമൽപ്പമാം
കടി തടവുമാശ്രവണ കാന്തിയും നിലാവിനോടൊക്കും മനോജ്ഞ രോമവും
ഗുഹാ സമാനമായ് പിളർന്നൊരാവായും
ഹൃദയപത്മത്തിൽ വിളങ്ങണമെന്നും
ജയ നര ഹരേ, ജയ നര ഹരേ,  ജയ നര ഹരേ

🙏🙏🙏🙏

No comments:

Post a Comment