Monday, December 02, 2019

ശതരുദ്രീയം
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
( തുടർച്ച)
ശ്ലോകം -- 12
വിജ്യം ധനു: കപർദിനോ
വിശല്യോ ബാണവാം ഉത
അനേശന്നസ്യേഷവ.
ആഭുരസ്യ നിഷങ് ഗധി:
കപർദിന: ധനു: വിജ്യം ഭവതു ബാണ വാൻ ഉത വിശല്യ: ഭവതു . അസ്യ ഇഷവ: അനേശൻ: അസ്യ നിഷങ് ഗധി: ആഭു:
കപർദമെന്ന ജടാഭാരത്തെ ധരിച്ച ഹേ രുദ്ര, അങ്ങയുടെ വില്ല് ഞാണില്ലാതാക്കിത്തീർക്കുക .അങ്ങയുടെ ആവനാഴി പരഹിംസക്കുള്ള ബാണമില്ലാത്തതായി തീരട്ടെ. അങ്ങയുടെ ബാണങ്ങൾ മറ്റുള്ളവരുടെ നേരെ പ്രയോഗിപ്പാൻ സമർത്ഥങ്ങളല്ലാതിരിക്കട്ടെ. അങ്ങയുടെ വാളുറ വാളില്ലാതായും തീരട്ടെ.
വിവരണം:---
ദു:ഖകാരണമായ ഈ ജഗത്തിന്റെ പരിണാമം പ്രാണികൾക്ക് കാണ്മാൻ സാധിക്കാത്തവിധം അങ്ങയുടെ ശക്തിയിൽ മറഞ്ഞുകിടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ' വിജ്യം ' എന്നും 'വിശല്യം ' എന്നും വില്ലിനും ആവനാഴിക്കും വിശേഷണം പറഞ്ഞിട്ടുള്ളതിന് മുൻപറഞ്ഞ അർത്ഥം തന്നെ ഗ്രഹിക്കേണ്ടതാണ് .
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി.

No comments:

Post a Comment