Tuesday, November 26, 2019

[26/11, 17:10] +91 94955 57148: 🕉🔥🌐🦚✨ॐ✨🦚🌐🔥🕉

*_⛳മുറജപം വീണ്ടും; ഇനി വേദമന്ത്രമുഖരിതം ശ്രീപത്മനാഭസ്വാമിക്ഷേത്രം⛳_*
➿➿➿➿➿➿➿➿➿➿➿

   ശ്രീപത്മനാഭസ്വാമിക്ഷേത്രം വേദമന്ത്രങ്ങളില്‍ മുങ്ങാനൊരുങ്ങുകയാണ്. ആറുവര്‍ഷം കൂടുമ്പോഴൊരിക്കല്‍ മുറതെറ്റാതെ വരുന്ന മുറജപം ഇതാ വീണ്ടും. നവംബര്‍ 21 ന് തുടങ്ങിയ മുറജപം മകരസംക്രമ ദിനമായ ജനുവരി 15 ന് ലക്ഷദീപത്തോടെ സമാപിക്കും. വേദമന്ത്ര മുഖരിതമായ അന്‍പത്തിയഞ്ചുദിവസമാണ് അനന്തപുരിയെ കാത്തിരിക്കുന്നത്. ചരിത്രവും ഐതീഹ്യവും വിശ്വാസവും എല്ലാം സംഗമിക്കുന്ന ദിവസങ്ങള്‍.

*🌺എന്താണ് മുറജപം..?🌺*

രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തിരുവിതാംകൂര്‍ രാജവംശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയവച്ചതാണ് മുറജപം. മുറ എന്ന പദം വേദം എന്ന അര്‍ഥത്തിലും എടുക്കാം. ഒാരോ മുറയിലും ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവ ക്രമമായി ജപിക്കുന്നു. ഒരുമുറ എന്നാല്‍ എട്ടുദിവസം കൂടുന്നതാണ്. ഏഴുദിവസം കഴിഞ്ഞ് എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവില്‍ മുറശീവേലി. ഭഗവാനെ പ്രത്യേക വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് മുറശീവേലി. ഒന്നാം മുറയിൽ അനന്തവാഹനം, രണ്ടാം മുറയിൽ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയിൽ ഗരുഡവാഹനം എന്നീക്രമത്തിൽ എഴുന്നെള്ളിക്കണമെന്നാണു വ്യവസഥ.

കൃത്യമായ ജപരീതിയാണ് മുറജപത്തിന്റെ സവിശേഷത. ഋഗ്വേദം മന്ത്രപ്രധാനമാണ്. യജുര്‍വേദം ക്രിയാപഥം ആകുന്നു. സാമവേദമാകട്ടെ ശ്രുതിമധുരവും. വേദ ജപങ്ങളോടൊപ്പം സൂക്തങ്ങളും വിഷ്ണസഹസ്രനാമവും മുഴങ്ങും. കാഞ്ചിപുരം, പേജാവാർ, ശൃംഗേരി, തഞ്ചാവൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വേദപണ്ഡിതന്മാർക്കു പുറമേ കേരളത്തിലെ വിവിധ ബ്രാഹ്മണ സഭകളിലെയും യോഗക്ഷേമസഭകളിലെയും പ്രതിനിധികളുൾപ്പെടെ 200 പേരാണ് ഇത്തവണ എത്തുന്നത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പല ഭാഗത്തായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് രാവിലെ 6.30 മുതല്‍ 10.30 വരെയാണ് വേദജവും,സുക്തജപവും സഹസ്രനാമ ജപവും.

കിഴക്കേനടയിലെ വലിയ ബലിക്കല്ലിന് മുന്നിലൂടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇടതുവശത്തെ മണ്ഡപത്തിലാണ് ഋഗ്വേദ ജപം. വലത്തേമണ്ഡപത്തില്‍ യജുര്‍വേദ ജപം. മുന്നിലേക്ക് പോയാല്‍ വലതുഭാഗത്ത് അലങ്കാരമണ്ഡപം കാണാം. ഇവിടെയാണ് സാമവേദജപം.

ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിന് പുറകില്‍ വലതുഭാഗത്ത് വേദവ്യാസമണ്ഡപത്തില്‍ സൂക്തങ്ങള്‍ ജപിക്കുന്നു.

