Monday, November 25, 2019

ഭക്തി എന്നത് മനസ്സിന്റെ വികാരമാണ്. ബുദ്ധിയുടെ വികാസത്തിനനുസരിച്ച് ഭക്തി നാല് വിധത്തിലുണ്ട്.
1, പ്രാകൃത ഭക്തി ( തമോഗുണ ഭക്തി )
2, മദ്ധ്യമ ഭക്കി (രജോഗുണ ഭക്തി )
3, ഉത്തമ ഭക്തി ( സാത്വീക ഭക്തി )
4, നിർഗ്ഗുണ ഭക്തി ( ത്രിഗുണാതീതം )
സാധാരണയായി തൊണ്ണൂറു ശതമാനം ജനങ്ങളും പ്രാകൃത ഭക്തന്മാരാണ്. പ്രാകൃത ഭക്തിയിൽ സ്വാർത്ഥലാഭത്തിനു വേണ്ടി, ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും പോകുന്നവരും, അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും പെടുന്നവരാണ്.
ആ പ്രാകൃതത്വത്തിനെ ഇല്ലാതാക്കണം. അതിനുള്ള മാർഗ്ഗം ഭാഗവതം പോലുള്ള ഗ്രന്ഥങ്ങൾ അറിയണം എന്ന ആഗ്രഹം ഉണ്ടാക്കുകയാണ്. [ കുട്ടികളാണെങ്കിൽ, ഈശ്വരനെ കാണണം എന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടാവുക എന്നതാണ്]
കഥകളും സന്ദേശങ്ങളു കേട്ടും, അറിഞ്ഞും പ്രാകൃത ഭക്തിയിൽ നിന്നും മനസ്സിനെ ഉയർത്തി മദ്ധ്യമഭക്തിയിലേയ്ക്കും ഉത്തമ ഭക്തിയിലേക്കും തുടർന്ന് ത്രിഗുണാതീതത്വത്തിലേയ്ക്കും എത്തുമ്പോൾ, നിത്യജീവിതത്തിലെ ദുഃഖങ്ങളെല്ലാം ഇല്ലാതാകും. ആ നിർഗ്ഗുണ ഭക്തന് ആരോടും ദേഷ്യം ഇല്ലാതാകും. ജാതി-മത-രാഷ്ട്രീയ-ഭാഷാ-സമുദായിക വഴക്കുകൾ ഇല്ലാതാകും.
എന്റെ ദൈവം നിന്റെ ദൈവം എന്ന വഴക്കുകൾ ഇല്ലാതാകും.
പ്രാകൃത ഭക്തിയിൽ നിന്നും നിർഗ്ഗുണ ഭക്തിയിലേയ്ക്ക് മനസ്സിനെ ഉയർത്താൻ കുട്ടിക്കാലത്തു തന്നെ യത്നിയ്ക്കണം ഇത് സാദ്ധ്യമല്ലാത്ത കാര്യമല്ല...
ഈശ്വരനെ വലുതാക്കാനോ ചെറുതാക്കാനോ നമുക്ക് സാധിയ്ക്കില്ല. ക്ഷേത്രത്തിനെ വലുതാക്കാം. ബുദ്ധിയെ വികസിപ്പിയ്ക്കാം
( സതീശൻ നമ്പൂതിരി )

No comments:

Post a Comment