[11/12, 12:14] +91 94955 57148: ♾♾🌻♾♾🌻♾♾🌻♾♾
*🌹ധ്യാനശ്ലോകങ്ങൾ🌹*
*🚩 ശിവകല്പം*🚩
*32. ദേവദേവൻ*
*സൂര്യകോടിപ്രതീകാശം ചന്ദ്രകോടിസുശീതളം*
*അഷ്ടാദശഭുജം ദേവം പഞ്ചവക്ത്രം ത്രിലോചനം*
*അമൃതാർണ്ണവമദ്ധ്യസ്ഥം ബ്രഹ്മവിദ്യോപരിസ്ഥിതം*
*കലാലഖട്വാംഗധരം ഘണ്ടാഡമരുവാദിനം*
*പാശാങ്കുശധരം ദേവം ഗദാമുസലധാരിണം*
*പട്ടസം ഖേടകം ഖഡ്കം മുദ്ഗരം ശൂലകുന്തകൌ*
*ബിഭ്രതം പരശും മുണ്ഡം വരദാഭയപാണിനം*
*ലോഹിതം ദേവദേവേശം ഭാവയേത് സാധകാഗ്രണീഃ.*
🔱🚩🔱🚩🔱🚩🔱🚩🔱🚩🔱
*സാരം*
*_✒കോടിസൂര്യന്മാരെപ്പോലെ തിളങ്ങുന്നവനും കോടി ചന്ദ്രന്മാരെപ്പോലെ കുളിർമ്മ നല്കുന്നവനും പതിനെട്ട് കൈകളും അഞ്ച് മുഖങ്ങളും മൂന്ന് കണ്ണുകളുമുള്ളവനും അമൃതക്കടലിൽ ഓങ്കാരത്തിനുമുകളിൽ ഇരിക്കയ്ക്കുന്നവനും കാളപ്പുറത്തേറിയവനും നീലകണ്ഠനും സർവ്വാഭരണഭൂഷിതനും കപാലം ഖട്വാംഗം എനിവ ധരിയ്ക്കുന്നവനും മണി, ഡമരു എന്നിവ വാദനം ചെയ്യുന്നവനും കയറ്, തോട്ടി, ഗദ, ഇരുമ്പുലയ്ക്ക, പട്ടസം, പരിച, വാള്, മുദ്ഗരം, ശൂലം, കുന്തം, മഴു, നരശിരസ്സ്, വരദമുദ്ര, അഭയമുദ്ര എന്നിവ ധരിയ്ക്കുന്നവനും ചുവപ്പ് നിറമുള്ളവനുമായ ദേവദേവേശനെ സാധകൻ ധ്യാനിയ്ക്കണം......🌹🌷🙏🏻_*
*ഹരി ഓം*
വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്
✍🏻 അജിത്ത് കഴുനാട്
♾🔥♾🔥♾🔥♾🔥♾🔥♾
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*
[11/12, 12:14] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀
ഭാഗം :25 ഭൂതനാഥോപാഖ്യാനം : മൂന്നാം അദ്ധ്യായം തുടർച്ച ....
