Friday, November 22, 2019

🎀♾♾♾♾💗♾♾♾♾🎀
                        *തത്വമസി*
🎀♾♾♾♾💗♾♾♾♾🎀

*ഭാഗം :6*

ഈ കാര്യങ്ങൾ തന്നെയാണ്, ആദിശങ്കരനിലൂടെ, ഭഗവാൻ നമുക്ക് മനസ്സിലാക്കി തന്നത്.
ഒരു ദിവസം, സാക്ഷാൽ പരമശിവൻ, ചണ്ഡാളരൂപത്തിൽ, നാലു പട്ടികളുമായി, ആദിശങ്കരന്റെ മാർഗ്ഗമദ്ധ്യേ, എത്തി. അന്നത്തെ ആചാര പ്രകാരം, ശങ്കരൻ ചണ്ഡാളനോട്  വഴി മാറിപ്പോകാൻ ആവശ്യപ്പെട്ടു.

അപ്പോൾ, ചണ്ഡാളൻ, ജ്ഞാനോപദേശ രൂപത്തിൽ, ശങ്കരനോട്

" ആരോടാണ്, അങ്ങ് വഴി മാറിപ്പോകാൻ ആവശ്യപ്പെട്ടത്? ഈ ദേഹിയോടോ, അതോ ആത്മാവിനോടോ? സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ആത്മാവ് എങ്ങോട്ടാണ് മാറുക? "

ഇത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിവുണ്ടായ
ശങ്കരന്, ജീവാത്മാവും, പരമാത്മാവും ഏകം തന്നെയാണെന്ന്, ഒന്നു കൂടി ബോധ്യപ്പെട്ടു. അത് നീ തന്നെയാകുന്നു - തത്ത്വമസി.

തത്ത്വമസി എന്നു ചിന്തിക്കുമ്പോൾ, മാറ്റി നിർത്താനാവാത്ത ഒന്നാണ്, ശബരിമല അയ്യപ്പ സന്നിധാനം എന്ന്, നമുക്കറിയാം. കാരണം, നാൽപ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ, മനസ്സും ശരീരവും, പരിശുദ്ധമാക്കി, ഇരുമുടി കെട്ടുമായി സന്നിധിയിലെത്തുന്ന ഓരോ ഭക്തനും, തത്ത്വമസി എന്ന് എഴുതി വെച്ചത്, വായിച്ചു കൊണ്ടാണ്, ഭഗവാനെ ദർശനം നടത്തുന്നത്.

ഇവിടെ എത്തുന്ന ഓരോ ഭക്തനും, മാലയിട്ടു കഴിഞ്ഞാൽ, സ്വയം അയ്യപ്പനായി മാറുകയാണ്.  ഒന്നിച്ചുള്ളതും, ചുറ്റിലുമുള്ളതുമായ ഭക്തജന സഹസ്രങ്ങളും, എല്ലാം അയ്യപ്പൻ തന്നെ. വ്രതനിഷ്ഠയോടെ, ഭൗതിക സുഖങ്ങൾ പലതും ത്യജിച്ചു കൊണ്ട്, ( പേര് പോലും ത്യജിച്ച് അയ്യപ്പൻ ആവുകയാണല്ലൊ ) ആണ്, ഭക്തർ പൊന്നമ്പലമേട്ടിലെ, സാക്ഷാൽ പരബ്രഹ്മമായ, അയ്യപ്പനെ ദർശിക്കാനെത്തുന്നത്.

അവിടെ എത്തുന്ന ഭക്തരിൽ, വേഷം കൊണ്ടോ, ജാതി മത വ്യത്യാസം കൊണ്ടോ, രാഷ്ട്രീയം കൊണ്ടോ, സമ്പത്തിന്റെ അടിസ്ഥാനത്തിലോ, ഭാഷയുടെ അടിസ്ഥാനത്തിലോ, ഒന്നിലും തന്നെ ഒരു വേർതിരിവും, കാണാൻ കഴിയില്ല. എല്ലാം, എല്ലാം അയ്യപ്പൻ മാത്രം. തത്ത്വമസി എന്ന ഈ ഒരു മഹാതത്ത്വം മനസ്സിലാക്കാൻ, ഇതിൽപ്പരം എന്തൊരു തെളിവാണ് നമുക്ക് വേണ്ടത്? ഈ ഒരു തീർത്ഥയാത്ര സമയത്ത് മാത്രമല്ല, എല്ലായ്പ്പോഴും ഈ ഒരു ബോധമാണ് നമ്മിലുണ്ടാവേണ്ടത്!

അനശ്വരമായ സത്യം, അത് നീ തന്നെയാകുന്നു - തത്ത്വമസി

തുടരും ......


🎀♾♾♾♾💗♾♾♾♾🎀
          *സ്വാമിയേ ശരണമയ്യപ്പാ*
🎀♾♾♾♾💗♾♾♾♾🎀
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments:

Post a Comment