Wednesday, October 09, 2019

*ശുഭ ദിനം*
🌹🌸🌹🌸🌹
*കാപട്യമില്ലാതെ ജീവിക്കാൻ*

     ഏവരും ബഹുമാനിച്ചിരുന്ന ഗുരു അന്തരിച്ചു. ആശ്രമത്തിനടുത്തു താമസിച്ചിരുന്ന കാഴ്ചപരിമിതിയുള്ള ആൾ അനുസ്മരണ പ്രസംഗം നടത്തി. "എനിക്ക് ആരുടേയും മുഖം കാണാൻ കഴിയില്ല.  ശബ്ദം കൊണ്ടാണ് ഓരോരുത്തരുടെയും സ്വഭാവം അളക്കുന്നത്.  സാധാരണ ഒരാൾ മറ്റൊരാളെ അഭിനന്ദിച്ചു സംസാരിക്കുമ്പോൾ അസൂയയുടെ സ്വരവും ഞാൻ കേൾക്കാറുണ്ട്.  അനുശോചന വാക്കുകൾ ഉരുവിടുമ്പോൾ ആഹ്ലാദധ്വനിയും ഉയരാറുണ്ട്.  എന്റെ അനുഭവത്തിൽ ആത്മാർത്ഥതയുള്ള ശബ്ദം മാത്രം പുറപ്പെടുവിച്ച ഏക വ്യക്തി ഗുരുവാണ്.  അദ്ദേഹം ചിരിച്ചപ്പോൾ ഞാൻ കേട്ടത് ചിരി മാത്രം; കരഞ്ഞപ്പോൾ കേട്ടത് കരച്ചിൽ മാത്രം".

     മധുരമായി സംസാരി ക്കുകയും.മിഴിനീർ ഒഴുക്കുകയും ചെയ്യുന്നവർ മനസ്സുകളിലേക്കു പെട്ടെന്ന് ചേക്കേറും.  വരികൾക്കിടയിലൂടെ വായിക്കുകയും ചെയ്തികൾക്കിടയിലൂടെ സൂഷ്മനിരീക്ഷണം നടത്തുകയും ചെയ്യുന്നവർക്കു മാത്രമാണ് നാനാർത്ഥങ്ങളും വ്യംഗ്യാർത്ഥങ്ങളും മനസ്സിലാക്കുക.  പുറമെ ചിരിക്കുമ്പോഴെല്ലാം ഉള്ളിലും ചിരിക്കാനും ഉള്ളിൽ ചിരിക്കുമ്പോൾ മാത്രം പുറമെ ചിരിക്കാനും കഴിയുന്നവർക്കു ജനപ്രീതി ഇല്ലെങ്കിലും സ്വഭാവ സമഗ്രത ഉണ്ടാകും.  താത്കാലിക നിലനില്പിനുവേണ്ടി ചിരിക്കുകയും കരയുകയും ചെയ്യുന്നവരാണ് ഏറ്റവും അപകടകാരികൾ.  പ്രശംസകൾക്കും,അനുമോദനങ്ങൾക്കും മുന്നിൽ ആരും.അടിയറവു പറയും.  അവയിലെ നെല്ലും,പതിരും വേർത്തിരിക്കാനുള്ള ആർജ്ജവവും, ഇച്ഛാശക്തിയും എല്ലാവർക്കും ഉണ്ടാകണമെന്നില്ല.  കാപട്യമിലാതെ ജീവിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.  മനസ്സ് നിഷേധിക്കുന്ന ഒരു നന്മയും ഹസ്തദാനത്തിലൂടെയോ,ഹർഷാരവത്തിലൂടെയോ പുറത്തുവരില്ല.  *കരയുമ്പോൾ കരയണം;കരയുമ്പോഴേ  കരയാവൂ.  ചിരിക്കുമ്പോഴേ ചിരിക്കാവൂ*
🌹🌺🌹🌺🌹🌺🌹
Dija 

No comments:

Post a Comment