Monday, October 28, 2019

കാമനും യമനും തമ്മില്‍ വളരെ അന്തരമുണ്ട്. വിചാരംചെയ്തു നോക്കുമ്പോഴേ അതു വ്യക്തമായറിയൂ. യമന്‍ എല്ലാവര്‍ക്കും അപ്രിയനാണ്; ആരും യമനെ ഇഷ്ടപ്പെടാറില്ല. എങ്കിലും അദ്ദേഹം ഓരോരുത്തര്‍ക്കും ചെയ്യുന്ന പ്രവൃത്തി ഹിതമാണ്. നരകയാതനകളെക്കൊണ്ട് പാപങ്ങളെ നശിപ്പിച്ച് ഓരോരുത്തരേയും ശുദ്ധന്മാരാക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ അപ്രിയങ്ങളായ കാര്യങ്ങളാണ് യമന്‍ ചെയ്യുന്നതെങ്കിലും പരോക്ഷമായി അവയെല്ലാം ഹിതമാണ്. എന്നാല്‍ കാമന്റെ കഥ അതല്ല; കാമനെല്ലാവര്‍ക്കും പ്രിയനാണ്. പക്ഷെ ചെയ്യുന്നതാകട്ടെ അനര്‍ത്ഥമുമാണ്. അപ്പോള്‍ എത്ര വ്യത്യാസമുണ്ട് രണ്ടുപേരും തമ്മില്‍. യമന്‍ അപ്രിയനായിട്ട് ഹിതത്തെ ചെയ്യുമ്പോള്‍ കാമന്‍ പ്രിയനായിട്ട് അനര്‍ത്ഥത്തെ ചെയ്യുന്നു. ആ സ്ഥിതിക്കു യമനെയാണ് കാമനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടേണ്ടത്.

സര്‍വവേദാന്തസിദ്ധാന്ത സാരസംഗ്രഹം.

No comments:

Post a Comment