Friday, December 27, 2019

*മാംസാഹാരികൾ അറിയാൻ..*

ഒരാമുഖം:
ഇന്തോനേഷ്യയിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണം ഉണ്ട് ..
ജീവനോടെ തിളയ്ക്കുന്ന മസാല എണ്ണയിൽ എറിഞ്ഞു പൊരിച്ചെടുക്കുന്ന മൽസ്യം, പ്ളേറ്റിൽ വിളമ്പുമ്പോഴും ജീവൻ വെടിയാത്ത അതിന്റെ ചെകിളകൾ തുറന്നടയുന്നതു കാണാം.

സുനാമി ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ച രാജ്യമാണ് ഇൻഡോനേഷ്യ എന്ന് ചേർത്ത് വായിക്കുക..

ഇനി വിഷയത്തിലേക്കു വരാം.

ഏതൊരു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം ശരീരമാണ്!
സ്വന്തം ശരീരത്തെ ആ ജീവി ഒരുപാട് സ്നേഹിക്കും.

ഭക്ഷണത്തിനും മത ആചാര പരമായും ലോകത്തു പലവിധത്തിൽ ജീവികളെ കൊല്ലുന്നുണ്ട്.വേദന ഇല്ലാതെ എന്ന് പറയുന്നത് തുടങ്ങി കോടാലി മാട് കൊണ്ട് നെറ്റിയിൽ അടിച്ചും കഴുത്തറത്തും വെള്ളത്തിൽ മുക്കി പിടിച്ചും ഇലക്ട്രിക് ഷോക് അടിപ്പിച്ചും,എത്രയോ രീതികൾ.

മതാചാര പ്രകാരമോ അല്ലാതെയോ കൊല്ലപ്പെടുമ്പോൾ, അതിനുണ്ടാകുന്ന പ്രാണ വേദന വർണ്ണനാതീതമാണ്..അതി ദയനീയമാണ് , അതി ഭീകരമാണ്.

മരണം സംഭവിച്ച ശേഷം ആ ജീവിയുടെ ആത്മാവ് അവിടെ തന്നെ കുറച്ചു നാൾ ഉണ്ടാകും എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്.ആ ആത്മാവിനു അപ്പോഴും ബോധ്യമായിട്ടില്ല താൻ മരിച്ചു തന്റെ ശരീരം ഉപേക്ഷിച്ചു എന്ന്.

നമ്മുടെ തന്നെ ശരീരത്തിലെ ഏതെങ്കിലും അവയവം അറ്റു പോയാൽ കുറെ നാൾ ആ അവയവം അവിടെ ഉള്ള പോലെ ആ വ്യക്തിക്ക് തോന്നും.
അതെ പോലെ,ആത്മാവിനു  ശരീരം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കും.

കൊല്ലപ്പെടുന്ന ജീവിയുടെ ആത്മാവ്  അവിടെ നിന്ന് കാണുകയാണ് ആ ജീവി ഏറ്റവും സ്നേഹിച്ച സ്വന്തം ശരീരം ചോര വാർന്നു തോലുരിക്കപ്പെട്ടു. ആന്തരികാവയവങ്ങൾ നീക്കം ചെയ്യപ്പെട്ടു കഷ്ണം കഷണമായി നുറുക്കപ്പെട്ടു,മസാലയും ഉപ്പും മുളകുമെല്ലാം തേച്ചു എണ്ണയിൽ വറുക്കപ്പെടുന്നതും പിന്നെ മനുഷ്യർ ആ ശരീര ഭാഗങ്ങൾ ഭക്ഷിക്കുന്നതും..
അത് കാണുമ്പോൾ ആ ജീവിക്കു ഉണ്ടാകുന്ന വേദന,ഊഹിക്കാമോ?
നമ്മുടെ ശരീരം ആണ് ഇങ്ങനെ ഭക്ഷിക്കപ്പെടുന്നത് കാണേണ്ടി വരികയെങ്കിൽ ഒന്നാലോചിക്കുക.

കൊല്ലപ്പെടുമ്പോൾ,ഭക്ഷണമാകുമ്പോൾ ആ ജീവിയുടെ ആത്മാവിന്റെ വേദനയാർന്ന ശാപം കൊല്ലുന്നവനും  പാചകം ചെയ്യുന്നവനും ഭക്ഷിക്കുന്നവനും നിശ്ചയമായും ഉണ്ടാകും.

അവരുടെ മരണംതീർച്ചയായും അതിവേദനാജനകവും ധാരുണവും ഭയാനകവും കാഠിന്യവുമായിരിക്കും... ജന്മ ജന്മാന്തരങ്ങളായി അതനുഭവിക്കേണ്ടതായും വരും..
🙏

No comments:

Post a Comment