Thursday, October 31, 2019

ദുഃഖം ലഭിക്കുന്നതെന്തുകൊണ്ട്..??
**മനോഭാവം എന്നത് ഒരു വ്യക്തി തൻെറ പല ജന്മങ്ങളുടെ ജീവിതചക്രങ്ങളിൽ വന്ന് ഏതല്ലാം കർമ്മങ്ങൾ
(ചിന്തകൾ,വാക്കുകൾ, പെരുമാറ്റം, പ്രതികരണങ്ങൾ) ചെയ്തിട്ടുണ്ടോ അവയുടെ എല്ലാം പ്രതിഫലങ്ങളുടെ ആകെ തുകയാണ്.
**കഴിഞ്ഞകാല കർമ്മങ്ങളുടെ ഫലമാണ് വർത്തമാന സമയത്ത് സാഹചര്യങ്ങളായി വരുന്നത്...!!
**ഏതെങ്കിലും നെഗറ്റീവ് കർമ്മങ്ങളുടെ ഫലമായി ഇപ്പോൾ വിപരീത സാഹചര്യങ്ങൾ വന്നാൽ പോലും,ഇപ്പോൾ അതിനോട് പോസിറ്റീവ് ആയി പ്രതികരിച്ചാൽ പോസിറ്റീവ് പ്രതിഫലം തന്നെ ലഭിക്കുന്നു.
**കാരണം, ഭൂതകാലത്തെക്കാൾ ശക്തി വർത്തമാനകാലത്തിനാണ്...!!
**ഇപ്പോഴത്തെ പ്രതികരണത്തിൻ്റെ ഫലം ഭാവിയിൽ ലഭിക്കുകയും ചെയ്യും
**ഭൂതകാലത്ത് പോയി, ചെയ്ത കർമ്മങ്ങളെ തിരുത്തക എന്നത് അസാദ്ധ്യമാണ്...!!
**നമുക്ക് നമ്മളെ തിരുത്താൻ വർത്തമാനകാലം മാത്രമേയുള്ളൂ..!!
**ഇതാണ് വർത്തമാനകാലത്തിൻ്റെ ശക്തിയും പ്രസക്തിയും..!!
**ആത്മീയ പഠനത്തിൽ കൂടി മാത്രമേ അവനവന് പ്രയോജനപ്പടുന്ന കാര്യങ്ങളെ തിരിച്ചറിയാനൂം,അവനവനെ തിരുത്താനുമുള്ള ശക്തി ലഭിക്കൂ...!!
**ഒരു വ്യക്തിയുടെ ജീവിതം അവരുടെ തന്നെ കർമ്മഫലമായതുകൊണ്ട്, അവരുടെ ജീവിതത്തിൽ വന്നു ചേരുന്ന സാഹചര്യങ്ങൾക്ക് മറ്റാരെയും "പ്രതി" ആക്കണ്ടതില്ലല്ലോ.
**സ്വന്തം കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കാൻ പലരും, പലതും നിമിത്തമായി വന്നേക്കാം.
**ചിലപ്പോൾ കാലാവസ്ഥ, മറ്റു ചിലപ്പോൾ ജീവജാലങ്ങൾ,അചേതന വസ്തുക്കൾ, എന്തിന്, ഗവൺമെന്റുകളുടെ ചില തീരുമാനങ്ങൾ പോലും വ്യക്തികളുടെ ഭൂതകാലകർമ്മങ്ങൾക്ക് പ്രതിഫലം നൽകാൻ നിമിത്തമാകുന്നു...!!
**ഈ നിമിഷത്തിന് തൊട്ടു മുൻപുള്ള നിമിഷം വരെയും ഭൂതകാലമാണ്.
**സ്വന്തം വികലമായ മനോഭാവങ്ങളെ തിരുത്തുന്നതിന് ഏറ്റവും ശക്തമായ വർത്തമാന സമയത്തെ,ഉപകാരമില്ലാത്ത വിവരങ്ങളെ സ്വീകരിക്കാനും പങ്കിടാനും വേണ്ടി നഷ്ടപ്പെടുത്തിയാൽ,വരാൻ പോകുന്ന കാലം ഒട്ടും ശോഭനമായിരിക്കില്ല എന്ന് തിരിച്ചറിയണം.
**സ്വയത്തെ മലിനമായ മനോഭാവങ്ങളിൽ നിന്ന് സ്വയത്തെ രക്ഷിക്കാൻ സമയവും അറിവും കഴിവും നൽകിയിട്ടും അത് ഉപയോഗിക്കാതെ,പിന്നീട് ആപത്തുകൾ വരുമ്പോൾ "ദൈവമേ,രക്ഷിക്കണേ..."എന്ന് നിലവിളിച്ചിട്ട് എന്തു കാര്യം??
**തനിക്ക് ചെയ്യാനുള്ളത് സമയാസമയങ്ങളിൽ ദൈവം ചെയ്യുന്നുണ്ട്.
**പുകഴ്‌ത്തൽ കേട്ട് പ്രസാദിക്കാനും അവഗണിക്കുന്നവരെ ആപത്തിൽപ്പെടുത്താനും ദൈവം മനുഷ്യനല്ലല്ലോ...!!
**ദൈവം, ദൈവമാണ്...!!
**സർവ്വോത്തമ സ്ഥാനം നൽകി, ലോകം ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ അങ്ങനെ സർവ്വാരാധ്യനാകാനുള്ള യോഗ്യത ദൈവത്തിനുള്ളത് കൊണ്ട് തന്നെയാണ്...!!
**അത് തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അംഗീകരിച്ചാലുമില്ലെങ്കിലും,സ്നേഹസാഗരമായും കരുണാവാരിധിയായും ക്ഷമാസാഗരവുമൊക്കെത്തന്നെയായി ദൈവം നിലനിൽക്കും...!!
**യാതൊരു മാറ്റവും തൻെറ മനോഭാവത്തിൽ കൊണ്ടുവരേണ്ടി വരാതെ...!!
**പക്ഷേ, അപ്പോഴും തിരുത്തപ്പെടേണ്ടവൻ മനുഷ്യൻ തന്നെയാണ്!!
**ജീവിതത്തിൻറെ തീച്ചൂളയിൽ കൂടി കടന്നു പോകുമ്പോൾ, വിപരീത സാഹചര്യങ്ങളുടെ പ്രഹരമേറ്റ് നിലവിളിക്കുമ്പോൾ,പലരും അയിത്തം കൽപിച്ചു ദൂരെയകറ്റി നിർത്തിയ ദൈവം മാത്രമേ വീണ്ടും ഒരു ദീപനാളമായി വഴികാട്ടുവാൻ ഉണ്ടാവുകയുള്ളൂ..!!
**മാറ്റപ്പെടേണ്ട ദുർബല മനോഭാവങ്ങളെ ഇന്നേ മാറ്റിയാൽ അവരവർക്ക് നല്ലത്.
**സ്വയം പരിവർത്തനത്തിൻറെ ആവശ്യകത സ്വജീവിതത്തിൽക്കൂടി കാണിച്ചു തന്ന അനേകം ഉദാഹരണമൂർത്തികൾ ചരിത്രത്തിലുണ്ട്...!!

No comments:

Post a Comment