Wednesday, December 04, 2019

*നമ:ശിവായ നാമരഹസ്യം*

*☘ഓം നമഃശിവായ☘*

 *8 ാംഭാഗം*

*അസ്മിൻ ശേതേജ ഗത് സർവം, തന്മയം ശബ്ദഗാമിയത്, തദ്വനാത് ശിവ ഇത്യുക്തം, കാരണം ബ്രഹ്മ തത്പരാ:.*

 *അർഥം - സകലജഗത്തും ഇവ നിൽ ശയിക്കുന്നു. യാതൊന്നാണോ ശബ്ദഗാമി അത് തന്മയമാവുന്നു. എന്തുകൊണ്ടെന്നാൽ അതിനുമപ്പുറമുള്ളതാണ് ബ്രഹ്മം. അത് പൂജനീയമായതിനാൽ ശിവൻ എന്നു പറയപ്പെട്ടു. ഉണ്ടായി നിലനിന്ന് ഇല്ലാതാവുന്നതാണ് ജഗത്.( ജ= ജായതേ .ഗ - ഗ ഛതി, ത-സ്ഥീയതേ ) സകലജഗത്തും ശിവനിൽ സ്ഥിതി ചെയ്യുന്നു. ഈശ്വരനാണ് സകല ലോകങ്ങളുടെയും ആധാരവും ആശ്രയവും.ജീവൻ ശബ്ദത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ഈശ്വരനെ പ്രാപിക്കുന്നു. ശബ്ദം വേദമാണ്.ശ്രീവേദവ്യാസൻ പറയുന്നു - "ദ്വേ ബ്രഹ്മണിവേദിതവ്യേ ശബ്ദ ബ്രഹ്മപരം ബ്രഹ്മച .ശബ്ദ ബ്രഹ്മണി നി ഷ്ണാ ത: പരം ബ്രഹ്മമധിഗച്ഛതി " (മഹാഭാരതം ശാന്തി പർവം) രണ്ടു ബ്രഹ്മത്തെയറിയണം. ശബ്ദ ബ്രഹ്മത്തെയും പരബ്രഹ്മത്തെയും. ശബ്ദ ബ്രഹ്മത്തിൽ നിഷ്ണാതനായവൻ പരബ്രഹ്മത്തെയറിയുന്നു. ശബ്ദബ്രഹ്മം വേദമാണ്. ഈശ്വര്യജ്ഞാനമായ വേദപoനത്തിലൂടെയേ പരബ്രഹ്മത്തെയറിയാൻ സാധിക്കുകയുള്ളു. വേറെ വഴിയില്ല. വേദമൂലമാണ് പ്രണവം. പ്രണവം ഈശ്വരനെ നാമധേയമാണ്.തസ്യ വാചക: പ്രണവ: ( യോഗദർശനം ) ഈശ്വരന്റെ ശബ്ദ രൂപം പ്രണവമാണ്, ഓംകാരമാണ്. പ്രണവത്തെ അനുഗമിക്കുന്നവൻ ഈശ്വരനുമായി തന്മയനാവുന്നു. ശബ്ദത്തെ അനുഗമിക്കുകയെന്നാൽ അർഥ വിചാരം ചെയ്യൽ. തജ്ജപസ്തദർഥ ഭാവനം ( യോഗദർശനം) പ്രണവ ത്തെ ജപിക്കുകയെന്നാൽ പ്രണവത്തിന്റെ അർഥത്തെ വിചാരം ചെയ്യുകയാണ്. പ്രണവ ജപം സാധകനെ ഈശ്വരനിൽ തന്മയനാക്കുന്നു. ഉപാ സ്യനായ ശിവന്റെ നാമം വനമെന്നാണ്. തദ് ഹ തദ് വനം നാമതദ് വനമിത്യുപാസിതവ്യം ( കേനം 4.6) വനമെന്നതിന് ഭക്തിക്കു വിഷയം (വന് - സംഭക്തൗ ) എന്നർഥം. അതായത് പൂജനീയം. പൂജനീയ നായതിനാൽ ശിവൻ ഉപാ സ്യനാവുന്നു. ഈ ശിവനിലേക്ക് പ്രസ്ഥാനം ചെയ്യുന്നവനാണ് വാനപ്രസ്ഥി, കാടുകയറുന്നവനല്ല.* *വാനപ്രസ്ഥിയുടെ മറ്റൊരു പേരാണ് വൃക്ഷ നികേതനൻ - വൃക്ഷ മൂലം വിടാക്കിയവൻ എന്നത്.വാനപ്രസ്ഥിയുടെ വാസസ്ഥലം വൃക്ഷത്തിന്റെ ചുവടാണ്. എന്താണ് വൃക്ഷം? വൃശ്ച് - ഛേദനേ എന്ന ധാതുവിൽ നിന്നാണ് വൃക്ഷ ശബ്ദ നിഷ്പത്തി.സംസാരദുഃഖത്തെ മുറിച്ചുകളയുന്നതാണ് വൃക്ഷം.ആ വൃക്ഷം വേദമാണ്. വേദോ വൃക്ഷ: തസ്യ മൂലം പ്രണവ: (മഹി ധരൻ - കൃത്യ കല്പതരു) ആ വേദത്തിന്റെ മൂലമാണ് പ്രണവം. പ്രണവത്തിൽ വസിക്കുന്നവനാണ് വാനപ്രസ്ഥി.വനമെന്ന് പേരുള്ള ശിവൻ ഇദമല്ല. പരയാണ്, അതാണ്. പരശ്രേഷ്ഠമാണ്. അതിനാൽ ബൃഹത്താണ്, ബ്രഹ്മമാണ്. ബൃഹത്വാദ് ബ്രഹ്മ.*

*(തുടരും)*

*അറിവാണ് ശക്തി*

No comments:

Post a Comment