Friday, December 13, 2019

*ശ്രീമദ് ഭാഗവതം 364*

നമ്മളുടെ ഒക്കെ ശരീരം എന്നെങ്കിലും ഒരു ദിവസം തക്ഷകൻ കൊണ്ട് പോകും.
മൃത്യു ആകുന്ന തക്ഷകൻ കൊണ്ട് പോകും. അപ്പോ എങ്ങനെ ഇരിക്കണം,
ഏത് സ്ഥിതിയിൽ ഇരിക്കണം?
ആ ഉപദേശമാണ് ശുകാചാര്യർ രാജാവിന് കൊടുക്കണത്.
മഹാവാക്യോപദേശം ആണ്🙏.
ആദ്യത്തെ മഹാവാക്യം
 *പ്രജ്ഞാനം ബ്രഹ്മ.*
ബ്രഹ്മത്തിന്റെ ലക്ഷണം,
 പ്രജ്ഞാനം ആണ്,
 ബോധം ആണ്.
 ചൈതന്യം ആണ് ബ്രഹ്മം.

ശരി.
അത് വെറും ഒരു വാക്ക് മാത്രല്ലേ?
പ്രജ്ഞാനം,
ബ്രഹ്മം ആണ്,
ബോധം ആണ്,
എന്നുള്ളത് വാക്ക്.
അതിനെ എവിടെ അറിയും?
എവിടെ കണ്ടെത്തും?
എങ്ങനെ അനുഭവിക്കും?
എന്ന് ചോദിച്ചാൽ, ഉത്തരം

 അടുത്ത മഹാവാക്യം!
 *അഹം ബ്രഹ്മാസ്മി*

 *മഹാവാക്യം പരമ്പരയാ ശ്രവണം ചെയ്യണം*
അല്ലെങ്കിൽ തെറ്റായി ധരിക്കും.
തെറ്റിദ്ധാരണ ണ്ടാവണത്,
ഞാൻ ബ്രഹ്മം;
ബ്രഹ്മം എന്താണന്നേ അറിയില്യ.
പിന്നെ എങ്ങനെ പറയും. അതിനർത്ഥം?
ഈ 'ഞാൻ' 'ഞാൻ' എന്ന അനുഭവം, അതെന്താണ് എന്ന് ശ്രദ്ധിച്ചു നോക്കുമ്പോ,
അത് ശരീരമോ, ബുദ്ധിയോ, മനസ്സോ, അഹങ്കാരമോ ഒന്നും അല്ലാ.
ശരീരവും മനസ്സും ബുദ്ധിയും അഹങ്കാരവും ഒക്കെ പിരിഞ്ഞു മാറി, 
 *കേവലമായ സത്ത,*
കേവലമായ വസ്തു,
 *ഹൃദയത്തിൽ പ്രകാശിക്കും.*
 *ആ പ്രകാശം ആണ് ബ്രഹ്മം.*

ദേഹാനുഭവമോ, ദേഹമോ, മനസ്സോ, ബുദ്ധിയോ, അഹങ്കാരമോ, നിഷേധശേഷം,
എല്ലാത്തിനേയും നിഷേധിച്ചു കഴിഞ്ഞാൽ *ഏതൊന്ന് ശേഷിക്കുമോ,*
 *ആ വസ്തു ബ്രഹ്മം.*

അതിനെ ഉറപ്പിക്കാനാണ് ഇവിടെ ശുകബ്രഹ്മ മഹർഷി പരീക്ഷിത്തിന് ഉപദേശിക്കുമ്പോൾ,
ആ തെറ്റിദ്ധാരണ വരാതാരിക്കാനായിട്ട്,

 *അഹം ബ്രഹ്മ പരം ധാമ ബ്രഹ്മാഹം പരമം പദം.*
അങ്ങടും ഇങ്ങടും തിരിച്ചു പറഞ്ഞു.
 *ഞാൻ ബ്രഹ്മം ആണ്.*
 *ബ്രഹ്മം ആണ് ഞാൻ.*

ആ ബ്രഹ്മം ആണ്,
ഹൃദയകുഹരമദ്ധ്യേ കേവലം ബ്രഹ്മമാത്രം
അഹം അഹം ഇതി സാക്ഷാദ് ആത്മരൂപേണ ഭാതി:

ഹൃദയം ആകുന്ന കുഹരത്തിൽ ഭഗവദ്സ്വരൂപം, ഭഗവാൻ തന്നെ,
'ഞാൻ' 'ഞാൻ' എന്ന അനുഭവരൂപത്തിൽ പ്രകാശിക്കുന്നു.
 ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment