Monday, December 02, 2019

[02/12, 17:15] +91 94955 57148: 🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*

*ഓം നമ:ശിവായ*

*7⃣കാശി വിശ്വനാഥ ക്ഷേത്രം*

ഭാരതീ‍യരുടെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി(കാശി) ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരവും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. ഈ നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവ ഭഗവാന്‍റെ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു.

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

 ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കുകയും ഗംഗാ നദിയില്‍ കുളിക്കുകയും ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ വിശ്വാസം മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു.

 *ചരിത്രം*

ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായ്
ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ.

1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്‌തു.

ദിവസവും വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്ന് മണി മുതല്‍ നാല് വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാല് മണി മുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി.തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും.
ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടായിരിക്കും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. പ്രസാദമായ പാല്‍, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാവങ്ങള്‍ക്ക് നല്‍കാറാണ് പതിവ്.

*എത്തിചേരാനുള്ള വഴികൾ*

*വിമാനം:*

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാ‍അ കേന്ദ്രങ്ങളില്‍ നിന്നും വാരണാസിയിലേക്ക് വിമാനം ഉണ്ട്.ദിവസവും ഉള്ള ഡല്‍‌ഹി‌-ആഗ്ര-ഖജുരാഹോ-വാരണാ‍സി വിമാനങ്ങള്‍ സഞ്ചാരികള്‍ക്ക് സുപരിചിതമാണ്

*തീവണ്ടി:*
ഡല്‍‌ഹി, കൊല്‍ക്കത്ത, മുംബൈ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാരണാസിയിലേക്ക് തീവണ്ടി സര്‍വീസുണ്ട്.രണ്ട് റെയില്‍‌വേ സ്റ്റേഷനുകളാണ് വാരണാസിയിലുള്ളത്. കാശി ജംഗ്‌ഷനും വാ‍രണാസി ജംഗ്ഷനും .ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് വാരണാസി വഴി ആണ് കടന്ന് പോകുന്നത്. വാരണാസിക്ക് 10 കിലോമീറ്റര്‍ തെക്കുള്ള മുഗള്‍സരായില്‍ നിന്നും തീവണ്ടി ഉണ്ട്.

*റോഡ്:*
 ഉത്തര്‍പ്രദേശിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ വാരണാസിയിലേക്കുണ്ട്🙏

*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹
[02/12, 17:16] +91 94955 57148: 🌋🌋🌋🌋🌋🌋🌋🌋🌋

*ഛാന്ദോഗ്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യ വിവരണം*
*ബ്രഹ്മ ശ്രീ വാസുദേവൻ നമ്പൂതിരി*

