Saturday, November 23, 2019

സുഖഭോഗങ്ങള്‍ കുറയുന്നതിനനുസരിച്ച് ശരീരത്തിലും മനസ്സിലും രോഗങ്ങള്‍ കുറയുകയും, ത്യാഗം ശീലമാകുന്നതിനനുസരിച്ച് ശരീരത്തിലും മനസ്സിലും സുഖം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൊടുക്കുന്തോറും ഏറിടും എന്നതാണ് സത്യം. ഏറിടുന്നത് സുഖമാണ്! ഒരു ജനത കഷ്ടപ്പെടുമ്പോള്‍ നാം
ധനം സ്വന്തം സുഖത്തിനായി മാത്രം കൂട്ടിവച്ചാല്‍ അതെത്ര നിസാരമാണ്! ധനം മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുമ്പോള്‍ നമുക്ക് സന്തോഷം ഉണ്ടാകുന്നുവെന്നുവന്നാല്‍ ആ ധനം അതെത്ര മഹത്തരമാണ്! ശരീരം സ്വന്തം സുഖങ്ങള്‍ തേടുന്നു എന്നു വന്നാല്‍ അതെത്ര നിസാരമാണ്! മറ്റൊരാള്‍ക്കുപകരിക്കുമെങ്കില്‍ ധര്‍മ്മോപാധിയായ ആ ശരീരം അതെത്ര മഹത്തരമാണ്!

മറ്റുള്ളവരുടെ നന്മയ്ക്കായ് ഉപകരിക്കുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ധനവും ധര്‍മ്മോന്മുഖമായിരിക്കും. ധനംകൊണ്ടോ ശരീരംകൊണ്ടോ മനസ്സുകൊണ്ടോ നാം അന്വേഷിച്ചലയുന്ന ശാശ്വതമായ സുഖം കിട്ടില്ല. ഇവയെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കായ് ത്യാഗം ചെയ്യുന്നതായാല്‍ അത് ധര്‍മ്മമാര്‍ഗ്ഗം! അത് ശാശ്വതമായ സുഖത്തിലേയ്ക്കുള്ള ജീവിതമാര്‍ഗ്ഗം!

No comments:

Post a Comment