Thursday, November 14, 2019

ശ്രീ ശ്രീ രവിശങ്കര്‍ # IISc ബംഗ്ലൂരൂ # 10th, ഒക്ടോബർ # ലോകാരോഗ്യ ദിനത്തില്‍ ഗുരുദേവ് നടത്തിയ അസാധാരണമായ പ്രഭാഷണത്തില്‍ നിന്ന്.

"ഇത് എന്താണ്‌?" എന്നത് ശാസ്ത്രമാണ്. "ഞാന്‍ ആരാണ്‌?" എന്നത്‌ ആത്മീയതയുമാണ്‌. വസ്തുനിഷ്ഠമായ വിശകലനം സയന്‍സും ആത്മനിഷ്ഠമായ ജ്ഞാനം ആത്മീയതയുമാണ്. സയന്‍സും ആത്മീയതയും ലോകത്തിന്റെ കിഴക്കുഭാഗത്ത് പരസ്പരവിരുദ്ധമായിരുന്നിട്ടില്ല. ഒരു ശാസ്ത്രജ്ഞനും ഇവിടെ പീഡിപ്പിക്കപ്പെട്ടിട്ടില്ല.

നാം എന്നും പറഞ്ഞിട്ടുള്ളത്    "തത്വജ്ഞാന"മെന്നാണ്, തത്വങ്ങള്‍ അറിയുക. പ്രൊഫ. ഡൂർ, വിഖ്യാതനായ ന്യൂക്ലിയർ ശാസ്ത്രജ്ഞന്‍ നമ്മുടെ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു, പൗരാണിക ഈജിപ്ത്കാർക്ക് നാല് മൂലതത്വങ്ങളെകുറിച്ച്‌ മാത്രമേ അറിയുമായിരുന്നുളളു എന്ന്. അവര്‍ക്ക് ഭൂമിതത്വത്തെകുറിച്ച് അറിവുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, ഇന്ത്യയില്‍ നമുക്ക്‌ യുഗങ്ങളായി ഇത്‌ അറിയാമായിരുന്നുവെന്ന്.

നാം എപ്പോഴും പഞ്ചമഹാഭൂതങ്ങള്‍ എന്ന് പറയാറുണ്ട്. അതുമാത്രമല്ല, നമുക്ക് പഞ്ചഭൂതങ്ങളെപോലെതന്നെ കാലത്തെകുറിച്ചും അറിയാമായിരുന്നു. നമുക്ക്‌ 36 തത്വങ്ങളെ കുറിച്ച് അറിയാമായിരുന്നു. കാലവും ദേശവും ഗണിക്കപ്പെട്ടിരുന്നു. പ്രജ്ഞയുടെ ഒരു അവസ്ഥയായ ശിവതത്വം പോലും അതിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ സയന്‍സിനു ദോഷം വരുത്തുന്നത് എന്താണ്‌? ആദ്യം വിശ്വാസം, രണ്ടാമത് മുന്‍വിധി. ഏതെങ്കിലും തരത്തിലുള്ള മുന്‍വിധി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്ക് സ്വയം ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. കാരണം നിങ്ങളുടെ മുന്‍വിധി ശരിയായ രീതിയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നിങ്ങളെ അനുവദിക്കില്ല.

വ്യക്തമായ അവബോധം ഉണ്ടാകുവാൻ, ഉറപ്പായും പിരിമുറുക്കമില്ലാത്ത, ആരോഗ്യമുള്ള, ഊര്‍ജ്ജസ്വലമായ, ഉത്സാഹപൂര്‍ണ്ണവും സര്‍ഗ്ഗാത്മകവും ആയ ഒരു മനസ്സുണ്ടാവണം. എവിടെ നിന്നും പഠിക്കുവാനുളള സൗമനസ്യം ഉണ്ടാവണം.

ഞാൻ മനസ്സിലാക്കി, ഇവിടെ IISc-യില്‍ ഈ പ്രഭാഷണത്തെ ചിലര്‍ എതിര്‍ത്തിരുന്നു എന്ന്. എന്നെ എതിര്‍ക്കുന്നവർക്ക് യാഥാര്‍ത്ഥത്തില്‍ എന്നെ അറിയില്ല. എന്തിനെയെങ്കിലും എതിർക്കണമെങ്കിൽപോലും, അതിനെകുറിച്ച് ആദ്യം നിങ്ങൾ പഠിക്കണം. അതാണ് സയൻസ്. നിങ്ങൾ എന്തെങ്കിലും നന്നായി പഠിക്കു, എന്നിട്ട് അതിനെ ഉപേക്ഷിക്കു. അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ശാസ്ത്രീയ മനോഭാവം ഉണ്ട്‌.

