[14/11, 18:51] +91 94955 57148: ആകാശം മങ്ങി ഇരുൾ പരക്കുമ്പോൾ
വയസ്സാകുമ്പോഴേക്കും എല്ലാവരും ഏതാണ്ട് സർവ്വജ്ഞാനിയാകുമെന്നും, ഏതു സാഹചര്യവും കൈകാര്യം ചെയ്യാനുള്ള അറിവും ധൈര്യവും നേടിക്കഴിഞ്ഞിരിക്കും എന്നൊക്കെയാണ് നമ്മുടെ ധാരണ. പക്ഷെ വസ്തുത പലപ്പോഴും മറിച്ചാണ്. പ്രായമായവർ പലവിഷയങ്ങളിലും വെറും അറിവില്ലാപൈതങ്ങളാണ്. പ്രായത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഒട്ടും തയാറെടുപ്പില്ലാത്തവർ. അറുപതിനും ജീവിതാന്ത്യത്തിനുമിടയിൽ നല്ല മുന്നൊരുക്കത്തോടെ നേരിടേണ്ട പല സാഹചര്യങ്ങളും ജീവിതത്തിൽ ഏതാണ്ടെല്ലാവർക്കും അഭിമുഖീകരിക്കേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ അറിവ്, പരിഭ്രാന്തരാകാതെ സമചിത്തതയോടെ ഈ സന്ദിഗ്ധ ഘട്ടങ്ങളെ നേരിടാൻ നമ്മെ സഹായിക്കും. ഇതിനായി അവശ്യംഅറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ താഴെ കുറിക്കുന്നു.
1. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുമുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിത പങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക.
2. വർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം നിഷ്പ്രഭമാകും. മറ്റുള്ളവർക്ക് മുൻഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും വലിയപാഠം .
3. തുടർന്നുള്ള ജീവിതം ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. വീഴ്ച, ഒടിവ്, ഹൃദയ ധമനികൾക്കും തലച്ചോറിനും ഉണ്ടാകാവുന്ന ക്ഷതങ്ങൾ, ക്യാൻസർ.. അങ്ങനെ തടുക്കാൻ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെ കൂടും. രോഗങ്ങൾ അലട്ടാത്ത ശാന്തസുന്ദരമായ വാർദ്ധക്യം സ്വപ്നം കാണുന്നത് മൗഢ്യമാണ്. മിതമായ വ്യായാമങ്ങളൊക്കെ കൃത്യമായി തുടർന്ന്, മുറുമുറുപ്പും പിണക്കങ്ങളുമില്ലാതെ ശിഷ്ട ജീവിതത്തെ സന്തോഷത്തോടെ വരവേൽക്കാൻ നിങ്ങൾക്കാകുമെങ്കിൽ വാർദ്ധക്യം അനുഗ്രഹമാകും.
4. അറുപതിനു ശേഷമുള്ള ഈ യാത്രയിൽ വഞ്ചകരും തട്ടിപ്പുകാരും അവസരം പാർത്തിരിക്കും. പ്രായമായർക്കു ധാരാളം സമ്പാദ്യവും ആസ്തിയുമുണ്ടാകുമെന്നു ഇക്കൂട്ടർക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ടു തന്നെ അത് തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ നിരന്തരം ഇവർ മെനഞ്ഞുകൊണ്ടേയിരിക്കും. ഫോൺ വിളികൾ, വ്യാജ സന്ദേശങ്ങൾ, മെയിലുകൾ, വിവിധതരം ഉത്പന്നങ്ങൾ, പെട്ടന്ന് പണമുണ്ടാക്കാനുള്ള കുറുക്കു വഴികൾ, ആയുസ്സു കൂട്ടാനും, അസുഖങ്ങൾ മാറ്റാനുമുള്ള ഒറ്റമൂലികൾ, ഒന്നും നടക്കുന്നില്ലെങ്കിൽ അദ്‌ഭുത രോഗശാന്തി പോലുള്ള ആല്മീയ തട്ടിപ്പുകൾ...എല്ലാം നിങ്ങളുടെ പണം അടിച്ചുമാറ്റാൻ വേണ്ടി മാത്രം. സൂക്ഷിക്കുക, പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക.
5. ശയ്യാവലംബിയാകാൻ തയ്യാറെടുക്കുക. മാതാവിന്റെ സമീപം ശയ്യയിലേക്കു പിറന്നു വീണ നിങ്ങൾ അനവധി ജീവിതാനുഭവങ്ങളിൽക്കൂടെ കടന്നു വീണ്ടും മറ്റുള്ളവർ ശുശ്രൂഷിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം അന്ന് നിങ്ങളെ സ്നേഹത്തോടെ പരിചരിക്കാൻ അമ്മയുണ്ടായിരുന്നെങ്കിൽ ഇന്ന് സ്വന്തക്കാർ ആരും അടുത്ത് ഉണ്ടാകണമെന്നില്ല. ഏതെങ്കിലും ഐസിയുവിൽ ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും ഒരു നഴ്‌സായിരിക്കും ഒരു പക്ഷെ അവസാന നാളുകളിൽ നിങ്ങളെ പരിചരിക്കുന്നത്. പരാതികളില്ലാതെ എല്ലാത്തിനും നന്ദിയുള്ളവരാകാൻ ശ്രമിക്കുക.