🌋🌋🌋🌋🌋🌋🌋🌋🌋

🙏ഹരിഃ ഓം.🙏

🌹തത്ത്വമസി🌹

ഭാഗം -1

ഉദ്ദാലകൻ എന്ന ഋഷിക്ക് , ശ്വേതകേതു എന്ന ഒരു പുത്രൻ ഉണ്ട്. ശ്വേതം എന്നാൽ വെളുപ്പ് , വെളുത്ത ബുദ്ധിയുള്ള, തെളിഞ്ഞ ബുദ്ധി, ബുദ്ധിമാൻ, എന്നൊക്കെ ആ പേരിനെ പറയാം. അന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പേരിടുന്നത് തന്നെ എത്ര ശ്രദ്ധിച്ചാണ്. ഇന്ന് പേരിടുന്നത് , മലയാള alphabet അനുസരിച്ച് അട്ടു, ഇട്ടു, ഉട്ടു, മിട്ടു, കിട്ടു, എന്നൊക്കെയാണ് . യാതോരു അർത്ഥവുമില്ല പേരിനും, ആളിനും, പ്രവർത്തിയിലും തമ്മിൽ .ഇവിടെ , അച്ഛൻ ഗുരുവായിട്ട് മകന് ഉപദേശിക്കുന്നു തത്ത്വമസി മഹാവാക്യം.
ഇവിടെ ശ്വേതകേതുവിനെ, അച്ഛൻ , പന്ത്രണ്ടാമത്തെ വയസ്സിൽ ഗുരുകുല വിദ്യാഭ്യാസത്തിനായി ഗുരുകുലത്തിൽ അയയ്ക്കുന്നു ' അപ്പോൾ ഈ പന്ത്രണ്ട് വയസ്സുവരെ അച്ഛനമ്മമാരുടെ പ്രവൃത്തികളിലും സംഭാഷണത്തിലൂടെയും പ്രപഞ്ചപരിചരണത്തിലൂടെയും കുട്ടി വിദ്യാഭ്യാസം ചെയ്യുന്നു. (നമ്മൾ കുട്ടി മൂന്ന് വയസ്സായാൽ ഉടൻ ചേർക്കും LKG ൽ , ഇല്ലങ്കിൽ അതിന് മുൻപേ Nursery ൽ അയക്കും. അച്ഛനമ്മമാരിൽ നിന്നും പഠിക്കേണ്ടത് nursery ൽ പഠിക്കും.) ശ്വേതകേതു, 12 വയസ്സായപ്പോൾ ഗുരുകുലത്തിൽ പോയി വിദ്യാഭ്യാസം പൂർത്തിയാക്കി 24 മത്തെ വയസ്സിൽ എല്ലാ വേദങ്ങളും പഠിച്ച് മഹാമനസ്സായി,( എന്ന് പറഞ്ഞാൽ ഇന്നത്തെ കുട്ടികൾ bell-bottoms പാന്റം ,പാന്റിന്റെ പിറകിൽ ഒരു ചീർപ്പും, തലമുടി എല്ലാം നീട്ടി വളർത്തി ,ഷേവ് ചെയ്യാതെ ,ഒരു ബുദ്ധിജീവിയെപ്പോലെ ബാഗ് തോളിൽ തൂക്കി ,) പഠിച്ചു എന്ന അഭിമാനത്തോടെ തീരെ വിനയമില്ലാത്തവനായി മടങ്ങിവന്നു. 12 വർഷത്തെ വിദ്യാഭ്യാസം അതായത് ഇന്നത്തെ +2 .
അപ്പോൾ അച്ഛൻ ഉദ്ദാലകൻ ചോദിച്ചു. എന്തുകൊണ്ടാണ് നീ ഇങ്ങനെ മഹാമനസ്സായി വേദാധ്യായനം ചെയ്തു എന്ന അഭിമാനത്തോടുകൂടി അഹംഭാവിയായിരിക്കുന്നത്. എന്തുകൊണ്ടാണോ കേൾക്കാത്തത് കേൾക്കപ്പെട്ടതായും, വിചാരിക്കാത്തത് വിചാരിച്ചതായും, അറിയാത്തത് അറിഞ്ഞതായും, ഭവിക്കുന്നത് .  ആദേശത്തെ നീ ഗുരുവിനോട് ചോദിച്ചുവോ ? അത് കേട്ട് ശ്വേതകേതു ചോദിച്ചു, ആ ആദേശം എങ്ങിനെ ഉള്ളതാണ്.
മകന്റെ അഹങ്കാരത്തെ നശിപ്പിച്ച് വിനീതനാക്കി  തീർക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചോദിച്ചത്. ആദേശം എന്നത്, ശാസ്ത്രങ്ങളിൽനിന്നും ആചാര്യോപദേശത്തിൽ നിന്നും കിട്ടുന്ന അറിവിനേ ആണ് ആദേശം എന്ന് പറഞ്ഞത്. അല്ലങ്കിൽ ഏതു കൊണ്ടാണോ ബ്രഹ്മം ഉപദേശിക്കപ്പെടുന്നത് ആ ജ്ഞാനം. എല്ലാവേദങ്ങൾ പഠിച്ചാലും , മറ്റു വിഷയങ്ങൾ അറിഞ്ഞാലും ആത്മതത്ത്വം അറിഞ്ഞില്ലങ്കിൽ വിനയാദി ഗുണങ്ങൾ ഉണ്ടാവുക ഇല്ല എന്ന് ശ്വേതകേതുവിൽ നിന്നും മനസ്സിലാക്കുന്നു.🙏

നമസ്കാരം.🙏

തുടരും...

