Friday, November 15, 2019

ചതുശ്ലോകീ ഭാഗവതം :58

ഇവിടെ ബ്രഹ്മാ ഉത്തമ ശ്രോതാവാണ്...

അത് കൊണ്ട് ഭഗവാൻ   പറയ്ണത്‌  തനിക്ക് ജ്ഞാനവും വിജ്ഞാനവും ശരണാഗതി ധർമവും,  അതായത് ഭാഗവതധർമവും അതിന് സാധന ആയിട്ടുള്ള അംഗങ്ങളും ഒന്നിച്ച്‌ അങ്ങട്  ഞാൻ അങ്ങട് തരാം.. പിടിച്ചൊള്ളൂ ന്ന്... 😃😃

ഒക്കെക്കൂടെ എടുത്തൊള്ളൂ..
ഉത്തമ ശ്രോതാക്കൾക്കൊക്കെ ഒരു  ച്ച്‌ ക്ഷണത്തിൽ നടക്കും...

രമണമഹര്ഷിയെ കാണാൻ വന്ന ഒരു american....
Robert Adams എന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ്കാരൻ.... വളരെ വിചിത്രമായ കഥയാണ്...
നോക്കണം!!

ഒരുജ്ഞാനി ഇന്ത്യയില്...
എവിടെയോ...
തമിഴ് നാട്ടില് ഇരിക്കുന്നു...
 അദ്ദേഹത്തിന് English അറിയില്ല... പ്രചരിപ്പിക്കാൻ പോയിട്ടില്ല...

ശിഷ്യന്മാരാരും ഇല്ലാ അദ്ദേഹത്തിന്, പറഞ്ഞ് പ്രചരിപ്പിക്കാൻ....
അങ്ങനെ എവിടെയോ ഒരിടത്തു് ഇരിക്കുമ്പോ,  ഈ Robert Adams എന്ന് പറയുന്ന ഇംഗ്ലീഷ്കാരന്,  കൊച്ചുകുട്ടിയായി തൊട്ടിലില്
കെടക്കുമ്പോ മഹര്ഷിടെ ദർശനം ണ്ടാവും ത്രേ. !!!🙏🏼🙏🏼🙏🏼

മഹർഷി ആണെന്ന് ഒന്നും അദ്ദേഹത്തിന് അറിയില്ല... ഒരു ചെറിയ രൂപം തന്റെ മുൻപില് നിക്കാണ്....

ഇതൊക്കെ വളരെ വിചിത്രം ആണ്..

എന്താന്ന് വെച്ചാൽ ഓരോരുത്തരും പക്വംആയിട്ടു
ഈ ലോകത്തിലേക്ക് വരുമ്പോ അവരവർക്ക് ജ്ഞാനമാർഗത്തില് ആരാണോ വഴികാട്ടണ്ടത്, അവര്ടെ ഒരു ചെറിയ photo
അവര്ടെ ഉള്ളില് ണ്ടാവും...
കാണുമ്പോ അപ്പൊ recognition ഉണ്ടായിക്കൊള്ളും... ഇദ്ദേഹത്തിന്.. ഏതോ നാട്ടില് കെടക്കാണ്.,  Arizona  !!!

അവിടെ ഇദ്ദേഹത്തിന്റെ വീട്ടില് ദിവസവും തൊട്ടിലില് കെടക്കുമ്പോ ഈയൊരു ചെറിയൊരു രൂപം അത്  തന്റെ അടുത്ത് എന്തൊക്കെയോ വന്ന് വർത്തമാനം പറയുന്നതായിട്ട് ഒരു ദർശനം....

അതേപോലെ തന്നെ വലുതായി വന്നു...

 സ്കൂളിൽ പഠിക്കുമ്പോൾ ഒക്കെ തന്നെ അദ്ദേഹത്തിന്  യോഗഭ്രഷ്ടൻ  എന്നൊക്ക നമ്മള് പറയില്ലേ, ഗീതയില്.. അത് പോലെ യോഗഭ്രഷ്ടൻ ആണ്...

കുട്ടിക്കാലത്ത്‌ തന്നെ അധ്യാത്മത്തിൽ രുചി ണ്ടാർന്നു....

പക്ഷേ നാട്ടിലുള്ളവരൊക്ക ഈ പാപികളെ പാപികളെ ന്ന് വിളിച്ച കൂട്ടരാണ്....

ഇദ്ദേഹത്തിന് കണക്ക് പരീക്ഷ എഴുതുമ്പോ ഒരു ക്ഷണനേരത്തേക്ക് ബോധ  സ്ഫൂർത്തി ണ്ടായി...

*താൻ മരണമില്ലാത്ത വസ്തു ആണെന്ന്ഒന്ന്  തോന്നിപ്പോയി*

കണക്ക് പരീക്ഷ question paper കയ്യില് കിട്ടി.... പരീക്ഷ എഴുതിക്കൊണ്ടിരിക്കയാണ്... 

ഒരു ക്ഷണനേരത്തേക്ക്,ഒക്കെ മറന്നു പോയി, 

ക്ലാസ്സിലിരിക്കുന്ന കുട്ടിക്ക് താൻ ശരീരം അല്ലാ താൻ മരണമില്ലാത്ത അമൃത വസ്തു ആണ് എന്ന്..

ശ്രീ നൊച്ചൂർ ജി....
Parvati 

No comments:

Post a Comment