Tuesday, November 26, 2019

ഈ വരുന്ന ഡിസംബർ 8 ഞായറാഴ്ച ഒരു കൊല്ലത്തിൽ എറ്റവും പ്രധാനപ്പെട്ട വ്രതദിവമാണ്. അന്നാണ് ദേവൻമാർ ഉറക്കം ഉണർന്ന് എണീറ്റ്‌  ഇരിക്കുന്ന ദിവസം എന്നറിയപ്പെടുന്ന ഏകാദശി ദിനം !
 ഗുരുവായൂർ ഏകാദശി !
 ശിവ ഭക്തൻ മാർക്ക് പ്ര ദോഷ വ്രതം പോലെ വിഷ്ണു ഭക്തർക്ക് ഏകാദശിവ്രത ദിനമാണ്. മുരുകൻ ഭക്‌തർക്ക്‌ ഷഷ്‌ടി വ്രതം. കേരളീയർ എല്ലാ ദേവീ ദേവൻ മാരെയും ഒരുപോലെ കാണുന്ന തിനാൽ എല്ലാ വ്രതവും എടുത്തിരുന്നു. ഇപ്പോൾ ഭക്തി മൂത്ത് ഒരു വ്രതവും ഇല്ലാതായി ക്കൊണ്ട് വരികയാണ്.

 പിതൃക്കളുടെ മാസം ആയ തുലാം ദേവൻ മാർക്ക് ഉറക്ക ത്തിന്റെ മാസം ആയതിനാൽ ആ മാസത്തിലെ വെളുത്ത പക്ഷ  ഏകാദശിയെ ദേവശയനി  എന്നു വിളിക്കും. വൃശ്ചിക ത്തിലെ വെളുത്ത പക്ഷ ഏകാദശി യാണ്‌, ദേവന്മാർ ഉണർന്നു എണീ ക്കുന്നത്. ഇതുപോലെ പിതൃക്കളുടെ ശ്രേയസ്സിന് വേണ്ടി എടുക്കുന്നതാണ്, വൃശ്ചിക ത്തിലെ കറുത്ത പക്ഷ ഏകാദശി. ഈ രണ്ടു വ്രത ങ്ങളും നോറ്റ ഒരാൾ ദേവ -പിതൃ അനുഗ്രഹങ്ങളും നേടി വിഷ്ണു ലോക മായ വൈ കുണ്ഡലോകം പ്രാപിക്കാൻ അർഹൻ ആവുന്ന ദിനമാണ് ധനു വിലെ വെളുത്ത പക്ഷ ഏകാദശി എന്ന വൈകുണ്ഡ ഏകാദശി. മറ്റൊരു ഏകാദശിയും വ്രതം എടുക്കാത്തവർ പോലും ഈ 3 ഏകാദശികൾ  എടുക്കും. അവയിൽ എറ്റവും പ്രധാനമാണ് ഗുരുവായൂർ ഏകാദശി.
ഈ വർഷം ഡിസംബർ 8 ഞായർ ആണ് ആ ദിനം. കലണ്ടർ വീണ്ടും കുഴപ്പം ഉണ്ടാക്കുന്നു. കാരണം, 8 ന് 5നാഴിക (2മണിക്കൂർ )പോലും ഇല്ല . 15 നാഴിക (6മണിക്കൂർ )യെങ്കിലും വേണം.  ഇല്ലെങ്കിൽ തലേന്ന് 7 ന്ഏകാദശി എടുക്കേണ്ടതാണ്.  പക്ഷേ 7 ന് വ്രതം എടുക്കാൻ പാടില്ല. കാരണം 7 ന് ഉദയാല്പരം 4 മിനിറ്റ് ദശമി തട്ടിയിട്ടുണ്ട്. ദശമി വിഷവും ഏകാദശി അമൃതും ആണ്. ദശമി തട്ടിയ ഏകാദശി എടുത്തു കൂടാ. ഈ നിയമത്തിന്റെ പ്രാധാന്യം കണക്കിൽ എടുക്കണം. അപ്പോൾ 8 ന് ഏകാദശി ഉദയാല്പരം 2മണിക്കൂർ മാത്രം ആണെങ്കിൽ പോലും, 8 ന് തന്നെ ഏകാദശി.

പാരണ ചെയ്യുന്ന സമയം.
 9 ന് രാവിലെ മതി. പുലർച്ചെ കുളിച്ച് ഓം നമോ നാരായണായ  അഥവാ നാരായണ നാമം ജപിച്ചു കൊണ്ട് വിഷ്ണു ക്ഷേത്ര ദര്ശനം, പ്രദക്ഷിണം, വഴിപാട്, ദക്ഷിണ നൽകി മലരു തീർത്ഥം വാങ്ങി കിഴക്കോട്ടു തിരിഞ്ഞു നിന്ന്‌ അല്പം ശിരസ്സിൽ തളിച്ച് അല്പം ചുണ്ടിൽ സ്പർശം തട്ടാതെ  പാനം ചെയ്യണം. നാലമ്പല ത്തിനു പുറത്തുവന്നു കിഴക്കോട്ടു തിരിഞ്ഞു ഇരുന്നു പാനം വിശേഷം. ശേഷം വീട്ടിൽ വന്നു പുരാണ പാരായണം, ദാനം ഇവ ചെയ്ത് വ്രതം തീർക്കാം. രാവിലെ 9-58നാണു ദ്വാദശി തീരുന്നത്. അതിന് മുൻപ് പാരണ വീടണം.

No comments:

Post a Comment