Wednesday, December 04, 2019

[04/12, 23:35] Malini Dipu Athmadhara: ദേവി തത്ത്വം-54

കാളിയെ ഉപാസിച്ച്  ഉപാസിച്ച് ഒരിക്കൽ കാളി പ്രത്യക്ഷപ്പെട്ടു ശ്രീരാമകൃഷ്ണന്. അദ്ദേഹത്തിന്റെ ആസക്തി മുഴുവൻ കാളിയിലായി തീർന്നു. ശ്രീരാമകൃഷ്ണൻ പറയാറുണ്ട് ആ വിഗ്രഹം ശ്വാസോച്ഛ്വാസം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്ന്. വേറെയാരും കണ്ടില്ല അദ്ദേഹം മാത്രമേ കണ്ടുള്ളു. കാരണമെന്താ? അദ്ദേഹം സ്വയം വിഗ്രഹമായി  തീർന്നിരിക്കുന്നു.  തന്റെ ആസക്തി മുഴുവൻ അതിലർപ്പിച്ചിരിക്കുന്നു. ഇവിടെ ശ്രീരാമകൃഷ്ണൻ ഒരുദാഹരണമാണ്. നമ്മളെ നമുക്ക് കണ്ടെത്താനായി ശ്രീരാമകൃഷ്ണനെ ഇവിടെ ഒരു വിഷയമാക്കുകയാണ്.

ഒരു പക്ഷേ കാളിയെ ഉപാസിക്കാൻ വരുന്നതിന് മുമ്പ് തന്നെ സത്യം ദർശിച്ച ആളായിരിക്കണം ശ്രീരാമകൃഷ്ണൻ. ആത്മസാക്ഷാത്കാരം എന്നത് ശ്രീരാമകൃഷ്ണന്റെ ഭാഷയിൽ ആദ്യം ഫലിച്ചിട്ടാണ് പുഷ്പിക്കുന്നത്. ആദ്യം അനുഭവമുണ്ടാകും പിന്നെയാണ് അനുഭവം പരിപൂർണ്ണമാകുന്നത്. ആറോ ഏഴോ വയസ്സുള്ളപ്പോൾ ആകാശത്ത് കൊക്കുകൾ പറന്ന് പോകുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് ബാഹ്യ പ്രജ്ഞയൊക്കെ പോയി ആദ്യമായി ഒരു സമാധി സ്ഥിതി അനുഭവപ്പെട്ടു.

യോഗ സമാധിക്കും ജ്ഞാന സമാധിക്കും തമ്മിൽ വിത്യാസമുണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. പ്രഭാഷണങ്ങൾ കേൾക്കുമ്പോഴോ, പ്രകൃതിയിൽ സൗന്ദര്യം നിരീക്ഷിക്കുമ്പോഴോ, കവികൾക്കൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവർക്കൊന്നും അത് ജ്ഞാനമായിട്ട് മാറിയിട്ടില്ല. അല്പ നേരം നിന്നിട്ട് അത് പോകും. Ecstasy , trance എന്നൊക്കെ പാശ്ചാത്യർ അതിന് പേരും ഇട്ടു. അത് യോഗസമാധിയാണ്. യോഗ സമാധി സത്യത്തിന്റെ ഒരു വീക്ഷണമാണ്. നമുക്ക് യോഗ്യത  വന്നിട്ടില്ലെങ്കിലും ഇടയ്ക്ക് കുളത്തിലുള്ള പായൽ നീങ്ങുമ്പോൾ വെള്ളം കാണപ്പെടുന്ന പോലെ ഏതോ ഒരു ദിവ്യ മുഹൂർത്തത്തിൽ നമുക്ക് സത്യ ദർശനം ഉണ്ടാകുന്നതാണ്.

Nochurji 🙏🙏
[05/12, 03:07] Lakshmi Athmadhara: ശ്രീമദ് ഭാഗവതം 355
അടുത്ത ഗുരു  ഒരു *പരുന്ത്.*
പരുന്ത് ആകാശത്തിൽ പറക്കുന്നു.
കാക്കകൾ വന്നിട്ട് ഈ പരുന്തിനെ കൊത്തിക്കൊണ്ടേ ഇരിക്കണു.
ഈ കാക്കകൾക്കെന്താ ഈ പരുന്തിനോട് ഇത്ര വിരോധം?
പരുന്ത്  അതിന്റെ കൊക്കില് ഒരു മാസക്കഷണം വെച്ചിരിക്കണു. ആ മാംസക്കഷണം കാരണമാണ്  കാക്കകൾ പരുന്തിനെ വളഞ്ഞു കൊത്തുന്നത് . . ഈ പരുന്ത് ണ്ടല്ലോ  കുറച്ച് നേരം അങ്ങനെ  വേദന സഹിച്ചു .
ഈ കാക്കകൾ തന്നെ വിടുന്നില്ലെന് കണ്ടപ്പോ ആ മാംസത്തിനെ വിട്ടു കൊടുത്തു.
അപ്പോ ആ കാക്കകൾ മാംസക്കഷണം വീണിടത്തേയ്ക്ക് പറന്നു പോയി.

അതേപോലെ
 *ഈ ശരീരമാകുന്ന മാംസം ഞാൻ*
 *ആണ് എന്ന് ധരിക്കുന്നിടത്തോളം,*
 *ദു:ഖം ആകുന്ന കാക്ക നമ്മളെ* *കൊത്തിവലിച്ച് വേദനിപ്പിക്കും*

പരിഗ്രഹോ ഹി ദു:ഖായ യദ്യത് പ്രിയതമം നൃണാം
അനന്തം സുഖമാപ്നോതി തദ് വിദ്വാൻ യസ്ത്വകിഞ്ചന:

ഈ ശരീരം താനെന്ന് ധരിക്കുന്നിടത്തോളം പരിഗ്രഹം ണ്ട്. അത് ദു:ഖം ആണ്. 

ശരീരത്തിന്റെ ദു:ഖം ഒക്കെ നമ്മളെ ബാധിക്കും. ഈ പരുന്ത് മാംസത്തിനെ വിട്ടപോലെ,
എപ്പോ ഈ ശരീരമാകുന്ന മാംസം താനല്ലാ എന്ന് മാറ്റിനിർത്തിയാൽ ശരീരത്തിന്റെ ദു:ഖം ശരീരത്തോടെ പോകും.
സ്വരൂപത്തിനെ ബാധിക്കില്ല്യ.

അതേപോലെ തന്നെ  ബാഹ്യവസ്തുക്കളും. ഒരുപാട് വസ്തുക്കൾ നമ്മളുടെ കൈയ്യിൽ വെച്ചാൽ ആരെ കണ്ടാലും സംശയം.
ട്രെയിനിൽ പോകുമ്പോ പെട്ടിയിൽ ധാരാളം സാധനങ്ങൾ ണ്ട്. കാണുന്നവരെ ഒക്കെ സംശയാണ്. അവര് നമ്മളുടെ പെട്ടി എടുക്കാൻ വന്നതാണോ തോന്നും.
രാത്രി ഉറങ്ങാൻ പറ്റില്ല്യ.
പരിഗ്രഹോഽഹി ദു:ഖായ
പരിഗ്രഹം, (വസ്തുവകകൾ) ആവശ്യത്തിലധികം ണ്ടായാൽ ദു:ഖം മാറില്യ എന്ന് ഈ പരുന്ത് പഠിപ്പിച്ചു.
ശ്രീനൊച്ചൂർജി
  •  *തുടരും. .*

No comments:

Post a Comment