Thursday, November 28, 2019

[28/11, 22:26] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം :66

ദർപ്പണ മണ്ഡപം.... എല്ലായിടത്തും കണ്ണാടി....

ഒരു ദർപ്പണമണ്ഡപത്തിൽ ഒരു ദിവസം ഒരു നായ കയറി... വാതിലും അടഞ്ഞു..

നായ മുൻപില് നോക്കുമ്പോൾ ഒരു പത്ത്‌ മുപ്പത് നായ നിൽക്കുന്നു !!!
അത് കുരച്ചു... ആ രൂപവും കുരച്ചു... തിരിച്ചു പോവാൻ നോക്കുമ്പോ എവിടുന്നോ നായ്ക്കൾ ഒക്കെ കുരക്കുന്നു.. മുകളിലും നായ..
വശത്തിലും നായ... ചോട്ടിലും നായ.... നായ കുരച്ചു കുരച്ചു തളർന്നു പോയി... കൊറേ കഴിഞ്ഞപ്പോ ഒരാള്  വന്നു നായയെ തൂക്കി പൊറത്താക്കി...

അയാള് നല്ല വണ്ണം അലങ്കരിച്ചു വന്നു പലേ പോസിലും നിന്ന് ആസ്വദിച്ചു...
ഇതും ഞാൻ ആണ്... ഇതും ഞാൻ ആണ്.. ഇതും ഞാൻ ആണ്..

ഇതാണ് ജ്ഞാനിക്കും അജ്ഞാനിക്കും ഉള്ള വ്യത്യാസം....

ജ്ഞാനിയുടെ സ്ഥിതിയിൽ

യസ്മിൻ  സർവ്വാണി ഭൂതാനി
ആത്മൈവ അഭൂത്     വിജാനത:

യസ്തു സർവ്വാണി ഭൂതാനി
ആത്മന്യേവ  അനുപശ്യതി
സർവ്വഭൂതേഷു ച ആത്മാനം തതോ ന വിജുഗുപ്സതേ...

ഭാഗവതം പറയുന്നു....
സർവ്വ ഭൂതേഷു യത് പശ്യേത് 
ഭഗവദ് ഭാവം  ആത്മനഃ

എല്ലാത്തിലും ഭഗവത് സ്വരൂപത്തിനെ... ഭഗവദ് ഭാവത്തിനെ കാണുക...

ആത്മാവിൽ നിന്ന് അന്യമായി ഒന്നും കാണുന്നില്ലെങ്കിൽ അവന് രാഗമില്ല... ദ്വേഷമില്ല... അവന് മനസ്സ് ചലിക്കുന്നില്ല....
മനസ്സ് എവിടെയൊക്കെ പോയാലും
യത്ര യത്ര മനോ യാതി
തത്ര തത്ര സമാധയ.

മനസ്സ് എവിടെ പോയാലും അയാള്ക്ക് ജ്ഞാന സമാധിയാണ്....

ശ്രീ നൊച്ചൂർ ജി
[29/11, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 349*

വേട്ടക്കാർ കാട്ടിൽ  ശബ്ദം ണ്ടാക്കണത് കേട്ടിട്ട്, മാൻ ഓടി ഓടി ഓടി അവരുടെ  വലയിൽ കുടുങ്ങും. വേട്ടക്കാര് ഒരു പ്രത്യേക രീതിയിൽ ശബ്ദം ണ്ടാക്കി മാനിനെ പിടിക്കും. അതുപോലെ യാണ്  ഗ്രാമ്യഗീതവും. സംഗീതം മാത്രല്ലാ നമ്മളുടെ  വർത്തമാനത്തിലും അതേ. 
നമുക്ക് ഭാഷ വളരെ മുഖ്യമാണ്. മലയാളത്തിൽ ആരെങ്കിലുമൊക്ക എന്തെങ്കിലുമൊക്കെ പറയാണെങ്കിൽ പതുക്കെ നമ്മള് ചെവി ഇങ്ങനെ നീട്ടും. അതേ സമയം തെലുങ്കിലാണ് പറയണതെങ്കിൽ നമുക്ക് മനസ്സിലാവില്ലെങ്കിൽ കുഴപ്പമേ ഇല്ല്യ.

അപ്പോ ഭാഷയ്ക്ക്, ശബ്ദത്തിന്  ഒരു അർത്ഥം കല്പിച്ച് ആ അർത്ഥത്തിൽ മനസ്സ് വ്യാപരിച്ചും സമനില തെറ്റും. ഉദാഹരണത്തിന്  എന്റെ മുമ്പില് ഒരാൾ വന്നിട്ട്  ചിരിച്ചു കൊണ്ട് ഫ്രഞ്ചില് ചീത്ത പറഞ്ഞാൽ ഞാനെന്തു വിചാരിക്കും? അദ്ദേഹം എന്റെ പ്രഭാഷണം വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞതാവും എന്ന് വിചാരിച്ച് ത്യാങ്ക്യൂ പറയും. അർത്ഥമേ ഇല്ല്യ.   പറഞ്ഞത് എന്താണെന്ന് അറിഞ്ഞാലേ എനിക്ക് അർത്ഥം ഉള്ളൂ. അറിഞ്ഞിട്ടില്ലെങ്കിൽ ഒന്നൂല്ല്യ.

അപ്പോ യോഗികളുടെ ഒരു മാർഗമാണ്,
 *ഒരു ശബ്ദത്തിനും ഒരു അർത്ഥം*  *കൊടുക്കാതെ ഇരിക്കാ.*
 *അത് ഒരു സാധന ആണ്.*
 *എല്ലാം ശബ്ദബ്രഹ്മം.* 
 *യാതൊന്നു കേൾപ്പതതു*
 *നാരായണശ്രുതികൾ!*
 *എന്ന് ആന്തരികമായി ഒരു സാധന* *പരിശീലിക്കാണെങ്കിൽ,*
വെളിയിൽ നിന്ന് വരുന്ന ശബ്ദം വാക്കുകൾ ഒന്നിനും പ്രത്യേകിച്ചൊരർത്ഥവും നമ്മൾ കല്പിക്കാതെ *മനസ്സ് സമനിലയിൽ ഇരിക്കും* എന്ന് പഠിച്ചു.

ശബ്ദസ്പർശ..
കുരംഗം (ആന).
ആന സ്പർശത്തിന്.
 *ആന* കാണാൻ വലിയ മൃഗം ആണെങ്കിലും *സ്പർശത്തിന്* വളരെ  സെൻസിറ്റീവ് ആണ്.  പിടിയാനയെ തൊടാനുള്ള ആഗ്രഹം കാരണം പുറകേ ഓടി ഓടി കുഴിയില് വീഴും.
പിടിയാനയെ വെച്ചു കൊണ്ട് തന്നെ ഈ ആനയെ മെരുക്കി എടുക്കുകയും ചെയ്യും.
ഈ സ്പർശസുഖത്തിനുള്ള ആഗ്രഹം കാരണം ആനയും സമനില തെറ്റണു.
മനുഷ്യന് അടിമയാവണു.
 *സ്പർശത്തിന് അടിമയാകരുത്*
 *എന്ന്  ആനയിൽ നിന്ന് പഠിച്ചു.*
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment