Saturday, December 21, 2019

ക്ഷേത്ര പഠനം
ദേവതാ ഭാവം - തുടർച്ച
ദേവന്മാർ ഭാവ രസപ്രധാനന്മാരാണന്നതു പോലെ
അതേ പ്രധാന്യമുള്ള ആരാധനാ പ്രഭവസ്ഥാനങ്ങളാണ് സൂര്യൻ

ചന്ദ്രൻ അഗ്നി
ഇവയാണ് ത്രി ധാമങ്ങൾ
സൂര്യൻ ചന്ദ്രൻ അഗ്നി ഇവ സനാതന വിശ്വാസികൾ ഈശ്വരനായി ആരാധിക്കുമ്പോൾ വിവരമില്ലാത്ത ഹിന്ദു കഴുതകളും മറ്റ് ഇതരന്മാരിൽ ചിലരും ആക്ഷേപിക്കാറുണ്ട്
എന്നാൽ ഒന്നറിയുക
ഇവിടെ സൂര്യ ഗോളത്തേയോ ചന്ദ്രബിംബത്തേയോ തീജ്ജ്യാലയേയോ അല്ല ആരാധിക്കുന്നത്
സർവ്വപ്രകാശത്ത്വാൽ സൂര്യ:- എന്നാണല്ലോ
സൂര്യന്റെ സർവ്വപ്രകാശാത്മകമായ ഭാവമാണ് ആരാധന വിഷയം
അതുപോലെ തീ നാളത്തെ അല്ല അഗ്നി ഭഗവാനായി കണ്ട് ആരാധിക്കണത്. അഗ്നിയുടെ പരിമാണ കർത്തു ത്വവും' ചൈതന്യഭാവവുമാണ് ആരാധനാ വിഷയം
ചന്ദ്ര ആഹ്ളാദനേ _ എന്നതാണ്
ചന്ദ്രൻ ആഹ്ളാദ കാരകനാണ്
എവിടെയെല്ലാം പ്രകാശാത്മകമായ സൂര്യ പ്രഭാവങ്ങളുണ്ടോ
എവിടെയെല്ലാം 'അഗ്നിയുടെ ചൈതന്യദായകത്വമുള്ളത് എവിടെയൊക്കെയാണോ അതും

സന്തോഷ ജനകമായ അവസ്ഥ എവിടെയൊക്കെയുണ്ടോ അതും ചന്ദ്ര അംശ പ്രഭാവമാണ് അതും ആണ് ആരാധിക്കപ്പെടുന്നത്
അല്ലാതെ ആകാശത്തിലുള്ള സൂര്യ ഗോളമോ ചന്ദ്രബിംബമോ തീനാളമോഹിന്ദുക്കൾക്ക് ദൈവമാണ് എന്ന് പറയുന്നവർ ഈ തത്വം കൂടി മനസിലാക്കണം

സൂര്യ ധർമ്മം ചന്ദ്ര ധർമ്മം അഗ്നി ധർമ്മം ഇവയാണ് ആരാധനയുടെ പ്രാമാണികതലം

ജ്യോതിഷത്തിൽ പറഞ്ഞ നിയമം തന്നെ ഇവിടെ ആരാധനാ വിഷയത്തിലും ബാധകം

തം വാ ഥഭാവം പ്രതി - ഓരോ ഭാവത്തിനനുസരിച്ച് പ്രത്യേകം പ്രത്യേകം ഭാവന ചെയ്യണം

ഭാസ്യൽ ഭാ സ്വൽ എന്ന വിഷ്ണു ധ്യാനത്തിൽ ചൈതന്യത്തിന്റെ സർവ്വവ്യാപക ഭാവം ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
വിഷ്ണു - സർവ്വവ്യാപി
ശാസ്താവിന്റെ - ധ്യാനത്തിൽ സിംഹാസനദ്ധ്യാസിനം എന്ന പ്രയോഗം ഭർത്തൃ ഭാവത്തേയും രാജപദവിയേയും എടുത്തു കാണിക്കുന്നു
ദുർഗ്ഗ ധ്യാനത്തിൽ - ദുർഗ്ഗതി പ്രശമ നീം എന്നാണ് വിശേഷിപ്പിച്ചത് - ദുഷിച്ച നടപ്പിനേയും അധോഗതിയേയും ഉന്മൂലനം ചെയ്യുക എന്ന ധർമ്മം ആണ് ദുർഗ്ഗാ ഭാവത്തിന്
ശാസ്താവിന്റെ തന്നെ -ഗൃഹസ്ഥനായ ശാസ്താവിന്റെ ധർമ്മം ഒന്ന്
നായാട്ടു ശാസ്താവിന്റെ [ വ ന ശാസ്താവ് ] ധർമ്മം വേറൊന്ന്
സമ്മോഹന ശാസ്താവിന്റെ ഭാവം വേറൊരുതരത്തിൽ
വന ശാസ്താവ് നായാട്ട് കഴിഞ്ഞ് ദാഹത്തോടെ ക്ഷീണിച്ച് വരുന്ന ഭാവമാണ്
അമ്യത കലശ ശാസ്താവ് വേറൊന്ന്- ഭാവം ക രു ണ വും
ധർമ്മം മൃത്യു മോചനവും
ഇതൊന്നുമല്ല ശബരിമല ശാസ്താവ് - നിത്യബ്രഹ്മചാരിയും യോഗനിഷ്ഠനും വേദഉപനിഷത് പ്രതിപാദ്യമായ വിദ്യ പ്രദാനം ചെയ്യുന്നവനും ബ്രഹ്മചാരികൾക്കും യോഗികൾക്കും മാത്രം ദർശനം നല്കുന്നവനും ആണ് ഇങ്ങിനെ നിരവധി മൂർത്തികൾക്കും വത്യസ്ത ഭാവവും വത്യസ്ത ധർമ്മവും ആണ് ഉള്ളത്
പൂജ യിലൂടെയും ആരാധയിലൂടെയും ഈ ഭാവത്തെ പുഷ്ടിപ്പെടുത്തണം പൂജകനും മറ്റ് ആരാധകരും ഈ ഭാവവും ധർമ്മവും ഉൾക്കൊണ്ട് വേണം അതാത് മൂർത്തികളെ പൂജിക്കാനും ആരാധിക്കാനും
ശബരിമലയിലെ ആചാരം ഇതിനെ അറിഞ്ഞു കൊണ്ടാണ് നിശ്ചയിച്ചത് അവിടെ ഭരണഘടനയോ തുല്യത യോ ഒന്നുമല്ല പ്രധാനം ദേവതാ ഭാവമാണ്
ഇതേപോലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര മൂർത്തി ചക്രവർത്തിയായിട്ടാണ് അതനുസരിച്ച് ഉള്ള ആചാരം ആക്ഷേത്രത്തിൽ
കുടുതൽ വിവരങ്ങളുമായി അടുത്ത ഭാഗത്ത്
ഹരി ഓം

No comments:

Post a Comment