Saturday, November 23, 2019

[23/11, 21:19] Bhattathiry: 🎀♾♾♾♾❣♾♾♾♾🎀
             *👣ശരണപാതയിൽ👣*
🎀♾♾♾♾🙏♾♾♾♾🎀

*പരമ്പര-അദ്ധ്യായം-7*

യഥാർത്ഥത്തിൽ തത്വമറിഞ്ഞ്, ആചരിച്ച തീർത്ഥയാത്ര നടത്തുന്ന ഒരു ഭക്തനെ തത്വമസിയുടെ പൊരുളിലേക്ക്, അഹംബഹ്മാസ്മിയുടെ അനുഭവതലത്തിലേക്ക് എത്തിക്കാനുള്ള ഒരു സമഗ്ര പദ്ധതിയാണ് ശബരിമല തീർത്ഥാടനം.

ഏത് ആശയവും ആദർശവും നിരന്തരമായ ആചരണത്തിലൂടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നുവെന്നതാണ് മനശാസ്ത്ര തത്വം. ഒരു മണ്ഡലക്കാലം കൃത്യമായി ആചരിച്ചാൽ തീർച്ചയായും അത് ആ വ്യക്തിയെ സമ്പൂർണ്ണമായി പരിവർത്തനം ചെയ്യും. അപ്രകാരം സമൂഹത്തിലെ വ്യക്തികളെ മണ്ഡലാചരണത്തിലൂടെ മാറ്റിയെടുക്കാൻ കഴിയേണ്ടതാണ്. ശബരിമല വ്രത കാലത്ത് കുറ്റകൃത്യങ്ങളും രോഗങ്ങളും കുറയുന്നുവെന്നതായിരുന്നു മുൻകാല പഠനം. പക്ഷെ, ഇന്ന് ശബരിമല യാത്ര വെറും യാന്ത്രികമായ ഒരു വിനോദയാത്രയായിക്കഴിഞ്ഞു. എല്ലാതലങ്ങളിലും ഇതൊരു കച്ചവടമായി മാറി. അതിനാൽ ശബരിമലയാത്രകൊണ്ട് ലഭിക്കേണ്ട പ്രയോജനങ്ങൾ ഇന്ന് വ്യക്തിക്കോ സമൂഹത്തിനോ ലഭിക്കുന്നില്ല. വ്രതാനുഷ്ഠാനങ്ങളുടെ കാലം അസ്തമിച്ചു കഴിഞ്ഞു.ആർക്കും എപ്പോഴും ശബരിമലക്കു പോകാമെന്ന അവസ്ഥയായി. വൃശ്ചികരാവുകളിലെ ശരണമന്ത്രങ്ങൾ നമുക്കന്യമായിക്കഴിഞ്ഞു. കുറെയെങ്കിലും വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധചെലുത്തുന്നത് മറുനാട്ടുകാർ മാത്രമാണ്.

നൂറ്റാണ്ടുകൾകൊണ്ട് രൂപമെടുത്ത ഒരു സമ്പൂർണ്ണ ജീവിതശുദ്ധീകരണ പ്രക്രിയയായി ശബരിമല വ്രതം കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് അതിന്റെ അന്തഃസത്ത നഷ്ടപ്പെട്ടു കഴിഞ്ഞു.ഇനി ഒരു തിരിച്ചുവരവ് അസാദ്ധ്യമാം വിധം.

*തുടരും......*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[23/11, 21:19] Bhattathiry: 🎀♾♾♾♾💗♾♾♾♾🎀
                        *തത്വമസി*
🎀♾♾♾♾💗♾♾♾♾🎀

*ഭാഗം :7*

കഴിഞ്ഞ 6 അദ്ധ്യായത്തിലൂടെ അനശ്വരമായ സത്യം, അത് നീ തന്നെയാകുന്നു - തത്ത്വമസി എന്നത് നാം തിരിച്ചറിഞ്ഞു ഇനി അയ്യപ്പ സ്വാമി യുടെ കഥയിലേക്ക് ഒന്നുപോകാം