കടപ്പാട് ഗുരുവിന്🙏
[02/12, 17:16] +91 94955 57148: *🚩🔥അയ്യപ്പ ചരിതം*🔥🚩

 *ഭാഗം - 1⃣6⃣*

*🌷മണികണ്ഠൻ വനത്തിലേക്ക്*
🔥●●●●●●●ॐ═🔱═ॐ●●●●●●●🔥

*ധീരനായ മണികണ്ഠന്റെ വാക്കുകൾ കേട്ട് പരിഭ്രാന്തി കലർന്ന സ്വരത്തിൽ രാജാവ് ചോദിച്ചു.*                         

          *"കുമാരാ, എന്താണ് നീ ഒന്നും ചിന്തിക്കാതെ പറയുന്നത്? ഘോരവനത്തൽ ചെന്ന് പുലിപ്പാൽ കൊണ്ടുവരാൻ നിനക്ക് കഴിയുമോ? അഥാവാ കഴിയുമെങ്കിൽ തന്നെ ഞാനതിനൊരിക്കലും നിനക്ക് അനുമതി നൽകുകയില്ല. പുലിപ്പാൽ കൊണ്ടുവരികയെന്നത് അസാധ്യകൃത്യം തന്നെയാണ്. അതിനാൽ മറ്റുവല്ല മരുന്നുകളും ഉണ്ടോ എന്ന് വൈദ്യരോട് നമുക്ക് ആരായാം. "*           

             *"ക്ഷമിക്കണം പിതാവേ,സ്വന്തം മാതാവിനോടുളള കടമ നിർവഹിക്കാത്തവൻ  ആരുതന്നെയായാലും അവൻ പുത്രനല്ലെന്നറിയണം. എന്റെ കടമ നിർവഹിക്കാൻ അങ്ങ് ദയവായി അനുവാദം തരണം."*                           

            *"അരുത് കുമാരാ, നിർബന്ധം പിടിക്കരുത്. ഈറ്റപ്പുlലികളെ പിടിച്ച് പാല് കറന്നുകൊണ്ടുവരികയെന്നു പറയുന്നത് കളിയല്ല ! തികച്ചും സാഹസമാണ്. എന്തെങ്കിലും സൂത്രമുപയോഗിച്ച് പുലീയെ പിടിക്കാം എന്നുവെച്ചാൽ തന്നെ അതിനെ കറന്ന്  പാൽഎടുക്കുക മനുഷ്യരാൽ സാധ്യമാണോ? അതുകൊണ്ട് തികച്ചും അസാധ്യമായ ഇക്കാര്യത്തെക്കുറിച്ച് കുമാരൻ ചിന്ത കളഞ്ഞോളൂ.  ഞാനൊരിക്കലും അനുമതി നൽകുകയില്ല. കുമാരൻ ഇപ്പോൾ കൊട്ടാരത്തിൽ ചെന്ന് സുഖമായി വിശ്രമിച്ചു കൊള്ളൂ.*

              *"സ്നേഹനിധിയായ എന്റെ മാതാവ്  വേദനകൊണ്ടു പുളയുമ്പോൾ എനിക്കെങ്ങനെ സുഖമായി വിശ്രമിക്കാൻ സാധിക്കും? എനിക്കതിനൊട്ടും  കഴിയുകയില്ല. അസാധ്യമായ ഒരു കാര്യവും ഈ പ്രപഞ്ചത്തിൽ ഇല്ലെന്നു തന്നെയാണ് എന്റെ  വിശ്വാസം."*

