Wednesday, October 02, 2019

ഹരിഃ ഓം
ശ്രീഗുരുപാദസേവാ നിരതർ ചെയ്യേണ്ടത് ഭംഗിയായി ചെയ്തു. നന്നായി

വിട്ടു പോവുന്നിങ്ങോരോരുത്തരും
കഷ്ടമാണതു ദുഃഖപ്രദായകം
സത്യസാക്ഷാത്ക്കാര പാതയിലേവരും
സഞ്ചരിപ്പതു ചിന്തിപ്പതാശ്വാസം

മൺ മറഞ്ഞ ശരീരങ്ങൾക്കപ്പുറം
ചിന്മയ ഗുരു പാദങ്ങൾ പുൽകീടും
വിട്ടു പോയ മഹജ്ജനമെന്നോർത്തു
സ്വസ്ഥരാകാനനുഗ്രഹം പ്രാർത്ഥിപ്പൂ

സദ്ഗുരോ സത്യ സായൂജ്യദായകാ
നിത്യസത്യത്തിലാശ്രയാസക്തിയെ
എത്രയും വേഗം പ്രാപിക്കാൻ ഞങ്ങളെ
യുക്തരാക്കണേ ബോധസ്വരൂപിണേ

Love

No comments:

Post a Comment