അയ്യപ്പ സ്വാമി ദൈവമാണോ എന്ന് പലരും സംശയം ചോദിയ്ക്കാറുണ്ട്. പുരാണങ്ങളിലെവിടെയും അയ്യപ്പൻ എന്ന ഒരു ദൈവത്തെക്കുറിച്ച് പരാമർശമില്ലാത്തതാണ് കാരണം. വേദങ്ങളിലോ ഉപനിഷത്തുകളിലോ അയ്യപ്പനാമം പരാമർശിച്ചിട്ടില്ല. മുപ്പത്തിമൂന്നു കോടി ദൈവങ്ങളിലോ ദശാവതാരങ്ങളിലോ മറ്റിതിഹാസങ്ങളിലൊ ഈ പേരില്ല എന്നു മാത്രമല്ല കേരളത്തിന് പുറത്ത് ഈ ദൈവത്തിന് അധികം അമ്പലങ്ങളുമില്ല. കേരളത്തിന്റെ സാമൂഹിക അന്ത:രീക്ഷത്തിൽ ഒരു കാലത്ത് ജ്വലിച്ചുയർന്ന ഒരദ്ഭുത അവതാരമായിരുന്നു അയ്യപ്പസ്വാമി എന്നാണിതിനർത്ഥം. ദൈവീകമാ‍യതിനെ എന്തിനേയും അതിഭാവുകത്വം കലർത്തി അവതരിപ്പിക്കുക എന്നത് ഭക്തി പ്രസ്ഥാനത്തിന്റെ ഒരു പ്രത്യേകതയാണ്. അങ്ങിനെ കേരളം കണ്ട ഏറ്റവും വലിയ യോഗാത്മാവായ അയ്യപ്പസ്വാമി എന്ന ചരിത്രപുരുഷൻ യുക്തിഭദ്രതയില്ലാത്ത കുറേ മിത്തുകളുടെ പുകപടലത്തിനകത്തായി. അങ്ങിനെയാണ് മോഹിനീ വേഷം പൂണ്ട വിഷ്ണുവിന്റേയും വികാര വിവശനായ പരമശിവന്ടേയും പുത്രനാണ് അയ്യപ്പസ്വാമി എന്ന കഥ പ്രചരിതമായത്. പുത്രനില്ലാത്ത ദു:ഖത്താൽ തപ്തരായ ശിവഭക്തനായ പന്തളം രാജാവിന്റേയും വിഷ്ണു ഭക്തയായ പത്നിയുടേയും തീവ്രതപസ്സിൽ നിന്ന് അവർക്ക് ലഭിച്ച പുത്രനാണ് അയ്യപ്പസ്വാമി എന്നതാണ് ഈ കഥ യിലെ യുക്തി. മോഹിനിയുടെ ദക്ഷിണ തുട പിളർന്നാണു അയ്യപ്പൻ ഭൂജാതനായത് എന്ന ഐതിഹ്യത്തിന്റെ അർത്ഥം വൈഷ്ണവ ദേശത്തിന്റെ തെക്കേഭാഗത്ത് അയ്യപ്പനവതരിച്ചു എന്നാണ്.അയ്യപ്പസ്വാമിയേക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ കൃതി ശ്രീ ഭൂതനാഥോപാഖ്യാനമാണ്. ഭൂതനാഥൻ എന്നത് അയ്യപ്പൻ എന്നപേരിന്റെ വിശേഷണം തന്നെയാണ്.പഞ്ചഭൂതങ്ങളുടേയും നാഥൻ.പഞ്ചഭൂതങ്ങളേയും നിയന്ത്രിക്കുന്നവൻ.അഞ്ചിന്റേയും അപ്പൻ അയ്യപ്പൻ.ശ്രീ ഭൂതനാഥൻ . പഞ്ചഭൂതങ്ങളേയും നിയന്ത്രിയ്ക്കുന്ന ഐശ്വര്യമൂർത്തി . അതുതന്നെ ശ്രീ അയ്യപ്പൻ.

ലേഖകന്‍ - ശ്രീ ഡി അശ്വിനി ദേവ് 


തുടരും ......

*സ്വാമിയേ ശരണമയ്യപ്പാ*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment