Sunday, October 27, 2019

ചതുശ്ലോകീ ഭാഗവതം... 42

ആത്മമായാമൃതേ രാജൻ പരസ്യാനുഭവാത്മനാ :
ന ഘടേതാർത്ഥ  സംബന്ധ:
സ്വപ്നദ്രഷ്ടുരിവാംജസാ..


ശുദ്ധ ബുദ്ധ മുക്ത സ്വരൂപ മായ ഈ ചൈതന്യത്തിനു,  മായ കൊണ്ട് അല്ലാതെ ബന്ധമൊന്നും വരാൻ സാദ്ധ്യമേ അല്ലാ...

*ബന്ധം സ്വപ്നം പോലെ ആണ്* 

അല്ലാതെ വേറെ  ഒരു വഴിക്കും ഒരു ബന്ധവും നിത്യ മുക്തനായ ഈശ്വരന്ന്, പരമപുരുഷന് വരാൻ ഒക്കുകയില്ല.....


ഇത്രയും പറഞ്ഞ് ഭഗവാൻ ബ്രഹ്മാവിന് ഉപദേശിച്ച ചതുശ്ലോകീ                          ഭാഗവതത്തിലേക്ക് കടക്ക്‌ക യാണ്...

ബ്രഹ്മാവ് ഭഗവാനോട് പറയ്‌ കയാണ്....

ന്ന് വച്ചാൽ കമലജനാണല്ലോ അദ്ദേഹം....

കമലജനായ ബ്രഹ്മാവ് പറയ്‌ കയാണ്.....
ഭഗവാനെ 🙏🏼🙏🏼🙏🏼

ഭഗവൻ! സർവഭൂതാനാമ
ദ്ധ്യക്ഷോ /അവസ്ഥിതോ ഗുഹാം
വേദഹ്യ പ്രതിരുദ്ധേന
പ്രജ്ഞാനേന ചികീർഷിതം..

തഥാപി നാഥമാനസ്യ
നാഥ നാഥയ നാഥിതം.......
പരാവരേ യഥാരൂപേ
ജാനീയാം തേ തു അരൂപിണ:

നാഥ...നാഥയ.... നാഥിതം....
വളരെ വിചിത്രം ആയ പ്രയോഗം ആണ് !

നമ്മള്.. ലോകത്തില് നമ്മളാണ് നാഥന്മാര് ന്ന് ആണ്  ധരിക്കണതേയ്....

ഈ അഹങ്കാരം ഒരിക്കലും നാഥൻ ആവില്ല്യ..
അഹങ്കാരം പോയിക്കഴിഞ്ഞാൽ നാഥൻ പ്രകാശിയ്ക്കും.....

നമ്മളാണ് ലോകത്തില് എല്ലാ കാര്യവും ചെയ്യണത്...
കൂര താങ്ങണ പല്ലിയെ പോലെ....
പല്ലി പറഞ്ഞൂത്രേ !!!!
പല്ലികള് ഒരു സമരം നടത്തി ന്ന് ആണ്..... !!!

ന്ന് വച്ചാൽ....
ഞങ്ങൾ ഇത്രയും കാലമായി നിസ്വാർത്ഥമായി സകല കൂരകളും താങ്ങി ക്കൊണ്ടിരിക്കുന്നു....
ആരും ഞങ്ങള്ക്ക് ഒരു അംഗീകാരമേ തര്ണില്ല്യാ.. !
ഇനിയും ഞങ്ങളെ കണ്ടില്ല്യ ന്ന് നടിച്ചാൽ ഞങ്ങള് കൈ വിടും... 😄😄

പല്ലി കൈവിട്ടാൽ കൂര ചോട്ടില് വീഴ്വോ?...

ഗൃഹസ്ഥൻമാർക്ക് വല്യ ഒരു ഭ്രമം വരും.... നമ്മൾ ഇല്ലെങ്കിൽ വീട്ട് കാര്യം ഒന്നും നടക്കില്ല്യ ന്ന്.. !
അതിന്  ഒറ്റ മരുന്നേ ഉള്ളു..
ഇടയ്ക്ക് നാട് വിട്ടിട്ട് പോക്‌ കാ.... പറയാതെ ഒന്ന് പോണം...

ന്ന് ട്ട് ഒരു ആറു മാസം കഴിഞ്ഞു തിരിച്ചു വന്നു നോക്ക്കാ...
വീട്ടിൽ എന്തെങ്കിലും കൊഴപ്പം ണ്ടോ ന്ന് നോക്ക് കാ...
അപ്പൊ നമുക്ക് മനസ്സിലാവും 
നമ്മളാണ് കൊഴപ്പം ന്ന്... നമ്മള് പോയിക്കഴിഞ്ഞപ്പോ പലേ പ്രശ്നങ്ങളും പരിഹൃത മായി ട്ട് ണ്ടാകും..

അപ്പൊഴാണ് നമുക്ക് മനസ്സിലാവാ... നമ്മള് പരിഹരിക്കയല്ലാ ചെയ്യ്ണത്, നമ്മള് കൊഴപ്പം ണ്ടാക്ക്‌ക യാണ് ചെയ്യ്ണത്...

നമ്മള് പോയത് കൊണ്ട് ഇവിടെ ഒന്നും പോകില്ല.....
ശ്രീ നൊച്ചൂർജി....

No comments:

Post a Comment