            *"അല്ല കുമാരാ, നിന്റെ പ്രായമാണ് ഇതെല്ലാം നിന്നെക്കൊണ്ട് പറയിപ്പിക്കുന്നത്. മനുഷ്യരാൽ സാധ്യമല്ലാത്ത കാര്യമാണെന്നറിഞ്ഞുകൊണ്ട് നിന്നെ അപകടത്തിലേക്ക് തള്ളിവിടാൻ ഈ പിതാവ് ഒരുക്കമല്ല."*

         *വാത്സല്യനിധിയായ പിതാവ് തനിക്ക് ഒരിക്കലും അനുമതി നൽകില്ലെന്നു  മനസ്സിലാക്കിയ മണികണ്ഠൻ ഒരു തന്ത്രം പ്രയോഗിച്ചു.*     

           *"ശരി ! അങ്ങയുടെ  ആഗ്രഹം അതാണെങ്കിൽ ഞാൻ അനുസരിക്കാം. അതിനുമുമ്പായി എന്റെ ഒരു ആഗ്രഹം അങ്ങു സാധിച്ചുതരണം. അതു സാധിച്ചു തരാമെന്ന വാക്ക് അങ്ങെനിക്കു ദയവായി നൽകിയാലും"*         

             *മണികണ്ഠന്റെ വാക്കുകൾ കേട്ട് സമാധാനം വീണ്ടെടുത്ത മഹാരാജാവ് പറഞ്ഞു.*               

           *"മണികണ്ഠാ, നിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരുമെന്ന് വാക്കു തരുന്നു. ആട്ടെ കുമാരന്റെ അഭിലാഷം എന്താണ്? "*

          *"വനത്തിൽച്ചെന്ന് പുലിയെ കൊണ്ടുവരുന്നതിന് അങ്ങ് എന്നെ അനുവദിക്കണം. അതല്ലാതെ അവിടുത്തെ പുത്രന് മറ്റൊരു അഭിലാഷവുമില്ല."*

         *മണികണ്ഠന്റെ അഭിലാഷമറിഞ്ഞ രാജാവ് ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹം ഇപ്രകാരം വിലപിച്ചു.*             

          *"ഹാ മണികണ്ഠാ, പരമാർത്ഥം അറിയാതെ നാം ശരിക്കും വഞ്ചിക്കപ്പെട്ടുവല്ലോ. ഈശ്വരാ ഇനി എന്താ ചെയ്യുക? സത്യം പാലിക്കാനും പുത്രനെ ത്യജിക്കാനും നാം പ്രാപ്തനല്ലാതായിരിക്കുന്നു !"*

       *ദുഃഖിതനായി വിലപിക്കുന്ന മഹാരാജാവിനെ സമാശ്വസിപ്പിച്ചു കൊണ്ട് മണികണ്ഠൻ പറഞ്ഞു.*

         *"ഞാൻ ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ഞാൻ തന്നെ ചെയ്യണം.ഞാൻമൂലം  സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടുതന്നെ പ്രിയപിതാവേ,യാതൊരുവിധ വ്യാകുലതയും വേണ്ട. ധൈര്യസമേതം ഈ പുത്രന്  യാത്രാനുമതി നൽകിയാലും. "*

തുടരും......
 *_ശ്രീകൃഷ്ണകൃപാസാഗരം_*

✍🏻 സനൂപ് പാലപ്ര,
                 
          സുജാസദാശിവൻ
                            &
               രാജേന്ദ്രൻനായർ  *_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*

✿❁═══❁★🔥🚩🔥★❁═══❁✿

⚪⚫🔴🔵⚪⚫🔴🔵⚪⚫🔴
*ഈ പോസ്റ്റ് ദിവസവും തയ്യാറാക്കി ഇടുന്നതാണ് .*

*അതുകൊണ്ട്തന്നെഎല്ലാദിവസവും ഇടാൻകഴിഞ്ഞെന്ന് വരില്ല.*
*എല്ലാവരും സദയം ക്ഷമിച്ച് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു🙏*
⚪⚫🔴🔵⚪⚫🔴🔵⚪⚫🔴
[02/12, 17:16] +91 94955 57148: ════════ ✥.❖.✥ ════════

