Wednesday, December 04, 2019

മാളികപ്പുറത്തമ്മ അയ്യപ്പന്റെ ഭരദേവതയാണ്. കേട്ടുകേൾവിയുള്ള പല കഥകളും ശരിയല്ല.
നിങ്ങളുടെ ശബരിമല യാത്ര പൂർണ്ണമാണോ..
അയ്യപ്പഭക്തർ വ്രതശുദ്ധിയോടെ മലയാത്ര നടത്തുന്നു. പുണ്യ പൂങ്കാവന യാത്ര തീരുമാനിക്കുന്ന നിമിഷം മുതൽ ആ വ്യക്തി സ്വന്തം പേരിനൊപ്പം അയ്യപ്പസ്വാമിയുടെ പേരു കൂട്ടിച്ചേർക്കുന്നു. തന്റെ ഭക്തർക്ക് സ്വന്തം പേരു തന്നെ നൽകുന്ന കലിയുഗവരദനാണ് സ്വാമി.
വ്രത ശുദ്ധിയിൽ ഇരുമുടി കെട്ടുമായി പതിനെട്ടാം പടി യുടെ താഴെ എത്തുന്ന ഭക്തൻ ജീവിതഭാരങ്ങളുടെ പാപങ്ങളുടെ തേങ്ങയുടച്ച് പടി കയറുന്നു. ഈശ്വരനും ഭക്തനും ഒന്നു തന്നെയെന്ന തത്വമസി മന്ത്രമാണ് അവരെ എതിരേൽക്കുന്നത്. കലിയുഗവരദതന് നെയ്യഭിഷേകവും മറ്റ് പൂജാദ്രവ്യങ്ങളും സമർപ്പിച്ച് കന്നിമൂല ഗണപതിയെ വണങ്ങി നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേക്ക് നീങ്ങുന്നു. അയ്യപ്പസ്വാമിയുടെ ഭര ദേവതയാണ് മാളികപ്പുറത്തമ്മ. പ്രചരിക്കുന്ന കഥകളിൽ പലതും സത്യമല്ല. അയ്യപ്പസ്വാമിയുടെ സമാധിയായ മണിമണ്ഡപത്തിനരികെ ഭര ദേവതാ പ്രതിഷ്ഠ നടത്തി പന്തളം രാജാവ് എന്നതാണ് സത്യം. മണിമണ്ഡപവും മാളികപ്പുറത്തമ്മയേയും നവഗ്രഹങ്ങളേയും മറ്റ് ഉപദേവൻമാരേയും ദർശിക്കുന്നതാണ് ഉത്തമം. ഭരദേവതാ ദർശനം നടത്താത്ത പക്ഷം ശബരിമല യാത്ര അപൂർണ്ണം എന്നു തന്നെ കരുതണം.
തിരക്കും സമയക്കുറവും പിന്നെ അറിവില്ലായ്മയും കാരണം നല്ല ഒരു വിഭാഗം ദിവ്യമായ മലയാത്ര അപൂർണ്ണമായി അവസാനിപ്പിക്കുന്നു.
ഈ അറിവ് നിങ്ങൾ മറ്റുള്ള ഭക്തരുമായി പങ്കു വക്കുക, അവരുടെ യാത്രയും പരിപൂർണ്ണമായി
അവസാനിക്കട്ടെ.
താഴെയുള്ള ലിങ്കിൽ ഈ വിഷയത്തിലുള്ള വീഡിയോ കൊടുക്കുന്നു.
കടപ്പാട്
പരമേശ്വരൻ നമ്പൂതിരി

No comments:

Post a Comment