Thursday, October 10, 2019

*ഗ്രാമത്തിൽ ജീവിക്കുന്ന ഒരു അച്ഛൻ തന്റെ മകനെ നല്ല രീതിയിൽ വളർത്തി നല്ല ഭക്ഷണം കൊടുത്തു.*

*നല്ല വസ്ത്രങ്ങൾ വാങ്ങി കൊടുത്തു.*
*നല്ല വിദ്യാഭ്യാസം കൊടുത്തു. അവനെ നല്ല രീതിയിൽ തന്നെ അയാൾ വളർത്തി വലുതാക്കി.*

 *പഠിത്തം കഴിഞ്ഞപ്പോൾ പട്ടണത്തിൽ അവന്  നല്ല ജോലി കിട്ടി.*
*ജോലി കിട്ടി കഴിഞ്ഞപ്പോൾ അവന് നല്ല സ്വഭാവ ഗുണമുള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് കൊടുത്തു.*
*അവൻ അവളെയും കൊണ്ട് പട്ടണത്തിൽ താമസം ആരംഭിച്ചു.*

*ഒരു ദിവസം അച്ഛൻ തന്റെ മകനെ കാണുവാൻ അവന്റെ ജോലി സ്ഥലത്ത് ചെന്നു. അച്ഛൻ ചെല്ലുമ്പോൾ അവൻ വലിയ തിരക്കിലായിരുന്നു. ചുറ്റും ജോലിക്കാർ, ബിസിനസ്സ് കാര്യങ്ങൾ'ചർച്ച ചെയ്യാൻ വന്ന വലിയ വലിയ ഓഫീസർമാർ . ഉദ്യോഗസ്ഥർ.*

*അച്ഛന് വലിയ സന്തോഷമായി.*

*തന്റെ മകൻ വലിയ ആളായിരിക്കുന്നു. തന്റെ മകനെ ഒരു മാതൃകാ പുത്രനാക്കി വളർത്തിയതിൽ അഭിമാനം തോന്നി.*

*തിരക്ക് ഒഴിഞ്ഞപ്പോൾ*
*അച്ഛൻ മകന്റെ അടുത്ത് ചെന്ന് തലയിൽ*
*കൈവച്ച് അനുഗ്രഹിച്ച് ചോദിച്ചു '*

*മോനെ ഈ ലോകത്തിൽ ഏറ്റവും ശക്തിശാലി ആരാണ്?*

*"അച്ഛാ. അത് ഞാനാണ്.''*

*അച്ഛൻ മകന്റെ തലയിൽ നിന്ന് കൈ പെട്ടന്ന് പിൻവലിച്ചു.*

*തന്റെ മകൻ ദുരഭിമാനിയായിരുന്നു.... അഹങ്കാരിയായിരിക്കുന്നു.*

*അച്ഛൻ തിരിഞ്ഞു നടന്നു.*

*വാതിൽ വരെ എത്തി തിരിഞ്ഞ് അവനെ നോക്കി ഒരിക്കൽ കൂടി ചോദിച്ചു.*

*മോനെ ഈ ലോകത്തിൽ ഏറ്റവും വലിയ ശക്തിശാലി ആരാണ്"*

*അത്  അച്ഛനാണ് '*

*അച്ഛന് ആത്ഭുതമായി !!!*

*അച്ഛൻ മോനോട് ചോദിച്ചു.*
*"മോനെ ആദ്യം ഞാൻ ചോദിച്ചപ്പോൾ നീ പറഞ്ഞു. നീ ആണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിശാലി എന്ന് ഇപ്പോൾ പറയുന്നു. അച്ഛനാണ് എന്ന് "*

*അപ്പോൾ മോൻ പറഞ്ഞു.*

*എപ്പോഴെല്ലാം അച്ഛന്റെ കൈ എന്റെ തലക്ക് മുകളിൽ ഉണ്ടോ അപ്പോഴെല്ലാം ഞാനാണ് ഈ ലോകത്തിലെ എറ്റവും വലിയ ശക്തിശാലി ....*

*മാതാപിതാക്കളുടെ കൈ എപ്പോഴെല്ലാം നമ്മുടെ തലയ്ക്ക് മുകളിൽ ഉണ്ടോ അപ്പോഴെല്ലാം നമ്മളാണ് ഈ ലോകത്തിലെ എറ്റവും വലിയ ശക്തിശാലി "*

*" അമ്മയും അച്ഛനുമാണ് ഈ ലോകത്തിലെ എറ്റവും ശക്തിശാലിയായ  ദൈവങ്ങൾ " . അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ നമ്മുക്ക് നമ്മുടെ ശക്തി നഷ്ടപ്പെടും മറക്കാതിരിക്കുക:🙏🙏🙏*

No comments:

Post a Comment