യാത്രയുടെ അവസാനമെത്തുമ്പോഴേക്കും പ്രകാശം മങ്ങി മങ്ങി ഇരുട്ട് മൂടി തുടങ്ങും. മുൻപോട്ടുള്ള വഴി അവ്യക്തമാകാൻ തുടങ്ങും, തുടർന്നുള്ള യാത്രയും ദുഷ്കരമാവും. അതുകൊണ്ടു അറുപതിലെത്തുമ്പോൾ തന്നെ നമുക്കുള്ളതിലൊക്കെ സന്തോഷിക്കാൻ പഠിക്കണം, ജീവിതം ആഘോഷിക്കാൻ തുടങ്ങണം, മറ്റുള്ളവരുടെ പ്രശ്നങ്ങളോ, നിങ്ങളുടെ തന്നെ മക്കളുടെയോ കൊച്ചുമക്കളുടെയോ പ്രശ്ങ്ങളോ തലയിലേറ്റരുത്. പ്രായമായെന്നു കരുതി മറ്റുള്ളവരെക്കാൾ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്നു കരുതരുത്. അനാവശ്യമായി ആരുമായും വാഗ്‌വാദത്തിലേർപ്പെടരുത്. അത് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോടൊപ്പം നിങ്ങളെയും മാനസിക പിരിമുറുക്കത്തിലെത്തിക്കും. ഗർവും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാൻ പഠിക്കണം. പ്രായമാകുന്തോറും അന്യരെ ബഹുമാനിക്കുന്നതിനും സ്വയം ബഹുമാനിക്കപ്പെടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാൻ സാധിക്കണം. ജീവിതത്തിന്റെ സായം കാലത്തു ലൗകിക ബന്ധങ്ങളോടുള്ള കെട്ടുപാടുകളില്ലാതെ നിർമമാരായിരിക്കാൻ മാനസികമായി തയാറെടുക്കണം. ജീവിത യാത്ര സ്വാഭാവികമായ ഒഴുക്കാണ്, സമചിത്തതയോടെ അക്ഷോഭ്യമായി അത് ജീവിച്ചു തീർക്കുക.
[14/11, 19:27] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
*ശിവാനന്ദലഹരി*
*ദുരാശാഭൂയിഷ്ഠേ ദുരധിപഗൃഹദ്വാരഘടകേ*
*ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ |*
*മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ*
*വദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ ഖലു വയം || 19 ||*
ദുരാശാഭൂയിഷ്ഠേ – ദുരാശകള്‍ നിറഞ്ഞതായും; ദുരധിപഗൃഹദ്വാരഘടകേ ദുരന്തേ – ദുഷ്ടരാജാക്കന്മാരുടെ പടിവാതില്‍ക്കലേക്കു നയിക്കുന്നതായും അറ്റമില്ലാത്തതായും; ദുരിതനിലയേ – പാപങ്ങള്‍ക്കിരിപ്പിടമായും; ദുഃഖജനകേ – ദുഃഖത്തെ ഉണ്ടാക്കുന്നതായുമിരിക്കുന്ന; സംസാരേ മദായാസം – സംസാരത്തില്‍ ഞാന്‍ പെടുന്ന കഷ്ടത്തെ; കസ്യ ഉപകൃതയേ – ആ ബ്രഹ്മദേവന്നു വേണ്ടിയാണോ; ന വ്യപനയസി കിം ? – ദൂരീകരിക്കാതിരിക്കുന്നത് ?; വദ – അരുളിച്ചെയ്താലും; ശിവ ! തവ – പരമശിവ ! നിന്തിരുവടിക്കു; ഇയം പ്രീതിഃ ചേത് – ഇത് ഇഷ്ടമാണെന്നാല്‍ ; വയം കൃതാര്‍ത്ഥാഃ ഖലു – ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍ തന്നെയാണല്ലോ.
ഹേ ദേവ! ദുരാശകള്‍ നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുടെ ഗൃഹദ്വാരങ്ങളിലേക്കു വഴികാണിക്കുന്നതും ആഴമേറിയതും പാപങ്ങള്‍ക്കിരിപ്പിടവും ദുഃഖപ്രദവുമായ സംസാരത്തില്‍ ഞാന്‍ പെടുന്ന കഷ്ടത്തെ ആ ബ്രഹ്മദേവന്നു വേണ്ടിയാണോ നിന്തിരുവടി നീക്കം ചെയ്യാതിരിക്കുന്നത് ? അരുളിച്ചെയ്താലും. അങ്ങയ്ക്കു ഇത് പ്രിയമാണെന്നാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍തന്നെ.
*തുടരും*

🙏🙏🙏🙏🕉🔥🕉🙏🙏🙏🙏
No comments:
Post a Comment