 *അഖണ്ഡ നാമജപം*

 ════════ ✥.❖.✥ ════════

ഒരു ദിവസം അല്ലെങ്കില്‍ മാസം അല്ലെങ്കില്‍ വര്‍ഷം നിര്‍ത്താതെ  നാമം ചൊല്ലുന്നതിനെ ആണ് അഖണ്ഡ നാമം ചൊല്ലുക എന്ന് പറയുന്നത് -നമ്മള്‍ ഒരു ദിവസം അതായത് 24  മണിക്കൂര്‍ ആണ് അത് ചെയ്യുന്നതൂ --ഇതിനു ശാസ്ത്രീയ മായ ഒരടിത്തറ ഉണ്ട് --

അയ്യപ്പന് മാത്രമല്ല ഹരേരാമ ഹരേ രാമാ രാമരാമ ഹരേ ഹരേ -ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ --ഈ മന്ത്രവും ചൊല്ലാം --കര്‍ക്കിടക മാസത്തില്‍ ഇതും പതിവുണ്ട് --പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ പണ്ട് മുതലേ നമ്മുടെ ആചാര്യന്മാര്‍ വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് --കൂടുതലും ആദ്ധ്യാത്മിക മായി ബന്ധപ്പെടുത്തിയിട്ടാണ് കാരണം എന്നാലെ ജനങ്ങള്‍ അത് അനുസരിക്കൂ --വിഷുവിനോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നു എല്ലാ വീടുകളിലും അത് നിരവധി അണുക്കളെ ഉന്മൂലനം ചെയ്തു അന്തരീക്ഷത്തെ ശുധ്ധമാക്കുന്നു --അതെ പോലെ നാമം ജപിക്കുമ്പോള്‍ അതിന്റെ തന്മാത്രകള്‍ പരിസരത്തുള്ള സകല വൃക്ഷ ലതാദികളും  പിടിച്ചെടുക്കുന്നു -അപ്പോള്‍ ഈശ്വരമന്ത്രത്തിന്റെ  തന്മാത്രകള്‍ പിടിച്ചെടുക്കുമ്പോള്‍ അവയൊക്കെ ശുധ്ധീകരിക്കപ്പെടുന്നു --ഇങ്ങിനെ നാട് നീളെ നാമം ഉണ്ടാകുമ്പോള്‍ ഈ മണ്ഡലക്കാലം ശബ്ദ മലിനീകരണ നിര്‍മ്മാര്‍ജ്ജന കാലം കൂടിയാണ് --കൂടാതെ അയ്യപ്പന് ഇഷ്ടമുള്ള വഴിപാട് വെടി വഴിപാട് ആണ് എന്ന് പറയുമ്പോള്‍ അതും നമ്മള്‍ അനുസരിക്കുമ്പോള്‍ പ്രകൃതി മലിനീകരണം തുടച്ചു നീക്കപ്പെടുന്നു --ഇവിടെ പല ആചാരങ്ങളിലും ഇത്തരം ശാസ്ത്രങ്ങളെ രഹസ്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് --ചിന്തിക്കുക -പക്ഷെ അക്ഷര ശുദ്ധിയോടെ വ്യക്തമായി നാമം ചൊല്ലണം എന്ന് പ്രത്യേകം ശ്രദ്ധിക്കണം-


-ആവേശത്തിമിര്‍പ്പില്‍  നാമം ഉച്ചരിക്കുമ്പോള്‍ അപ ശബ്ദമോ വൈകൃതമോ സംഭവിക്കാന്‍ പാടില്ല

 ഉദാഹരണമായി ഒരു കഥ പറയാം

ഭഗവാന്‍ തന്റെ കൃപ ചൊരിയുന്നതില്‍ ഭേദം കാണുന്നില്ല. ആണായാലും പെണ്ണായാലും, ഇതു ജാതിയില്‍ പെട്ടതായാലും, ധനികനായാലും ദരിദ്രനായാലും രോഗിയായാലും പണ്ഡിതനായാലും എല്ലാവര്‍ക്കും അനുഗ്രഹം ഒരു പോലെ! ശ്രദ്ധയും വിശ്വാസം മാത്രമാണ് പ്രധാനം! അതു വേണം

ഒരു രാജ്യത്തു ഒരുപാടു കാലം മഴ പെയ്തില്ല. അവിടെ വരള്‍ച്ച അനുഭവപ്പെട്ടു. രാജാവ് ഒരു ഭക്തനായിരുന്നു. രാജാവ് ധാരാളം പൂജകളും ഹോമങ്ങളും മറ്റും നടത്തി നോക്കി. പക്ഷെ ഒന്നിനും ഫലം ഉണ്ടായില്ല. അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി.  എന്തു കൊണ്ടു തങ്ങളുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേള്‍ക്കുന്നില്ല എന്നു അയാള്‍ ഭഗവാനോട് കരഞ്ഞു ചോദിച്ചു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു ആ രാജ്യത്തില്‍ ഒരു പരമ ഭക്തന്‍ ഉണ്ടെന്നും അദ്ദേഹം വന്നു പറഞ്ഞാല്‍ മാത്രമേ മഴ പെയ്യു എന്നും പറഞ്ഞു. രാജാവ് വളരെ ആകാംക്ഷയോടെ അതാരാണെന്നു അന്വേഷിച്ചു. അതിനു ഭഗവാന്‍ ആ ഭക്തന്‍ ആണുമല്ല പെണ്ണുമല്ല ഒരു അലിയാണ്!

 ഇതു കേട്ടു രാജാവിന് വളരെ അത്ഭുതം തോന്നി. ഹേ! തന്റെ രാജ്യത്തു അങ്ങനെ ഒരു ഭക്തനോ? സുദക്ഷ എന്നാണു ആ ഭക്തന്റെ പേരു. താന്‍ ആരെന്നു പുറം ലോകത്തെ കാണിക്കാതെ തന്നെ അദ്ദേഹം ഒറ്റയ്ക്കു ജീവിച്ചു വന്നു. ഈശ്വരന്റെ സൃഷ്ടിയിലെ  ഒരു വൈചിത്ര്യം മാത്രമാണ് താന്‍ എന്നു അദ്ദേഹം കരുതി പോന്നു. പക്ഷെ ഭഗവാനില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു അദ്ദേഹത്തിനു. രാജാവ് ഭഗവാന്‍ പറഞ്ഞു തന്ന അടയാളങ്ങള്‍ വെച്ചു അദ്ദേഹത്തെ കണ്ടു പിടിച്ചു.

 രാജാവ് സുദക്ഷയോടു ഭഗവാന്‍ തന്റെ സ്വപ്നത്തില്‍ പറഞ്ഞ കാര്യം അറിയിച്ചു. എന്നിട്ടു അദ്ദേഹം വന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ രാജ്യത്തില്‍ മഴ പെയ്യുള്ളു എന്നറിയിച്ചു. സുദക്ഷയ്ക്കു  വളരെ അത്ഭുതം നോന്നി. അദ്ദേഹം താന്‍ അങ്ങനെ ഒരു വലിയ ഭക്തനൊന്നും അല്ല എന്നു രാജനോട്‌ പറഞ്ഞു. രാജാവ്  അതിനു അദ്ദേഹത്തെ ഈശ്വരന്‍  തന്നെയാണ് തനിക്കു കാട്ടി കൊടുത്തത് എന്നു പറഞ്ഞു. ലോക ക്ഷേമത്തിന് വേണ്ടി അദ്ദേഹം ഇതു ചെയ്തു തന്നെ പറ്റു എന്നു പറഞ്ഞു.  സുദക്ഷയ്ക്കു മറുത്തൊന്നും പറയാന്‍ തോന്നിയില്ല. രാജാവ് അദ്ദേഹത്തെ വിളിച്ചത് നാമജപത്തിനു വേണ്ടിയല്ലേ? അതും ലോക ക്ഷേമാര്‍ത്ഥം അല്ലെ?