ഒറ്റക്കൽ മണ്ഡപത്തിനു പുറത്ത്‌ പ്രദക്ഷിണവഴിയിൽ അശ്വഥാമാവിനൊപ്പമുളള വേദവ്യാസൻ ഒരു കാലുമടക്കി തുടയിൽ വച്ചിരിക്കുന്നരീതിയിലാണ് . വ്യാസന് അഭിമുഖമായി രാമാനുജാചാര്യരുടെ ശിൽപമുണ്ട്.

കിഴക്കേനട കൊടിമരത്തിന് സമീപമുള്ള കുലശേഖരമണ്ഡപത്തിലാണ് വിഷ്ണസഹ്രനാമ ജപം. ധമരാജ എന്നറിയപ്പെട്ട കാർത്തികതിരുനാൾ രാമവർമ നിര്‍മിച്ചതാണ് കുലശേഖര മണ്ഡപം.കരിങ്കല്ലിൽ കൊത്തിയ ദേവീദേവന്മാരുടെ ശിൽപം രാമായണ മാഹാഭാരത ,ശിൽപങ്ങൾ എന്നിവ ഇവിടെയുണ്ട്. ശിലയില്‍ തീര്‍ത്ത മണിയും പുണ്യതീർഥങ്ങളിലെ ജലം സംഭരിക്കാനുള്ള കൽത്തൊട്ടിയും ഇവിടെ കാണാം.തിരുവിതാംകൂർ രാജാക്കന്മാർ  ഹിരണ്യഗർഭം എന്ന ചടങ്ങിന് ഉപയോഗിച്ചിരുന്നതാണ് കല്‍ത്തൊട്ടി. ഇവിടത്തെ ഏറ്റവും വലിയ സവിശേഷത സംഗീതസ്തൂപങ്ങളാണ് . രണ്ടറ്റത്തായി 28 കൽത്തൂണുകൾ. സപ്തസ്വരങ്ങളുതിർക്കുന്ന ഒരുതൂണിൽ മൃദംഗധ്വനി വേറിട്ടുകേൾക്കാം. കളക്കാട്, ശുചീന്ദ്രം, ബ്രമ്മദേശം എന്നീ ക്ഷേത്രങ്ങളിലെ ശിൽപികളാകാം ഇവ നിർമിച്ചതെന്ന്  ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷൺ പറയുന്നു. വള്ളിയൂർ, പാപനാശം ,തൂക്കണാംകുടി എന്നിവിടങ്ങളിൽ നിന്നാണ് ശിൽപികളെ കൊണ്ടുവന്നതെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി പറയുന്നു.തോട്ടത്ത് മൂത്ത പണിക്കർ എന്ന ശിൽപിയാണ് നേതൃത്വം നൽകിയത്

അനേക വര്‍ഷങ്ങള്‍ക്കുശേഷം ഇക്കുറി ജലജപവുമുണ്ട്. രാവിലെ ജപത്തില്‍ പങ്കെടുക്കുന്ന വൈദികരെല്ലാവരും വൈകുന്നേരം ആറിന് പത്മതീര്‍ഥക്കുളത്തില്‍ ഇറങ്ങി നിന്നാണ് ജലജപം. തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിത്വത്തില്‍ വേദമന്ത്രങ്ങളും സഹസ്രനാമവും ചൊല്ലുന്നു. കരയില്‍ നില്‍ക്കുന്നവര്‍ക്കും വൈദികരോടൊപ്പം ജപത്തില്‍ പങ്കാളികളാകാം. എല്ലാദിവസവും വൈകുന്നേരം അഞ്ചുമുതല്‍ നാടകശാലയിലെ സഹസ്രനാമജപത്തിലും ഭക്തര്‍ക്ക് പങ്കാളികളാകാം.

