#ജ്ഞാനയോഗം....2
#മഹാപാപം (അജ്ഞാനം/അവിദ്യ)
യുദ്ധത്തിനായി പുറപ്പെട്ട അർജ്ജുനൻ തന്റെ എതിരാളികളെ കാണാൻ ആയി യുദ്ധക്കളത്തിൽ മധ്യത്തിൽ തേര് നിർത്തി എല്ലാവരെയും വീക്ഷിക്കുന്നു. എതിർഭാഗത്തു നിൽക്കുന്നവരെ കണ്ട അർജ്ജുനന്റെ ധൈര്യം ചോർന്നു തുടങ്ങി. തന്റെ പിതാമഹാന്മാരെയും, മുത്തച്ഛന്മാരെയും, ഗുരുക്കന്മാരെയും, ബന്ധുക്കളെയുമാണ്. എതിരിടേണ്ടത്. അവരൊക്കെ മരിച്ചാൽ ആ കുടുംബങ്ങളുടെ അവസ്ഥ എന്താകുമെന്നു ചിന്തിച്ച അർജ്ജുനന്റെ ശരീരം വിറക്കാൻ തുടങ്ങി. തന്റെ നിസ്സഹായാവസ്ഥ ഭഗവാനോട് പറയുന്ന അർജ്ജുനൻ തന്റെ സംശങ്ങൾക്കുള്ള പരിഹാരവും ചോദിക്കുന്നതാണ് ഗീതോപദേശത്തിന്റെ സന്ദർഭം. ഇവിടെ ജ്ഞാന വർണ്ണന ആരംഭിക്കുന്നു.
അഹോ ബത മഹത് പാപം
കര്‍ത്തും വ്യവസിതാ വയം !
യദ് രാജ്യ സുഖ ലോഭേന
ഹന്തും സ്വജന മുദ്യതാ:
(ഗീത 1-45)
അല്ലയോ ജനാര്‍ദ്ദനാ, കുല ധര്‍മ്മം നശിപ്പിക്കുന്നവരായ മനുഷ്യര്‍ക്ക് നിശ്ചയമായും നിത്യ നരകവാസം സംഭവിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഷ്ടം രാജ്യ സുഖത്തോടുള്ള അത്യാഗ്രഹത്താല്‍ സ്വജന ഹിംസ എന്ന മഹാപാപത്ത്തിനു നാം ഒരുങ്ങിയിരിക്കുന്നു
ഇത്രയൊക്കെ അറിവുണ്ടായിട്ടും ഇതിനു ഒരുങ്ങിയത് ആശ്ചര്യം തന്നെ.
കുലക്ഷയത്തെയും തുടര്‍ന്നുണ്ടായേക്കാവുന്ന ഭവിഷ്യത്ത് കളെയും ഓർത്ത് പരിതപിച്ച ശേഷം, കുല ക്ഷയം ചെയ്തവര്‍ക്ക് നിത്യ നരകം വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ധര്‍മ്മ ശാസ്ത്രം പറയുന്നതായി പറയുന്നു. ഈ അറിവ് ഒക്കെ ഉണ്ടായിട്ടും നമ്മള്‍ ഈ ഒരു ഹീന കൃത്യത്തിനു ഒരുങ്ങിയത് ആശ്ചര്യം തന്നെ.
യുധ്ധത്ത്തിനു ഒരുങ്ങിയത് അറിഞ്ഞിട്ടും ആലോചനയില്ലാതെ ഇറങ്ങി പുറപ്പെട്ടതിനു അര്‍ജുനന്‍ സ്വയം കുറ്റപ്പെടുത്തുന്നു. ഒപ്പം സഹ ചാരികളെയും
ഇത്രയൊക്കെ പറഞ്ഞട്ടും ഭഗവാന്‍ ഒരക്ഷരം പറയുന്നില്ല. ഇവിടെ മനശ്ശാസ്ത്ര പരമായ ഒരു സമീപനം ആണ് ശ്രീകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്. ഏതായാലും തനിക്കു പറയാനുള്ളത് പറയാന്‍ അവസരം വരും അപ്പോള്‍ പറഞ്ഞിട്ടേ കാര്യമുള്ളൂ അതിനാല്‍ അര്‍ജുനന് പറയാനുള്ളത് എന്തായാലും ക്ഷമയോടെ കേട്ട് ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ട് മൌനമായി ഇരിക്കുന്നു...
ഈ ബന്ധുക്കളെയൊക്കെ അര്‍ജ്ജുനൻ മുമ്പ് ശരിക്ക് കൈകാര്യം ചെയ്‌ത ആളാണ്. അജ്ഞാതവാസത്തില്‍ നടത്തിയത്, അജ്ഞാതമായ ആ യുദ്ധം അര്‍ജ്ജുനന്‍ വളരെ ഗംഭീരമായിട്ടാണ് ചെയ്‌തത്. സംശയങ്ങളൊന്നുമുണ്ടായില്ല. ഇപ്പോള്‍ ഇതാ സര്‍വ്വസന്നാഹങ്ങളുമായി നേരില്‍ എതിരിടാന്‍ അവസരം വന്നപ്പോള്‍ ഇങ്ങനെയൊക്കെ തോന്നണമെങ്കില്‍ എന്താ ഇപ്പോള്‍ കുഴപ്പം?