ആത്മീയതയുടെ പേരില്‍ ധാരാളം വിഡ്ഢിത്തങ്ങൾ ചെയുന്ന ആളുകള്‍ ഉണ്ട്‌, അതുപോലെ ശാസ്ത്രീയമേഖലയിലും മുന്‍വിധികളോടെയുളള മാനസികാവസ്ഥയും, ഇടുങ്ങിയ കാഴ്ചപ്പാടും, ഭയവുമുള്ളവർ ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നതിനെകുറിച്ച് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കിൽ, ഏത് അഭിപ്രായം കേള്‍ക്കുന്നതിനും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് നിങ്ങളെകുറിച്ച് ഉറപ്പില്ല, മറ്റുള്ളവരുടെ കാഴ്ചപ്പാട് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ഭയമാണ്. ഈ രാഷ്ട്രത്തില്‍ നിരീശ്വരവാദംപോലും സംസ്കാരത്തിന്റെ ഭാഗമാണ്. ഇവിടെ നിരവധി തത്വചിന്തകളുണ്ട്, അവ പറഞ്ഞിട്ടുണ്ട്, നിങ്ങൾ പഠിക്കൂ, എല്ലാം കേള്‍ക്കൂ, എന്നിട്ട് ശരിയെന്ന് ചിന്തിക്കുന്നത് സ്വീകരിക്കൂ.

നിങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ ഒന്നിനെകുറിച്ചും നിങ്ങൾ ഭയപ്പെടേണ്ടതില്ല അല്ലെങ്കില്‍ പഠിക്കാതെ ഒന്നിനെയും ലേബലൊട്ടിക്കേണ്ടതില്ല. അത് അശാസ്ത്രീയമാണ്‌. എന്തും ഉപേക്ഷിക്കുന്നതിനുമുമ്പ് നാം വിശദമായി അതിനെ പഠിക്കുന്നില്ലെങ്കിൽ, പുതിയ ചിന്തകള്‍ക്ക് ചെവി കൊടുക്കാതെ സ്പാനിഷ് വിചാരണ നടത്തിയ ആളുകള്‍ക്ക് സമാനമായ മാനസികാവസ്ഥയാണ് നമ്മുടേതും.

ഇന്ന് ലോകമാനസികാരോഗ്യദിനമാണ്. NIMHANS ശാസ്ത്രജ്ഞർ നമ്മുടെ പ്രവർത്തനരീതികളെകുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. മാത്രമല്ല ലോകത്താകമാനമുളള നിരവധി ഗവേഷകര്‍ വിശ്വസിക്കുന്നു, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ശ്വസനപ്രക്രിയയുടെ ഫലം ലഭിക്കുന്നുണ്ടെന്ന്.
ഇന്ന്‌ ഞാന്‍ കേട്ടു ഭൗതികശാസ്ത്രത്തിനുളള നോബല്‍ സമ്മാനം നല്കപ്പെട്ടത്, തലച്ചോർ കോശങ്ങളില്‍ ഓക്സിജന്റെ പ്രതിപ്രവര്‍ത്തനം കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് എന്ന്. ഇത് തന്നെയാണ് പ്രണായാമത്തില്‍ നാം ചെയ്യുന്നത്‌. നമുക്ക്‌ ഈ അറിവ് യുഗങ്ങളായി അറിയാം. ഇത് പരിശീലിക്കുന്നവരുടെ മാനസിക ആരോഗ്യം മികച്ചതാണ്.

നാം പറയുന്ന ധ്യാനം (meditation), ചിലര്‍ വന്ന് അതിനെ mindfulness എന്ന് വിളിച്ചു. പാശ്ചാത്യവസ്ത്രം ധരിപ്പിച്ചു അവതരിപ്പിച്ചപ്പോൾ നമ്മള്‍ അതിനെ എടുത്തു  ഇതാണ്‌ മുന്‍വിധി. ഈ രാജ്യത്ത് ഒരു ചെറിയ വിഭാഗം ആളുകൾ ഈ മുന്‍വിധി കാരണം ക്ലേശം അനുഭവിക്കുന്നുണ്ട്. എനിക്കുറപ്പുണ്ട് അവര്‍ വളരെ താമസിയാതെ അത് മറികടക്കുമെന്ന്.

No comments:

Post a Comment