*🌺മുറജപത്തിന്റെ ചരിത്രം🌺*

 ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് മുറജപത്തിന് തുടക്കമിട്ടത്. ആദ്യ മുറജപം 1747ൽ ആയിരുന്നുവെന്ന് തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ  ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്ന പുസ്തത്തില്‍ പറയുന്നു. പണ്ട് നാഞ്ചിനാട് മുതല്‍ വര്‍ക്കലയ്ക്ക് സമീപമുള്ള ഇടവ വരെയുണ്ടായിരുന്ന വേണാട് എന്ന രാജ്യം തിരുവിതാംകൂറായി വലുതായത് മാര്‍ത്താണ്ഡവര്‍മയുടെ കാലത്തായിരുന്നു. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ പാത സുഗമമായിരുന്നില്ല. ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു ആ ജൈത്രയാത്ര. ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ വിസ്തൃതി കൂട്ടി കെട്ടുറപ്പുള്ള ഒരു രാഷ്ട്രമാക്കി മാറ്റുന്ന പരിശ്രമത്തിൽ അദ്ദേഹം വിശ്രമം അറിഞ്ഞിട്ടില്ല. നിരന്തരമായ പോരാട്ടമായിരുന്നു ആ ജീവിതം.കായംകുളവുമായുള്ള യുദ്ധമായിരുന്നു അതിൽ ഏറ്റവം ശ്രമകരം. (അതെ.... നമ്മുടെ ക്ഷേത്ര കളരിയെ - കരിമുട്ടം കളരിയെ- ഇല്ലാതാക്കിയ അതേ യുദ്ധം തന്നെ) അതുകൂടി വിജയിച്ചതോടെ മാര്‍ത്താണ്ഡവര്‍മയ്ക്ക് അധികാരത്തോട് വിരക്തി തോന്നിത്തുടങ്ങി. തൃപ്പടിദാനത്തിന് അദ്ദേഹത്തെ നയിച്ച ചേതോവികാരവും മറ്റൊന്നല്ല. ദേഹം പള്ളിവാളും രാജ്യവും ശ്രീപത്മാനഭസ്വാമിക്കു സമർപ്പിച്ച് പത്മഭദാസനായത് ചരിത്രപ്രസിദ്ധമായ ആ തൃപ്പടിദാനത്തിലൂടെയായിരുന്നു. പക്ഷേ എന്നിട്ടും രാജാവിന് തൃപ്തിയായില്ല.

കടന്നുവന്ന ചോരപ്പുഴകൾ. കേൾക്കാതെപോയ വിലാപങ്ങൾ അതൊക്കെ മുൻനിർത്തി പ്രായശ്ചിത്തത്തിന് ചക്രവർത്തി അശോകനെപ്പോലെ അദ്ദേഹം തയാറെടുത്തു. അതെപ്പറ്റി തിരുവിതാംകൂറിന്റെ ചരിത്രമെന്ന പുസ്തകത്തിൽ പി.ശങ്കുണ്ണി മേനോന്‍‍ എഴുതുന്നു:

ചെറുകിട രാജാക്കന്മാരെയും പ്രധാനികളെയും മാടമ്പിമാരെയും എട്ടുവീട്ടിൽപിള്ളമാരെയും എല്ലാം ഒതുക്കിയ ശേഷം യുദ്ധം, വധം, എന്നീ പാപങ്ങൾക്കു പ്രായശ്ചിത്തമായും രാജ്ത്തിന് ഐശ്വര്യമായും ചില കർമങ്ങളൾ അനുഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി മധുര, തിരുനെൽവേലി, മലബാർ പ്രദേശങ്ങളിൽ നിന്ന് വൈദിക ബ്രാഹ്മണരെ വിളിച്ചു.നാലുവേദങ്ങളുംആറു ശാസ്ത്രങ്ങളും തിരഞ്ഞ് പ്രായശ്ചിത്ത വിധികൾ കണ്ടെത്താൻ അവരോടു നിർദേശിച്ചു. അവരുടെ അന്വേഷണങ്ങളിൽ വ്യക്തമായത് പണ്ട് കാർത്തവീരാർജുനൻ എന്ന ചക്രവർത്തി നടത്തിയ പ്രായശ്ചിത്തങ്ങളാണ്. അങ്ങനെയാണ് മുറജപവും ഭദ്രദീപവും നടത്താൻ ഉപദേശിച്ചത്. ദക്ഷിണായനത്തിലെ കർക്കിടകം ഒന്നുമുതലും ഉത്തരായനം തുടങ്ങുന്ന മകരം ഒന്നുമുതലും 7 ദിവസം മൂന്നു വേദങ്ങളും ജപിക്കണം. അതുകഴിയുമ്പോൾ ഭദ്രദീപം നടത്തണം.ഇങ്ങനെ തുടർച്ചയായി 5 കൊല്ലം ചെയ്തശേഷം 6 ആഴ്ചനീളുന്ന മുറജപം നടത്തണം. 56–ാം ദിവസത്തിൽ ലക്ഷം ദീപങ്ങൾ തെളിക്കണം’ ഇതായിരുന്നു പ്രായശ്ചിത്ത വിധി.

