ഹിന്ദുമത വിശ്വാസപ്രകാരമുള്ള അഞ്ച് പുണ്യകേന്ദ്രങ്ങളാണ് പഞ്ച കേദാരങ്ങൾ (സംസ്കൃതം: पंचकेदार) എന്ന നാമത്തിൽ അറിയപ്പെടുന്നത്. ശൈവമതസ്ഥർക്കിടയിലാണ് ഈ ക്ഷേത്രങ്ങൾ കൂടുതൽ പ്രശസ്തം. ശിവനാണ് ഈ ക്ഷേത്രങ്ങളിലേയെല്ലാം പ്രധാന ആരാധനാമൂർത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം (केदारनाथ),തുംഗനാഥ് ക്ഷേത്രം (तुंगनाथ), രുദ്രനാഥ് ക്ഷേത്രം (रुद्रनाथ), മധ്യമഹേശ്വർ ക്ഷേത്രം (मध्यमहेश्वर), കൽപേശ്വർ ക്ഷേത്രം(कल्पेश्वर) എന്നിവയാണ് പഞ്ചകേദാരങ്ങൾ. ഹിമാലയത്തിലെ ഗർവാൾ പ്രദേശത്താണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. പഞ്ചപാണ്ഡവരുമായി ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു.
No comments:
Post a Comment