Wednesday, November 13, 2019

ത്രിമൂർത്തി ചരിത്രങ്ങൾ
[ഇത് ഒരു വലിയ ലേഖനമായതിനാൽ കുറച്ചു ഭാഗങ്ങളായി ഓരോദിവസവുംപോസ്റ്റ് ചെയ്യുന്നതായിരിക്കും.]
ഭാഗം 1
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു.
ബ്രഹ്മാവ് ദേവന്മാരെയും, അസുരന്മാരെയും,മനുഷ്യരെയും, പിതൃക്കന്മാരെയും സൃഷ്ടിക്കാൻ തീരുമാനിച്ചു.
അങ്ങനെ ധ്യാനത്തിൽ ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്റെ അരക്കെട്ടിൽ നിന്നാണത്രെ അസുരന്മാർ ഉത്ഭവിച്ചത്.
അസുരന്മാരുടെജന്മശേഷം ബ്രഹ്മാവ് തന്റെ തമോമയമായ മൂർത്തിയെ ഉപേക്ഷിച്ചു, ആ മൂർത്തിയാണത്രേ രാത്രിയായി രൂപാന്തരപ്പെട്ടത്.
സൃഷ്ടിക്കായി ബ്രഹ്മാവ് രണ്ടാമത് ഒരു മൂർത്തിയെ സ്വീകരിച്ചു .ആ മൂർത്തിയിൽനിന്നാണത്രേ ദേവന്മാരുണ്ടായത്.പിന്നീട് ആ
മൂർത്തിയെ വെടിഞ്ഞപ്പോൾ അത് പകലായി മാറി.
പിന്നീട് സത്വാംശത്തിൽനിന്ന് ജനിച്ച മൂർത്തിയിൽ നിന്ന് പിതൃക്കൾ ജനിച്ചു; ആ മൂർത്തി പിന്നീട് സന്ധ്യായായി മാറി.
പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുർത്തിയെ ധരിച്ചു, അതിൽ നിന്നും മനുഷ്യൻ ഉണ്ടായി.ഈ മൂർത്തിയാണ്‌ പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്.
ഇതുകൊണ്ടാണത്രെ രാത്രിയിൽ അസുരനും, പകല് ദേവനും, സന്ധ്യയിൽ പിതൃക്കൾക്കും, പ്രഭാതത്തിൽ മനുഷ്യനും ശക്തി കൂടുന്നത്.
സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദൈവങ്ങൾ ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവനും ഉണ്ടായി എന്ന് പുരാണങ്ങളിൽ പറയുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.
മഹാഭാഗവതവും, മഹാവിഷ്‌ണുപുരാണമനുസരിച്ച്‌ മഹാവിഷ്ണുവിൽ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും അഥവാ സർവ്വേശ്വരനായും, പരബ്രഹ്മമായും, ആദിനാരായണനായും ഉണ്ടെന്ന് പറയപെടുന്നു.
മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ അനന്തശയനത്തിൽ ശയിക്കുന്ന സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണുവിന്റെ മുൻപിൽ സാക്ഷാൽ ആദിപരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു.
( തുടരും)
pmn namboodiri

No comments:

Post a Comment