*🔥ലക്ഷദീപം🔥*

ആറുവര്‍ഷത്തിലൊരിക്കല്‍ കാണാവുന്ന അനുഭവിക്കാവുന്ന അപൂര്‍വ നിമിഷണാണ് ഈ മകരസംക്രമ സന്ധ്യയില്‍ ഭക്തരെക്കാത്തിരിക്കുന്നത്. സന്ധ്യയാകുന്നതോടെ ക്ഷേത്രം ദീപപ്രഭയാല്‍ മുങ്ങിത്തുടങ്ങും. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 8.30 ന്  മകരശീവേലി തുടങ്ങും. ശ്രീപത്മനാഭസ്വാമി, ശ്രീ നരസിംഹസ്വാമി, ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളാണ് ഗരുഡവാഹനത്തില്‍ എഴുന്നള്ളുന്നത്. മൂന്നു പ്രദക്ഷിണം. ക്ഷേത്രത്തിലെ കണക്കനുസരിച്ച് ഒരുവര്‍ഷം പത്തുതവണ ഗരുഡവാഹനത്തില്‍ ഭഗവാന്‍ പുറത്തെഴുന്നെള്ളി ഭക്തര്‍ക്ക് ദര്‍ശനമേകുന്നു. അങ്ങനെ ആറുവര്‍ഷമാകുമ്പോള്‍ മകരസംക്രമദിനത്തിലെ ശീവേലി അറുപതാമത്തെ ഗരുഡവാഹനത്തിലാകുന്നു. ശീവേലിയും ലക്ഷദീപവും കാണാന്‍ പതിനായിരങ്ങളെത്തും. മണ്‍ചെരാതുകളിലെ വെളിച്ചത്തിനൊപ്പം വൈദ്യുതി ദീപങ്ങളും തെളിയുന്നതോടെ ക്ഷേത്രവളപ്പിലെ തൂവെള്ള മണല്‍ ക്ഷീരസാഗരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. വെളിച്ചം മനസ്സിന്റെ തെളിച്ചമാകുന്നു. ആത്മീയുടെ സൗന്ദര്യാനുഭൂതിയായി അത് മാറുന്നു.
[26/11, 17:10] +91 94955 57148: രോഗശാന്തിക്ക് ധന്വന്തരീ മന്ത്രം

*"ഓം നമോ ഭഗവതേ* *വാസുദേവായ*
*ധന്വന്തരയേ അമൃത കലശ ഹസ്തായ*
*സർവ്വാമയ* *വിനാശായ*
*ത്രൈ ലോക്യ* *നാഥായ*
*മഹാ വിഷ്ണവേ നമ:"*

*രോഗ ദുരിതം, ആകുലത* , *മാനസിക സംഘർഷം* *എന്നിവയ്ക്ക്*
*കൈക്കൊണ്ട* *ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം.*
*12 മാസം അശ്വതീ നാളിൽ* *വ്രതമെടുത്ത് ശ്രീ മഹാവിഷ്ണുവിന്*
*ഈ മന്ത്രത്താൽ* *വെണ്ണ നിവേദിച്ച്* *ധന്വന്തരീ പുഷ്പാഞ്ജലി* *കഴിപ്പിക്കുക.* *ഒപ്പം വിഷ്ണു/കൃഷ്ണ* *ക്ഷേത്രത്തിലിരുന്നു ഈ മന്ത്രം 108* *തവണ*
*ജപിക്കുക*. *ഈ*മന്ത്രം* *ജപിച്ചു* *മരുന്നുകൾ* *കഴിക്കുക.* *മഹാ വ്യാധികൾ പോലും ശമിക്കും!!** *ഇതോടൊപ്പം ശിവനെ സ്തുതിക്കുന്ന മൃത്യുഞ്ജയ സ്തോത്രവും*, *ആപദുദ്ധാരണ ഹനുമാൻ സ്തോത്രവും മൂന്ന് തവണ വീതം ദിവസേന രണ്ട് നേരം അഞ്ചു തിരിയിട്ട നെയ്വിളക്കിനു മുന്നിലിരുന്നു ജപിക്കുന്നതും* *ഭസ്മം ജപിച്ചിടുന്നതും,* *കുടുംബദേവതയെ ആരാധിക്കുന്നതും ഉത്തമ ഫലം നൽകും!!എല്ലാ* *ചരാചരങ്ങളിലും* *മൃത്യു രൂപത്തിൽ വസിക്കുന്നത്* *പരമാത്മാവായ ഭഗവാൻ തന്നെയാണ്.* *രോഗങ്ങളും ആ ഭഗവാൻ തന്നെ.* *അതിനാൽ സർവ ദുരിതങ്ങളും ഭേദപ്പെടാൻ അദ്ദേഹത്തോട് തന്നെ പ്രാർഥിക്കുക!!* *ഒപ്പം കൃത്യമായ  ചികിത്സയും* *ചെയ്യുക.* *ശുഭം...ഓം നമോ നാരായണായ...ഓം ധന്വന്തരയെ* *നമഃ...ഓം നമഃ* *ശിവായ...*
[26/11, 17:10] +91 94955 57148: #_നവഗ്രഹ_പൂജ