സൂതന്‍ പറഞ്ഞു, കോമളമൂര്‍ത്തിയായി ശിവമോഹിനിമാരുടെ സമീപത്ത് നിലകൊള്ളുന്ന ദേവനെ വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തനാണ്. അല്ലയോ മഹര്‍ഷിശ്രേഷ്ഠന്മാരേ, എങ്കിലും എനിക്കാവുന്ന വിധം ആ രൂപം നിങ്ങള്‍ക്കു ഞാന്‍ വര്‍ണ്ണിച്ചുതരാം. തുടര്‍ന്ന് സൂതന്‍ താരകബ്രഹ്മരൂപനായ ധര്‍മ്മശാസ്താവിന്റെ സഗുണരൂപത്തെ കേശാദിപാദം വര്‍ണ്ണിക്കുന്നു. ചാരുതചേര്‍ന്ന ചിന്താമണിരത്‌നത്തിന്റെ സാരംകൊണ്ടു നിര്‍മ്മിച്ചതും ഉജ്ജ്വലപ്രകാശത്താല്‍ ശോഭിക്കുന്നതുമായ മനോഹരകിരീടവും, നീലവര്‍ണ്ണത്തിനു നാണം ജനിപ്പിക്കുമാറ് നീണ്ട് അഗ്രംചുരുണ്ടകേശവും, പഞ്ചമിച്ചന്ദ്രന്‍ അഞ്ചുന്ന ഫാലപ്രദേശവും,തിരുനെറ്റിക്കണ്ണും, ഭസ്മക്കുറിയും,വില്ലുപോലെവളഞ്ഞ ചില്ലീയുഗളവും മനസ്സില്‍ നല്ലതുപോലെ ധ്യാനിക്കുന്നവര്‍ക്ക് ദുഃഖംഉണ്ടാവുകയില്ല. കാരുണ്യാമൃതം നിറച്ചുവെച്ചിരിക്കുന്നവയും താമരപ്പൂവിതളുകളെ വെല്ലുന്നവയുമായ ഇരുമിഴികളും, കാതിലെ മകരകുണ്ഡലങ്ങള്‍ പ്രതിഫലിക്കുന്നവയും മനോഹരമായ കണ്ണാടിപോലെ ശോഭിക്കുന്നവയുമായ കവിള്‍ത്തടങ്ങളും,ഉത്തമമായ ചുമന്ന ചെമ്പരത്തിപ്പൂവിന്റെ കാന്തിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന അരുണവര്‍ണ്ണമാര്‍ന്ന സുന്ദരവദനവും, നല്ല വെളുത്ത മുത്തുകളുടെ പ്രഭയോടുകൂടിയ ദന്തങ്ങളും, ഇന്ദ്രനീലംകൊണ്ടുള്ള പര്‍വതത്തിനു മുകളില്‍ ഉദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രനില്‍ നിന്നും പ്രസരിക്കുന്ന നിലാവുപോലെഹൃദ്യമായ മന്ദഹാസം പൊഴിക്കുന്ന തിരുമുഖവും, നന്നായിക്കടഞ്ഞെടുത്ത ശംഖുപോലെവിളങ്ങുന്ന കണ്ഠവും, വിസ്താരമേറിയതിരുമാറില്‍വിളങ്ങുന്ന മുത്തുമാലയും, അസ്ഥിമാലയും, വനമാലയും, കൂവളമാലയും, രുദ്രാക്ഷമാലയും, തുളസീമാലയും, ശ്രീവത്‌സവും, കൗസ്തുഭവും, നാഗയജ്‌ഞോപവീതം(പൂണൂല്‍)ധരിച്ച ശോകനാശനകരമായ ശരീരവും ഞാന്‍ ഇതാ കൈതൊഴുന്നു. മുട്ടോളം എത്തുന്ന ദീര്‍ഘമായ എട്ട്കരങ്ങളും അതിലുള്ള ദിവ്യായുധങ്ങളും കൈതൊഴുന്നു. അഷ്ടനാഗങ്ങളുടെ ഫണത്തില്‍ മിന്നിത്തിളങ്ങുന്ന അഷ്ടരത്‌നങ്ങളേപ്പോലെശോഭിക്കുന്ന ആ ദിവ്യായുധങ്ങള്‍(ശംഖ്, ചക്രം, ശൂലം, ചുരിക, ചാപം, ബാണം, ഖഡ്ഗം, ചര്‍മ്മം)ഭക്തരുടെ അഷ്ടരാഗങ്ങളെ(കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം, ഡംഭം, അസൂയ) ഖണ്ഡിക്കാനായാണു വിഷ്ടപേശ്വരനും ദയാപരനുമായ ഭഗവാന്‍ കയ്യില്‍ ധരിച്ചിരിക്കുന്നത്. ആലിലപോലെ ഒതുങ്ങിയ ഉദരവും അതില്‍ ചുഴ്ന്നു നില്‍ക്കുന്ന രോമജാലവും, നീലമാണിക്യ രത്‌നകാഞ്ചിയാല്‍ അരയില്‍ ഭംഗിയായി ബന്ധിക്കപ്പെട്ടിരിക്കുന്ന നീലാംബരവും ഞാന്‍ കൈതൊഴുന്നു. കദളിവാഴയ്ക്ക് അസൂയയാല്‍ ഉള്ളില്‍ വ്യസനം വരുത്തുമാറ് തടിച്ചുരുണ്ട ഊരുക്കളും ജംഘയും, ഭക്തമാനസമാകുന്ന മന്ദരത്തെ സങ്കടസമുദ്രത്തില്‍ നിന്നുയര്‍ത്തുന്ന കൂര്‍മ്മമെന്നതു പോലെ വിലസുന്ന പാദയുഗ്മങ്ങളും അതില്‍ശോഭിക്കുന്ന സുന്ദരങ്ങളായ പത്ത് നഖങ്ങളും ഞാന്‍ ചിന്തിച്ചുവണങ്ങുന്നു. ചിന്തിതചിന്താമണിയും(തന്നെ ചിന്തിക്കുന്നവര്‍ക്ക് ആഗ്രഹങ്ങളെല്ലാം സാധിച്ചു നല്‍കുന്ന ദിവ്യരത്‌നവും) ഹരിഹരനന്ദനനുമായ ഭഗവാനേ എന്നെ സദാസംരക്ഷിക്കണേ. അനന്തനുകൂടി വര്‍ണ്ണിക്കാനാവാത്ത ഭൂതേശഗാത്രംഭോഷനായ ഞാന്‍ തത്വമോര്‍ക്കാതെ വര്‍ണ്ണിച്ചു. ഈ വര്‍ണ്ണനയില്‍ ദോഷമുണ്ടെങ്കില്‍ ഭൂതനാഥന്‍ എന്നില്‍ ക്ഷമിക്കേണമേ... ഭഗവദ്‌രൂപം വര്‍ണ്ണിച്ച് ഭക്തി പാരവശ്യത്താല്‍ സെൂതന്‍ ആനന്ദാശ്രുപൊഴിക്കുന്ന ഈ കേശാദിപാദവര്‍ണ്ണന ഭക്തമനസ്സുകളില്‍ ധര്‍മ്മശാസ്താവിന്റെ സഗുണരൂപം ദൃഢമായി പതിയാന്‍ സഹായിക്കുന്ന ഒന്നാണ്. (തുടരും)
*തുടരും .....*
*ശുഭം*
*🔥ⒶⓈⓉⓇⓄ ⓁⒾⓋⒺ🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[11/12, 12:14] +91 94955 57148: 🏹🙏🏹🙏🏹🙏🏹🙏🏹
*നമസ്തെ🙏*
*ഓം നമ:ശിവായ*
*ഭാഗം4⃣*
*ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവതകൾ*
*ഗണപതി*
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും വിഘ്നേശ്വരനായ ഗണപതിയുടെ സാന്നിധ്യമുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദർശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. തീപ്പിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോൾ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ ഗണപതിപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്.
കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായി മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. 'ഓഫീസ് ഗണപതി' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വനഗണപതിഭാവത്തിലാണ് പ്രതിഷ്ഠ. അതിനാൽ, ശ്രീകോവിലിന് മേൽക്കൂരയില്ല. മറ്റുള്ള ഗണപതിവിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്.നേരത്തെ ഇവിടെയുണ്ടായിരുന്ന ആൽത്തറയിൽ പൂജിയ്ക്കാൻ വച്ചിരുന്ന ഗണപതിയെ പഴയ ദേവസ്വം ഓഫീസിലേക്ക് മാറ്റുകയും പിന്നീട് ഇന്നത്തെ സ്ഥലത്തെത്തിയ്ക്കുകയുമായിരുന്നു. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടയ്ക്കലാണ് പ്രധാനവഴിപാട്. കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതിട്ടുമാത്രമാണ് ഗുരുവായൂരപ്പദർശനത്തിന് ചെല്ലുന്നത്. ഗണപതിയോടൊപ്പം ഇവിടെ ഭദ്രകാളി, നരസിംഹചൈതന്യങ്ങളുമുള്ളതായി വിശ്വസിച്ചുപോരുന്നു.
*ശാസ്താവ്*
നാലമ്പലത്തിനു പുറത്ത്, പ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ്. ഒരു മീറ്റർ ഉയരത്തിൽ കറുത്ത കരിങ്കല്ലിൽ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ.
