Sunday, December 22, 2019

*_ഷോഡശക്രിയകൾ_*

ഹിന്ദു അറിഞ്ഞിരിക്കേ ണ്ടതും ആചരിക്കേണ്ട തുമായ 16 കർമ്മങ്ങൾ ആണ് ഷോഡശക്രിയകൾ

_1. ഗർഭാധാന സംസ്കാരം_

വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധ ആഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹി ക്കണമെന്നുധർമശാസ്ത്രഗ്രന്ഥങ്ങളിൽ വിവരിക്കുന്നു.

മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ  ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11, 12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി,  എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.

നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തി ലായാലും ആത്മീയോത്ക ർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനം എന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.

ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാര കർമ്മം അനുഷ്ഠിച്ചിരി ക്കണം . മുൻ പറഞ്ഞമാതിരി    ഈശ്വരപ്രാത്ഥന, ഹോമം, അല്ലെങ്കിൽ പൂജ  മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖ മായും  വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും  ബന്ധുമിത്രാദികളും  ചുറ്റും ഇരുന്നു വേണം.    സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം  തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം. അഥവാ ഹോമം -  യജ്ഞം ചെയ്യണം. തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട്  അഷ്ടാജ്യഹൂതിയും  പിന്നീട് ആജ്യഹൂതിയും (മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി) നൽകണം. പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം. ശുഭവസ്ത്രം ധരിച്ച്  പൂർവ്വ സ്ഥാനത്തു വരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന്  ഇരുവരും സൂര്യദർശനം  ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു  ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും  പ്രാപിക്കുന്നു.  അനന്തരം  പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി  സൽക്കരിക്കുകയും.  പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .   

ഈ ഗർഭധാന സംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം.  അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും  ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം.    പുത്രേഷ്ടം, നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന  ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്,  ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി  വീര്യം പ്രതിഷ്ഠിച്ച്  സ്ഥിരീകരിക്കുകയെന്നതാണ്.

‘ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന  വാ കർമ്മണാ  തദ് ഗർഭധാനം’

No comments:

Post a Comment