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന 'ദേവത'യുടെ 'ഉപദേവതാ'സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്. തുടര്‍ന്ന് സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ട് മധ്യഭാഗത്ത് കിഴക്കോട്ടും ചൊവ്വയെ തെക്കോട്ട് തെക്കു നടുക്കും, ശുക്രനെ കിഴക്കോട്ട് കിഴക്കുനടുക്കും, ചന്ദ്രനെ പടിഞ്ഞാറോട്ട് അഗ്നികോണിലും ബുധനെ കിഴക്കോട്ട് ഈശാന കോണിലും ബൃഹസ്പതിയെ (ഗുരു) വടക്കോട്ട് വടക്കുനടുക്കും ശനിയെ പടിഞ്ഞാറോട്ട് പടിഞ്ഞാറ് നടുക്കും രാഹുവിനെ തെക്കോട്ട് നിര്യതി കോണിലും കേതുവിനെ തെക്കോട്ട് വായുകോണിലും ചതുരശ്രമായി നിര്‍മിച്ചിരിക്കുന്ന പീഠത്തില്‍ പ്രതിഷ്ഠിക്കും.ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ്, ബഹുവര്‍ണം എന്നീ വര്‍ണത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ചും കഴിവതും ഇതേ വര്‍ണത്തിലെ മാലങ്ങളും പൂജക്കായി പൂക്കളും ഒക്കെ ഉപയോഗിക്കുന്നു. പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങള്‍ നിവേദിച്ചും നിത്യനിദാനം ചെയ്തുവരുന്നു നവഗ്രഹ ക്ഷേത്രങ്ങളില്‍. ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചുമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിച്ച് ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഈ ഗ്രഹങ്ങളുടെ കാരകത്ത്വം (അധിപത്ത്വം) നമ്മുടെ നിത്യജീവിതത്തില്‍ നിത്യേന ആരാധിക്കുന്ന ദേവതകളായികണ്ട് ഒരു ആചരണ സമ്പ്രദായം കൂടി കണ്ടുവരുന്നുണ്ട്. അത് സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമാണ്. നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം. അതില്‍ ഏഴുപ്രാവശ്യം പ്രദക്ഷിണവും രണ്ടുപ്രാവശ്യം അപ്രദക്ഷിണവും വയ്ക്കുകയാണ് പതിവ്.

#_നവഗ്രഹപൂജയിൽ_ശ്രദ്ധിക്കേണ്ടത്
   
ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.

ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും വര്‍ജിയ്ക്കണം.

നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട നെയ്, എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷപരിഹാരമാകുമെന്നാണ് വിശ്വാസം. പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.

നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍. മറ്റു ദൈവങ്ങളെ തൊഴുത ശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.

ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം. മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക.

ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്. നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്, തന്നോടാണെങ്കില്‍ത്തന്നെയും. രാഹു, കേതു ഗ്രഹങ്ങള്‍ക്കു പ്രദക്ഷിണം ഒരേ ദിശയിലല്ലാതെ എതിര്‍ദിശയിലരുത്

#_നവഗ്രഹ_വന്ദനം

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.

1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം.

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.

3 ചൊവ്വയെ തെക്കോട്ടു നോക്കിയും

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയുംനിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും,

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.

നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി.

ഓരോ രാശിക്കും ചന്ദ്രാഷ്ടമം  ഉണ്ടാക്കുക ഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രാഷ്ടമ  ദോഷങ്ങൾ അകലേണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല...