അദ്ദേഹം വരാം എന്നു സമ്മതിച്ചു.

 അവര്‍ ഉടനെ തന്നെ ഒരു ദിവസവും, സമയവും കുറിച്ചു.അന്നു എല്ലാവരും ചേര്‍ന്നു അഖണ്ഡ നാമജപം ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം മുഴുവനും അറിയിച്ചു. ആ ദിവസവും വന്നെത്തി. ജനങ്ങള്‍ എല്ലാവരും നാമജപ വേദിയിലേക്കു തിരിച്ചു. ജനങ്ങള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ 'രാജാവ് ഏതോ ഒരു അലിയെ നാമജപത്തിനു വിളിച്ചിരിക്കുകയാണ്. പരമ ഭക്തനാണത്രെ! ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. അതു കൊണ്ടു മഴ പെയ്യും എന്നൊന്നും തോന്നുന്നില്ല. എന്നാലും രാജാവിനു വേണ്ടി നമുക്കു പോകണം എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും നാമജപത്തില്‍ വിശ്വാസം തോന്നിയില്ല. പലപ്പോഴും നമ്മുടെ അവിശ്വാസം ഭഗവാന്‍ തരുന്ന കാരുണ്യത്തെ തട്ടി മാറ്റുന്നു. നാം അതു മനസ്സിലാക്കുന്നില്ല. നമ്മുടെ ചിന്താ ശക്തിയുടെ ബലം അനുസരിച്ച് ഫലം ഉണ്ടാവും. നമ്മുടെ വിപരീത ചിന്താ ഗതി നമുക്കു വരാനുള്ള നന്മയെ പോലും വഴി മാറ്റുന്നു.

 സുദക്ഷ വേദിയില്‍ ഒരു കുടയും എടുത്തു കൊണ്ടു എത്തിയിരുന്നു. അയാള്‍ക്കു ഭഗവാന്റെ കാരുണ്യത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. രാജനും സുദക്ഷയുടെ ഭക്തിയില്‍ വിശ്വസിച്ചു ഒരു കുട എടുത്തിരുന്നു. എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു. എല്ലാവരും ചേര്‍ന്നു നാമജപം തുടങ്ങി. ഭജന കൊഴുത്തു വന്നു. ഭജന തീരാറായി. ഇതു വരെയും മഴയുടെ ഒരു ലാഞ്ചന പോലും ഇല്ല. ആളുകള്‍ പതുക്കെ പതുക്കെ പരിഹാസം പറഞ്ഞു തുടങ്ങി. കേട്ടു നിന്ന രാജാവിനു മനസ്സ് വേദനിച്ചു. ലോകത്തിന്റെ രീതി അതാണ്‌. രാജാവ് സുദക്ഷയെ നോക്കി. അദ്ദേഹം ഒന്നും ചിന്തിക്കാതെ ഭജനയില്‍ മുഴുകി ഇരിക്കുകയാണ്. രാജനു ധൈര്യമായി. തീര്‍ച്ചയായും നാമ ജപം കഴിയുമ്പോള്‍ മഴ പെയ്യും എന്നു മനസ്സില്‍ ഉറപ്പിച്ചു.

