Friday, December 27, 2019

🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തപ്പുക വരെ.( 31).

ശ്രീ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉച്ച പൂജ. തുടർച്ച.

അമ്പാടി കണ്ണൻ തന്റെ സർവ്വ പരിവാരങ്ങൾക്കൊപ്പം മാത്രമെ ഉച്ച ഭക്ഷണം കഴിക്കു.അത് കൊണ്ട് സർവ്വ പരിവാരങ്ങളേയും പൂജിക്കുന്നു.

അത് കൊണ്ട് ഉച്ചപ്പൂജ സപരിവാര പൂജയായി നിർവ്വഹിക്കുന്നു.

പൂജ കഴിക്കുന്ന മേശാന്തി  ഇശ്വരനായി വേണം ഈശ്വരനെ പൂജിക്കാൻ.

മന്ത്ര സ്നാനം കൊണ്ടു് ശരീരശുദ്ധി വരുത്തണം.

മന്ത്രജപം കൊണ്ട് മനസ്സിനെ ശുദ്ധമാക്കണം.

ഭക്തിയില്ലാത്തവർ ചെയ്യുന്ന പൂജ എത്ര സമൃദ്ധമായാലും കണ്ണന് ഇഷ്ടമല്ല.കണ്ണൻ സന്തോഷിക്കുകയിലല്ല.

പൂജിക്കുമ്പോൾ ശ്രദ്ധക്കും ഭക്തിക്കുമാണ് പ്രാധന്യം.

സൂക്ഷ്മ ശരീരശുദ്ധിക്കായി കര ന്യാസവും, അംഗന്യാസവും, ചെയ്യണം.


പ്രാണായാമം ചെയ്ത്, നാ ഡീശോധന ചെയ്ത് പ്രാണനെ ശുദ്ധീകരിക്കണം.

വേദ വിധിയനുസരിച്ച് സന്ധ്യാവന്ദനാദി ക്രിയകൾ അനുഷ്ഠിച്ച് വേണം ക്രിയ ചെയ്യാൻ.

പൂജ ചെയ്യുന്ന സാധകൻ  ദേവതാമയനായി തീരാൻ ലിപി ന്യാസത്തിന് ശേഷം പഞ്ച തത്വ ന്യാസം ചെയ്യണം.

എല്ലാം ശ്രീകൃഷ്ണ രീതിയാണ്, ആദിശങ്കരന്റെ മതമാണ്.

പ്രാണായാമം കൊണ്ടു് ശുദ്ധമായി തീർന്ന ഹൃദയമദ്ധ്യത്തിൽ  ജീവകലയെ ധ്യനിക്കണം..

പ്രണവത്തിന്റെ അകാര, ഉകാര, മകാര, മാത്രകൾക്കും ബിന്ദുവിനും നാദത്തിനും അതീതമായ  ജീവക ലയെയാണ്  ധ്യാനിക്കേണ്ടത്.

ജീവാത്മാവ് അമ്പാടി കണ്ണൻ തന്നെയാണ്‌. ഓംകാരവും കണ്ണൻ തന്നെയാണ്.അത് കൊണ്ടു് ഓംകാരം ചേർത്ത് കൃഷ്ണ മന്ത്രം ജപിക്കുന്നു ഈ പ്രപഞ്ചം മുഴുവൻ കൃഷ്ണമയം തന്നെ, ഈ ആത്മാവ് കൃഷ്ണനാണ്. ഈ ആത്മാവ് നാല് അവസ്ഥയോടു കൂടിയതാണ്.

വിശ്വൻ
തൈജസൻ
പ്രാജ്ഞൻ
തുരീയൻ
എന്നിവയാണ് നാല് അവസ്ഥകൾ.

ജാഗ്രതാവസ്ഥയിൽ (പ്രാജ്ഞൻ) അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും, അഞ്ച് കർമ്മേന്ദ്രിയങ്ങളും, കണ്ണനിൽ ലയിക്കണം.

കണ്ണ് കൊണ്ട് കണ്ണന്റെ മനോഹര രൂപം കാണണം.

ചെവികൊണ്ടു കണ്ണന്റെ മധുരമായ മുരളീരവം കേൾക്കണം.

രസന കൊണ്ട് അവിടുത്തെ അമൃതു മയമായ നിവേദ്യമുണ്ണണം.

കണ്ണന്റെ പാദ തുളസിയുടെ പരിമളം വാസനിക്കണം, കൈകാലുകൾ കാണ്ട് നമസ്ക്കാരം.പ്രദക്ഷിണം എന്നിവ ചെയ്യണം.

കണ്ണന്റെ ശരീരം കളഭത്താൽ വ്യാപകം ചെയ്യണം.

ഇപ്രകാരം ജാഗ്ര, സ്വപ്ന, സുഷുപ്തി അവസ്ഥകളിൽ മനസ്സ് കൊണ്ടും, വാക്കു കൊണ്ടുo, കർമ്മം കൊണ്ടും, മന്ത്ര കൊണ്ടും ക്രിയ കൊണ്ടും ഭക്തിപൂർവ്വം കണ്ണനെ പൂജിക്കണം .ഇങ്ങനെ
പഞ്ച തത്വ ന്യാസത്തെ അറിഞ്ഞ് കണ്ണന്റെ ഉച്ച പൂജ നിർവ്വഹിക്കുന്നു.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:

Post a Comment