അന്തര്‍ജ്ജനങ്ങള്‍ടേ #ആചാരാനുഷ്ഠാനങ്ങള്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
_ഭാഗം=7
••••••••••••••
''ഋതുമതിയാകല് ''ന് മുന്പ് നടത്തേണ്ട ചില ആചാരങ്ങള് വിട്ടുപോയത് ഇവ്ടെ ചേര്ക്കട്ടേ..
ചൗളം
☘️===========☘️
അതായത് പെൺകുട്ടിയെ നടു മിറ്റത്ത് ഇറക്കി കിഴക്കോട്ട് തിരിഞ്ഞ് നിർത്തി ശീതീകൻ (വളക്കത്ര നായർ ) പെൺകുട്ടിയുടെ തലമുടി മുറിക്കുന്നു..തലമുടി നിലത്ത് വീഴാതിരിക്കാൻ കോടിമുണ്ടിലേക്കാണ് തലമുടി മുറിച്ച് ഇടുക ..വളരെ കുറച്ചു മുടി 3 പ്രാവശ്യം മുറിച്ചിടും ..ആ മുണ്ട് ശീതീകന്റെ അവകാശമാണ് ..മുടി എടുക്കുന്നതും തലയുടെ പ്രത്യേക സ്ഥലത്ത് നിന്നാണ് ... മുടി മുറിക്കാൻ ഓട് കൊണ്ടുള്ള പിശാങ്കത്തി ആണ് ഉപയോഗിക്കുക ..തലമുടി കളയുക എന്നാണ് ഇതിന് പറയുക..മുടി മുറിച്ച് കഴിഞ്ഞാൽ കുളിക്കണം ... പിന്നെ കുള്യാ ശുദ്ധം തുടങ്ങും ..തലമുടി കളയും വരെ നായർ സ്ത്രീകളെ തൊട്ടാൽ കുളിക്കണ്ട ..അവരാണല്ലൊ കുട്ടികളെ നോക്കി വളർത്തിയിരുന്ന "ആയി "എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകൾ ..മുടി മുറിച്ച് കഴിഞ്ഞാൽ നായർ സ്ത്രീകളെ തൊട്ടാൽ കുളിക്കണം. . ആൺകുട്ടികൾക്കും ഉപനയനത്തിന് മുമ്പ് തലമുടി കളയണം .അതായത് ചൌളം കഴിക്കണം
NB:[നമ്പൂതിരിമാരുടെ ചടങ്ങുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ചിലരുണ്ട്.ഓതിക്കൻ,ശീതികൻ (വളക്കത്ര നായന്മാർ),അടിയാൻ, അടിയാത്തി,മണ്ണാൻ ,മണ്ണാത്തി..വെളുത്തേടൻ, വെളുത്തേടത്തോള് ..ഇവരിൽ അടിയാൻ,അടിയാത്തി ..നായർ കുടുംബക്കാർ ആയിരിക്കും.എല്ലാവരിലും രണ്ടോ മൂന്നോ കുടുംബക്കാർക്ക് അവകാശം ഉണ്ടാകും. ഒരാൾക്ക് പുലയായാലും ചടങ്ങ് മുടങ്ങരുതെന്ന് കരുതിയാണ് പല കുടുംബക്കാരെ ചുമതലപ്പെടുത്തുന്നത്... ഓരോരുത്തർക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്...എന്നും നിത്യവെള്ള ആണ് എല്ലാവരും ഉടുക്കുക. ({അതായത് എന്നും വെളുത്തേടൻമാർ അലക്കിയത് മാത്രമേ ഉടുക്കൂ.}}
🌱ഉടുപ്പിക്കല്🌱
=================
പെൺകുട്ടികളെ 10 വയസ്സ് കഴിഞ്ഞാൽ ഉടുപ്പിക്കും. 10 വയസ്സ് വരെ ഇല കോണകം,(വാഴയില വാട്ടിയത് ) കൂമ്പാള കോണകം ,(കവുങ്ങിന്റെ കൂമ്പാള കൊണ്ടുള്ള കോണകം) തുണി കോണകം ഏതെങ്കിലും ആണ് ഉടുപ്പിക്കുക. നല്ല ദിവസങ്ങളിൽ പട്ട് കോണകം ഉടുപ്പിക്കും .തുണി കോണകം അലക്കിയത് മാത്രമേ ഉടുക്കാവൂ ..ഉടുപ്പിക്കുന്നതിന് മുമ്പ് ചൌളം കഴിക്കണം...!!!
(കടപ്പാട്:നിര്മ്മല ഒാപ്പോള് )
Nirmala S Namboothiripad
വിമര്ശനങ്ങളും തിരുത്തലുമായി ചേര്ന്നു നില്ക്കുന്ന എല്ലാവര്ക്കും നന്ദീ!!
Nb. ഇതൊക്കെ അന്തർജ്ജനങ്ങളുടെ ആചാരങ്ങളിൽ പെടുന്നതാണ്.. ഇവ അനുഷ്ടിക്കണമെന്നോ അനുഷ്ടിക്കരുതെന്നോ എന്നുള്ള യാതൊരു നിർബന്ധവും ഇതിവിടെ പോസ്റ്റു ചെയ്യുന്ന എനിക്കോ അഡ്മിൻ പാനലിനോ ഇല്ല. ഈ പംക്തി കൊണ്ടുള്ള ഉദ്ദേശം അന്തർജ്ജനങ്ങളുടെ ആചാരങ്ങൾ എന്തൊക്കെയാണ് എന്ന് ഗ്രൂപ്പംഗങ്ങളായ അന്തർജ്ജനങ്ങൾ മനസ്സിലാക്കുക , എന്നു മാത്രം.
(തുടരും).
krishnapriya namboodiri

ആൺക്കുട്ടികൾക്കോ?
ReplyDelete