 ഭജന കഴിഞ്ഞു ആളുകള്‍ എല്ലാവരും പിരിഞ്ഞു തുടങ്ങി. പലരും രാജന്‍ കേള്‍ക്കെ തന്നെ ഉറക്കെ പരിഹസിച്ചു ചിരിച്ചു കൊണ്ട് നടന്നു. രാജന്‍ അതൊന്നും വക വെയ്ക്കാതെ തന്റെ കയ്യില്‍ ഉള്ള കുട നിവര്‍ത്തു വെച്ചു. ജനങ്ങള്‍ എല്ലാവരും കുറച്ചു അകലേക്കു നീങ്ങിയ ഉടന്‍ രാജനും സുദക്ഷയും ഇരിക്കുന്ന സ്ഥലത്ത് മാത്രമായി മഴ പെയ്തു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയാ അവര്‍ അദ്ഭുത സ്തബ്ധരായി പോയി. അവര്‍ക്കു അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആയില്ല. സുദക്ഷയും രാജനും കനത്ത മഴയില്‍ കുട പിടിച്ചു കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ അവരെ ചുറ്റി മാത്രമാണ് ആ മഴ പെയ്യുന്നത്. ഒരു പരിധി കഴിഞ്ഞു ഒരു തുള്ളി വെള്ളം പോലും ആകാശത്തു നിന്നും വീഴുന്നില്ല! ഇങ്ങനെ നടക്കുമോ എന്ന സംശയം ഉണ്ടാകാം. പക്ഷെ ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും. നമ്മള്‍ തന്നെ ചിലപ്പോള്‍ നമ്മുടെ നഗരത്തില്‍ ഒരു സ്ഥലത്തില്‍ പെയ്യുന്ന മഴ മറ്റൊരു സ്ഥലത്തു അതെ സമയം എത്തുന്നില്ല എന്നു കാണുന്നില്ലേ? അതു സാധ്യമാണെങ്കില്‍ ഭഗവാന്‍ വിചാരിച്ചാല്‍ ഇതും സാധ്യമാണ്.

 ജനങ്ങള്‍ക്കു അവരുടെ ഭാഗത്ത്‌ എന്തോ തെറ്റ് പറ്റി എന്നു മനസ്സിലായി. അവര്‍ ഉടനെ തന്നെ ഓടി വന്നു രാജന്റെയും സുദക്ഷയുടെയും പാദങ്ങളില്‍ വീണു. അവര്‍ക്കും മഴ വേണം. അവരുടെ തെറ്റ് എന്താണ് എന്നു കേണപേക്ഷിച്ചു. സുദക്ഷ അവരോടു ഉള്ള സമയത്തില്‍ ഭഗവാനില്‍ പൂര്‍ണ വിശ്വാസത്തോടെ നാമജപം ചെയ്യാന്‍ പറഞ്ഞു. ഉടനെ തന്നെ അവര്‍ എല്ലാവരും ഭഗവാന്‍ മഴ തരും എന്ന വിശ്വാസത്തോട് കൂടെ നാമജപം ചെയ്തു. കുറച്ചു നേരത്തിനുള്ളില്‍ മഴ അവിടെ തകര്‍ത്തു പെയ്തു. ഭഗവാന്റെ കാരുണ്യം അവര്‍ക്കു മനസ്സിലായി. സുദക്ഷയെ ഒരു അലി എന്നു അവര്‍ അവഹേളിച്ചതിനു അവര്‍ ലജ്ജിച്ചു. ഭഗവാന്‍ ശുദ്ധ ഹൃദയം മാത്രമാണ് നോക്കുന്നത്. മറ്റൊന്നും തന്നെ ഭഗവാന്റെ കൃപയ്ക്കു ഒരു യോഗ്യതയായി കണക്കാക്കുന്നില്ല!  ഒട്ടും സംശയമില്ലാത്ത ഒരു ഹൃദയം വേണം. എന്നാല്‍ ഭഗവാന്റെ കാരുണ്യം പൂര്‍ണ്ണമായി അനുഭവിക്കാം! അങ്ങനെയുള്ളവരാണ് ഭക്തര്‍.

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.

*കാരിക്കോട് ദേവി ക്ഷേത്രം 02-12-19*

No comments:

Post a Comment