ശ്രീകോവിലിനു മുന്നിൽ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട്.ഇവിടെ എള്ളുതിരി കത്തിയ്ക്കൽ പ്രധാന വഴിപാടായിരുന്നു. എന്നാൽ 2007-ലെ ദേവപ്രശ്നത്തെത്തുടർന്ന് വഴിപാട് നിർത്തിവച്ചു. ഇപ്പോൾ അത് പുനരാരംഭിയ്ക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു. മണ്ഡലകാലത്ത് ഈ ശ്രീകോവിലിനുമുമ്പിലാണ് ശബരിമലയിലേയ്ക്ക് ദർശനം നടത്തുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.
*ഇടത്തരികത്തുകാവ് ദുർഗ്ഗാഭഗവതി*
ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. വനദുർഗ്ഗാഭാവത്തിലുള്ള പരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. അഴൽ ആണ് പ്രധാന വഴിപാട്. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനു, മകരം മാസങ്ങളിലായി ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട്. ഒന്ന് നാട്ടുകാരുടേ വകയാണ്; മറ്റേത് ദേവസ്വം വകയും. ദുർഗ്ഗാ സങ്കല്പമാണെങ്കിലും ലക്ഷ്മി, സരസ്വതി, പാർവ്വതി, ഭദ്രകാളി എന്നീ ഭാവങ്ങളിലും ജഗദംബയെ ആരാധിച്ചുവരുന്നുണ്ട്. ഇവിടത്തെ ദുർഗ്ഗാഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുവിഗ്രഹം കൊണ്ടുവന്നപ്പോൾ വടക്കുകിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം. അതിനാൽ, ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കാറില്ല.
*ശിവൻ*
ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ അദൃശ്യസാന്നിദ്ധ്യമുള്ളതായി കാണപ്പെടുന്നു. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി മമ്മിയൂരിൽ അവതരിച്ചു എന്നാണ് കഥ. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്തെ ഒരു കരിങ്കൽത്തൂണിൽ പാർവ്വതീസമേതനായ ശിവന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്, പടിഞ്ഞാട്ട് ദർശനമായി. ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്.
*സുബ്രഹ്മണ്യൻ*
നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലുള്ള ഒരു കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ലെങ്കിലും ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്. ഭസ്മം, ചന്ദനം തുടങ്ങിയവ ചാർത്തി നാരങ്ങാമാല ധരിച്ചാണ് ഭഗവാന്റെ ഇരിപ്പ്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. എന്നാൽ പഴനിയിലേതുപോലെ ആണ്ടിപ്പണ്ടാരമല്ല. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിവച്ചിരിയ്ക്കുകയാണ്. വലതുചുമലിൽ വേലുമുണ്ട്. 1970-ലുണ്ടായ തീപ്പിടുത്തത്തെത്തുടർന്ന് നവീകരിച്ചശേഷമാണ് ഈ രൂപം കൊത്തിവച്ചത്.
*അനന്തപദ്മനാഭൻ*
*ദശാവതാരങ്ങൾ*
ക്ഷേത്രശ്രീകോവിലിന് പുറകിൽ കിഴക്കോട്ട് ദർശനമായുള്ള കരിങ്കൽത്തൂണുകളിൽ പത്തെണ്ണത്തിൽ ഭഗവാന്റെ ദശാവതാരങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. മത്സ്യം, കൂർമ്മം, വരാഹം എന്നിങ്ങനെ ക്രമത്തിൽ പത്ത് അവതാരങ്ങളാണ്. ശ്രീകോവിലിന് തൊട്ടുപുറകിൽ ഇവയുടെ നടുക്കായി അനന്തപദ്മനാഭസ്വാമിയുടെ ഒരു രൂപം കാണാം. തിരുവനന്തപുരം ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയാണിത്. ഇവിടെ ഒരു അനന്തശയനചിത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഈ ചിത്രത്തിന്റെ വരവിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: പണ്ടുകാലത്ത് ശീവേലിയ്ക്ക് തിടമ്പ് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരായിരുന്നു. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ശീവേലിയ്ക്ക് വൈകിയ മൂത്തതിനെ മേൽശാന്തി ചീത്തപറഞ്ഞു. മൂത്തത് മേൽശാന്തിയോട് ധിക്കാരത്തോടെ പെരുമാറി. ഇത് സഹിയ്ക്കാൻ വയ്യാതെ മേൽശാന്തി അയാളെ നാലമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ വഴി പുറത്താക്കി. പിന്നെ അയാൾ ആ പരിസരത്തുപോലും വന്നില്ല. തുടർന്ന് പടിഞ്ഞാറേ വാതിൽ എന്നെന്നേയ്ക്കുമായി അടച്ചു. ആ സ്ഥാനത്താണ് അനന്തശയനചിത്രം വച്ചത്. 1970-ലുണ്ടായ തീപ്പിടുത്തത്തിൽ ഇത് പൂർണ്ണമായും കത്തിനശിച്ചു. തുടർന്നാണ് ഇന്നത്തെ കരിങ്കൽ ശില്പം നിർമ്മിച്ചത്. പതിനെട്ടടി നീളം വരുന്ന ഭീമാകാരമായ രൂപമാണ്. രണ്ട് കൈകളേയുള്ളൂ ഇവിടെ വിഷ്ണുഭഗവാന്. പാൽക്കടലിൽ മഹാസർപ്പമായ അനന്തന് മുകളിൽ മഹാലക്ഷ്മീസമേതനായി പള്ളികൊള്ളുന്ന പരമാത്മാവായ വിഷ്ണുഭഗവാൻ, അദ്ദേഹത്തിന്റെ നാഭീകമലത്തിലുള്ള ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ കണ്ടുതൊഴുന്ന നാരദൻ, പ്രഹ്ലാദൻ, മഹാബലി, വസിഷ്ഠൻ, വ്യാസൻ, കശ്യപൻ, വിഭീഷണൻ, ഉദ്ധവർ തുടങ്ങിയ ഭക്തോത്തമന്മാർ,
ചുവട്ടിൽ ഭഗവാന് കാവലായി നിലകൊള്ളുന്ന ലക്ഷ്മീ-ഭൂമീദേവിമാർ, ദ്വാരപാലകരായ ജയവിജയന്മാർ, ഭഗവദ്വാഹനമായ ഗരുഡൻ, കാവൽക്കാരനായ വിഷ്വക്സേനൻ, സൂര്യചന്ദ്രന്മാർ, ഗരുഡന്റെ ചിറകിൽ കാൽ ചുവട്ടിനിൽക്കുന്ന ശ്രീകൃഷ്ണൻ, യോഗനരസിംഹമൂർത്തി, ഗണപതി, അയ്യപ്പൻ, പട്ടാഭിഷിക്തരായ ശ്രീരാമസ്വാമിയും സീതാദേവിയും, ഇരുവരെയും വന്ദിയ്ക്കുന്ന ഹനുമാനും, ലക്ഷ്മണനും, ശ്രീഭൂമീസമേതനായി നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണു - ഇവരെല്ലാം ഈ പ്രതിഷ്ഠയിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദിവസവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്.
*ഹനുമാൻ*
നാലമ്പലത്തിനകത്ത് വടക്കേ നടവാതിലിന് സമീപത്തുള്ള തൂണിലാണ് ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. ഭക്തഹനുമാന്റെ രൂപത്തിലുള്ള വിഗ്രഹമാണിത്. തെക്കോട്ട് ദർശനമായി രണ്ടുകൈകളും കൂപ്പിനിൽക്കുന്ന ഭാവത്തിലാണ് ഹനുമദ് വിഗ്രഹം. 1970-ലുണ്ടായ തീപ്പിടുത്തതിനുശേഷമാണ് ഈ രൂപം പിറവിയെടുത്തത്. ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ നാലമ്പലത്തിനകത്തെ ഈ ഹനുമാനെയും തൊഴുതുപോരുന്നു. വെറ്റിലമാലയും കുങ്കുമവും ചാർത്തിയ രൂപത്തിലാണ് വിഗ്രഹം നിത്യേന കാണപ്പെടുന്നത്. ഈ ഹനുമാനെ സ്തുതിച്ചതുകാരണം അത്ഭുതകാര്യസിദ്ധിയുണ്ടായതായി ചില ഭക്തർ വിശ്വസിച്ചുവരുന്നു.
*നാഗദേവതകൾ*
ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം വകയുള്ള സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. ആൽമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗപ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. നാഗരാജാവായ അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും🙏
*തുടരും........*
*കടപ്പാട്✍*
🏹🙏🏹🙏🏹🙏🏹🙏🏹

No comments:
Post a Comment