തിരക്കുള്ള സമയങ്ങളില്‍ നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവര്‍

നവഗ്രഹ ഏകശ്ലോകി
----------------------------------------------
 “നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :”

 ഈ മന്ത്രം ജപിക്കൂ

"സൂര്യായശീതരുചയേധരണീസുതായ
സൗമ്യായ ദേവഗുരുവേഭൃഗുനന്ദനായ
സൂര്യാത്മജായഭുജഗായചകേതവേച
നിത്യം നമോ ഭഗവതേഗുരുവേവരായ."

നവഗ്രഹ സ്തോത്രം
----------------------------------

സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ്വപാപഘ്നം ഭാസ്കരം പ്രണമാമ്യഹം.

ചന്ദ്രന്‍
ദധിശംഖതുഷാരാഭാം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാഞ്ചന സന്നിഭം
കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം.

ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രന്‍
ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭാം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു
അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം താരകാകാരമസ്തകം
രൗദ്രം രൗദ്രാഗുണോപെതം തം കേതും പ്രണമാമ്യഹം

ഫലശ്രുതി
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി

നവഗ്രഹ ഗുണഫലങ്ങള്‍ അധികരിക്കാനും , ദോഷഫലങ്ങള്‍ ശമിക്കാനും പല മാര്‍ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും , ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണ പ്രദം ആണ് .സൂര്യനും , ചൊവ്വയ്ക്കും ചുവപ്പ് , ചന്ദ്രനും ശുക്രനും വെളുപ്പ്‌ , ശനിക്കു കറുപ്പ് , വ്യാഴത്തിനു മഞ്ഞ , ബുധന് പച്ച എന്നീ നിറങ്ങള്‍ പ്രധാനം .ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷഫലങ്ങള്‍ ശമിപ്പിക്കുവാനും നവഗ്രഹസ്തോത്രം ദിവസേന ജപിക്കുകില്‍ ആയുരാരോഗ്യ വര്‍ധന , ധനലാഭം , പുത്ര- കളത്ര ഐശ്വര്യം , സര്‍വ ഐശ്വര്യം എന്നിവ ലഭിക്കും . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ഉപാസിച്ചാല്‍ മതിയാകും .

#_നവഗ്രഹ_ക്ഷേത്ര_ദർശനം

തമിഴ് നാട്ടിലെ പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങൾ. തിരുമംഗലക്കുടിയിൽ സൂര്യൻ, തിങ്കളൂരിൽ ചന്ദ്രൻ, വൈത്തീശ്വരൻ കോയിലിൽ ചൊവ്വ, തിരുവേങ്കാട് ബുധൻ, ളാങ്കുടിയിൽ വ്യാഴം, കാഞ്ചനൂരിൽ ശുക്രൻ, തിരുനെല്ലാറിൽ ശനി, തിരുനാഗേശ്വരത്ത് രാഹു, കീഴ്പെരുംപള്ളത്ത് കേതു

സംസ്കാരത്തിൻറെയും ചരിത്രത്തിൻറെയും പ്രദക്ഷിണവഴികളിലൂടെ, കാലം കല്ലിൽ കൊത്തിയെടുത്ത വിശ്വാസഗോപുരങ്ങളെ വലം വെച്ച്, നവഗ്രഹങ്ങളെ നമിച്ച്, സൂര്യചന്ദ്രന്മാരും ബുധകുജന്മാരും ഗുരുശുക്രന്മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലം താണ്ടി, അനുഗ്രഹവർഷങ്ങളുടെ ക്ഷീരപഥത്തിലൂടെ, കാവേരിക്കരയിലൂടെ, ഒരു യാത്ര. തഞ്ചാവൂർ തൊട്ട് കുംഭകോണം, മയിലാടുംതുറൈ, കാരൈക്കൽ വരെ കാവേരീതടത്തിലെ നവഗ്രഹക്ഷേത്രങ്ങൾ വലംവെച്ചുകൊണ്ട് ഒരു തീർഥാടനം.