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്‍ച ശരീരേ മേ
രോമഹര്‍ഷശ്‍ച ജായതേ
(ഗീത 1:29)
ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്‌ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ
(ഗീത 1:30)
ഹേ കൃഷ്ണ! യുദ്ധം ചെയ്യാനാഗ്രഹിച്ചു മുന്നില്‍ നില്ക്കുന്ന ഈ സ്വജനത്തെ കണ്ടിട്ട് എന്റെ അവയവങ്ങള്‍ തളരുന്നു. വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരത്തില്‍ വിറയലും രോമാഞ്ചവും ഉണ്ടാക്കുന്നു.
കയ്യില്‍ നിന്നു വില്ല് വഴുതിപ്പോകുന്നു. ദേഹം മുഴുവന്‍ ചുട്ടുനീറുകയും ചെയ്യുന്നു. നേരെ നില്‍ക്കാന്‍പോലും എനിക്ക് ശക്തിയില്ലാതായിരിക്കുന്നു. എന്റെ മനസ്സ് ഭ്രമിക്കുന്നതായും തോന്നുന്നു.
ഭാഷ്യം:
അല്ലയോ കൃഷ്ണാ, ഭഗവാനെ, എന്റെ മുന്നില്‍ കാണുന്നവരെല്ലാം എന്റെ ഗോത്രത്തില്‍പ്പെട്ട സ്വജനങ്ങളാണ്. അവര്‍ യുദ്ധത്തിനു തയ്യാറായി നില്ക്കുന്നുവെന്നത് ശരിതന്നെ. എങ്കിലും അവരുമായി യുദ്ധം ചെയ്യുന്നത് ഉചിതമാണോ? എനിക്ക് ഒന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. എന്റെ മനസ്സ് വിഭ്രാന്തികൊണ്ട് ചുറ്റിക്കറങ്ങുന്നു. എന്റെ ഓര്‍മ്മശക്തി നശിച്ചതുപോലെ തോന്നുന്നു. എന്റെ ശരീരാവയവങ്ങള്‍ തളരുന്നു. മുഖം ഉണങ്ങി വരളുന്നു. എന്റെ ദേഹത്ത് വിറയലും രോമാഞ്ചവും ഉണ്ടാകുന്നു.എന്റെ കൈകള്‍ക്ക് വില്ല് പിടിക്കാനുള്ള ശക്തിതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഗാണ്ഡീവം എന്റെ കയ്യില്‍നിന്നു വഴുതിപ്പോകുന്നു.
സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുകയാണ്: അര്‍ജ്ജുനന്‍ ഒരിക്കല്‍ പരമശിവനെത്തന്നെ ജയിച്ചതാണ്. നിവാതകവചന്മാരെ ഒറ്റയ്ക്ക് ഒടുക്കിയതാണ്. സാധാരണയായി നിര്‍ദ്ദയവും കര്‍ക്കശവും വജ്രസമാനം കാഠിന്യമുള്ളതുമായ ഒരു മനസ്സിന്റെ ഉടമയുമാണ്. എന്നിട്ടും അവന്റെ ഹൃദയം അനുകമ്പകൊണ്ട് ആര്‍ദ്രമായിരിക്കുന്നത് വിചിത്രമായിരിക്കുന്നു.
ഏത് കാഠിന്യമേറിയ മരത്തെയും തുളച്ചു കയറാനുള്ള കരുത്ത് വണ്ടിനുണ്ട്. എന്നാല്‍ തന്റെ പ്രേമഭാജനമായ കൂമ്പിയ താമരപ്പൂവില്‍ അകപ്പെട്ടു കഴിഞ്ഞാല്‍, ആ പൂവിന്റെ മൃദുലമായ ഇതളുകള്‍ തുളച്ചു പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ത്തന്നെയിരുന്നു അതിന്റെ ജീവന്‍ ഒടുങ്ങുന്നു. അതുപോലെ ഹൃദ്യമായ സ്നേത്തിന്റെയും സ്നിഗ്ധമായ ബന്ധുത്വത്തിന്റെയും കെട്ടുപാടില്‍ നിന്നു പുറത്തിറങ്ങുക പ്രയാസകരമാണ്. അതാണ് മായാവൈഭവം. ഇതില്‍നിന്നും മോചനം നേടാന്‍ ബ്രഹ്മാവിനുപോലും സാദ്ധ്യമല്ല.
യുദ്ധസന്നദ്ധരായി വന്നുനില്ക്കുന്ന സ്വജനങ്ങളെ കണ്ട അര്‍ജ്ജുനന്‍ ആത്മാഭിമാനം വിസ്മരിക്കയാല്‍ യുദ്ധത്തിനുള്ള കാരുണ്യാതിരേകം ഉണ്ടായത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല
(തുടരും....)
College of Yoga
Yoga Teachers Training Centre
#MSc and #BSc_Yoga, admission started
9388038880, 9388803300
https://www.keralayoga.org

No comments:
Post a Comment