നമ്മുടെ ശരീരം തന്നെയാണ് ഈ ഒമ്പതു ക്ഷേത്രങ്ങൾ. ഇവിടെ വലംവെക്കുമ്പോൾ നമ്മൾ ഈ ദേവന്മാരെയല്ല വലംവെക്കുന്നത്, നമ്മളെത്തന്നെയാണ്. ഭൂമിയെപ്പോലെ നമ്മൾ  സ്വയം ഭ്രമണം ചെയ്യുകയാണ്. നവഗ്രഹക്ഷേത്രങ്ങളിൽ പോകാത്തവൻ എത്ര ക്ഷേത്രങ്ങളിൽ പോയിട്ടും കാര്യമില്ല എന്നാണ് ജ്ഞാനികൾ പറയുന്നത്. കാരണം, വെറും ക്ഷേത്രങ്ങളല്ല, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസസ്ഥലമാണ് ഇവ. ശിവനോ വിഷ്ണുവോ പോലെ ദൈവസങ്കൽപ്പങ്ങളല്ല ഈ പ്രതിഷ്ഠകൾ. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ. നിങ്ങളിലുമുണ്ട് ഈ ഒമ്പതു ഗ്രഹങ്ങളും. സൂര്യൻ നിങ്ങളുടെ ആത്മാവ്. മനസ്സ് ചന്ദ്രൻ. ചൊവ്വ നിർവികാരത്വം. ബുധൻ വാക്ക്. വ്യാഴമെന്നാൽ ജ്ഞാനവും സുഖവും. ശുക്രൻ സമ്പത്തും മദനത്വവും. ശനി പ്രേഷ്യത്വം. രാഹുകേതുക്കൾ തിന്മാഭാവങ്ങൾ. അതിനാൽ നവഗ്രഹക്ഷേത്രങ്ങളിൽ പോകുന്നത് ആത്മസാക്ഷാൽക്കാരമത്രെ. സ്വയമറിയാത്തവന് എവിടെയാണ് ശാന്തി? എവിടെയാണ് മോക്ഷം? ആത്മാവിലേക്കുള്ള യാത്രയല്ലേ ഏറ്റവും വലിയ തീർഥയാത്ര? ഒരേ സമയം വിനോദയാത്രയും ആത്മീയയാത്രയുമാണ് നവഗ്രഹസ്ഥലികൾ തേടിയുള്ള ഈ സഞ്ചാരം. തമിഴ്നാടിൻറെ  നാട്ടിൻപുറങ്ങളിലൂടെ വലിയൊരു ക്ഷേത്രശൃംഖലയെ വലംവെച്ചു കടന്നുപോകുന്ന യാത്ര. കാവേരിയുമായി അടുത്തും അകന്നും സഞ്ചരിക്കുന്ന പാതകളിലൂടെവഴിയിലുടനീളം കാവേരിയുടെ താരാട്ട്. ഗ്രാമീണതയുടെ തമിഴ്ചന്തങ്ങൾ. നദീതീരത്തിലുടനീളം ക്ഷേത്രസമുച്ചയങ്ങൾ. അവയ്ക്കിടയിൽ മറഞ്ഞിരിക്കുന്ന നവഗ്രഹക്ഷേത്രങ്ങൾ. ചിലതു മഹാക്ഷേത്രങ്ങൾ, ചിലത് ഏകാന്തമായ കൊച്ചു ഗ്രാമക്ഷേത്രങ്ങൾ. ചിലയിടത്ത് അന്ധമായ ഭക്തിയുടെയും വിശ്വാസത്തിൻറെയും തിരക്കും ചിലയിടത്ത് മന്ദ്രമധുരമായ ധ്യാനലീനതയും. അടുത്തും അകന്നും സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ യാത്രയിലുടനീളം അവ നമ്മോടൊപ്പമുണ്ട്. ഒരു ദിവസം കൊണ്ട് ഒമ്പതു ഗ്രഹങ്ങളും കണ്ടു തീർക്കാനാവില്ല. പൂജാസമയത്തു തന്നെ എത്തണമെങ്കിൽ രണ്ടോ മൂന്നോ ദിവസം വേണം.

കീഴ്വഴക്കം അനുസരിച്ചാണെങ്കിൽ യാത്രക്ക് ഒരു ക്രമമുണ്ട്. തിരുമംഗലക്കുടിയിൽ സൂര്യൻ, തിങ്കളൂരിൽ ചന്ദ്രൻ, വൈത്തീശ്വരൻ കോയിലിൽ ചൊവ്വ, തിരുവേങ്കാട് ബുധൻ, ആളാങ്കുടിയിൽ വ്യാഴം, കാഞ്ചനൂരിൽ ശുക്രൻ, തിരുനെല്ലാറിൽ ശനി, തിരുനാഗേശ്വരത്ത് രാഹുകീഴ്പെരുംപള്ളത്ത് കേതു എന്നിങ്ങനെ. അമ്പതോ അറുപതോ കിലോമീറ്റർ ചുറ്റളവിലാണ് ഇവയെല്ലാം.

No comments:

Post a Comment