Wednesday, December 25, 2019

കുണ്ഡലിനിയെ ഉണര്‍ത്താന്‍ നാദയോഗം

Wednesday 25 December 2019 5:52 am IST
മഹതി ശ്രൂയമാണേളപി
മേഘ ഭേര്യാദികേ ധ്വനൗ
തത്ര സൂക്ഷ്മാല്‍ സൂക്ഷ്മതരം
നാദമേവ പരാമൃശേത്  4  87
മേഘം, പടഹം മുതലായ വലിയ വലിയ ശബ്ദങ്ങള്‍ കേട്ടാലും അവയിലെ സൂക്ഷ്മ ശബ്ദങ്ങളെയാണ് ചിന്തിക്കേïത്.
ഘനമുത്സൃജ്യ വാ സൂക്ഷ്‌മേ
സൂക്ഷ്മമുത്സൃജ്യ വാ ഘനേ
രമമാണമപി ക്ഷിപ്തം
മനോ നാന്യത്ര ചാലയേത്  4  88
വലിയ ശബ്ദങ്ങളെ വിട്ട് സൂക്ഷ്മ ശബ്ദങ്ങളെയും സൂക്ഷ്മ ശബ്ദത്തെ വിട്ട് വന്‍ ശബ്ദങ്ങളെയും സ്വീകരിച്ചു കൊï് ഇളകിയ മനസ്സിനെ മാറ്റെങ്ങും വിടാതിരിക്കുക. 
പല തരംഗദൈര്‍ഘ്യത്തിലുള്ള (ഫ്രീക്വന്‍സി ) ശബ്ദങ്ങള്‍ അന്തരീക്ഷത്തിലുï്. അവ മുഴുവന്‍ നമുക്ക് കേള്‍ക്കാന്‍ പറ്റില്ല. നമ്മുടെ ചെവിയുടെ പരിമിതിയാണത്. പട്ടിക്ക് നമ്മുടെ ശ്രോത്രങ്ങളെക്കാള്‍ സൂക്ഷ്മതയുïെന്നു പറയപ്പെടുന്നു. അതുപോലെ പല ജന്തുക്കള്‍ക്കും. സുനാമി വന്നപ്പോള്‍ കെട്ടിയിട്ട പശുക്കള്‍ മാത്രമെ ചത്തുള്ളൂ. മറ്റെല്ലാ ജന്തുക്കളും മുന്‍കൂട്ടി കുടിയൊഴിഞ്ഞു പോയിരുന്നത്രെ. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും ധ്യാനത്തിലൂടെ കൂടുതല്‍ സംവേദനശക്തി നേടാം.
ഫ്രീക്വന്‍സി കൂടുമ്പോള്‍ ശബ്ദം കുറയും, മറിച്ചും. ഫ്രീക്വന്‍സി കൃത്രിമമായി വര്‍ധിപ്പിച്ചാല്‍ ശബ്ദം സഞ്ചരിക്കുന്ന മാധ്യമത്തിന്, തലത്തിന് വ്യത്യാസം വരാം.അത് സഞ്ചരിക്കുന്ന ദൂരത്തിനും മാറ്റം വരാം. 
അന്തരിക്ഷത്തില്‍ വിദ്യുത്കാന്തിക മണ്ഡലം, റേഡിയോ ആക്ടീവ് മണ്ഡലം മുതലായ ഊര്‍ജ്ജതലങ്ങളുï്. അതുപോലെ വിവിധ ആധാരചക്ര ങ്ങളിലുള്ള മനസ്സിന്റെ സ്വാധീനം കൂട്ടിയാല്‍ ശബ്ദത്തിന് ഫ്രീക്വന്‍സി കൂട്ടാനും ആത്മീയ മണ്ഡലങ്ങളില്‍ സഞ്ചരിക്കാന്‍ സാമര്‍ത്ഥ്യം നേടാനും കഴിയും.
വിവിധ ആധാരചക്രങ്ങളുടെ ചിഹ്നങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നിന്റെയും മധ്യത്തില്‍ ഓരോ ബീജ മന്ത്രം കാണാം. മൂലാധാരചക്രത്തിന് 'ലം', സ്വാധിഷ്ഠാന ചക്രത്തിന് 'വം' മണിപൂരകത്തിന് 'രം', അനാഹതത്തിന് 'യം', വിശുദ്ധിയില്‍ 'ഹം' ആജ്ഞാ ചക്രത്തില്‍ 'ഓം' എന്നിങ്ങനെ. ഇവയൊക്കെ നാദത്തിന്റെ ചിഹ്നങ്ങളാണല്ലൊ.  അപ്പോള്‍ നാദയോഗം കുണ്ഡലിനിയെ ഉണര്‍ത്താനുള്ള യോഗവുമാണ്.
യത്ര കുത്രാപി വാ നാദേ
ലഗതി പ്രഥമം മന:
തെ്രെതവ സുസ്ഥിരീഭൂയ
തേന സാര്‍ധം വിലീയതേ.  4  89
ആദ്യം ഏതെങ്കിലും നാദത്തില്‍ മനസ്സ് ചേരും. പിന്നെ അവിടെ ഉറച്ചു നില്കും. പിന്നെ അതില്‍ ലയിക്കും. സൂക്ഷിച്ചു നോക്കിയാല്‍ ഇവിടെ നാലു ഘട്ടങ്ങള്‍ കാണാം. ആദ്യം മനസ്സ്  ഇന്ദ്രിയങ്ങളില്‍ നിന്ന് ഉള്‍വലിയുന്നു. ഇത് തന്നെ പ്രത്യാഹാരം. പിന്നെ മനസ് ഒരു പ്രത്യേക നാദത്തില്‍ ( സ്ഥൂലമോ സൂക്ഷ്മമോ ആയ ശബ്ദത്തില്‍) ചേര്‍ന്നു നില്കും. പതഞ്ജലി ഇതിനെ ധാരണ എന്നു വിളിക്കും. 'ദേശബന്ധ ഃ ചിത്തസ്യ ധാരണാ'ചിത്തത്തിനെ, മനസ്സിനെ, ഒരിടത്ത് ബന്ധിച്ചു നിര്‍ത്തുന്നതാണ് ധാരണാ. പിന്നെ അവിടെത്തന്നെ മനസ്സ് ഉറച്ചു നില്കും. അതു തന്നെ ധ്യാനം.'തത്ര പ്രത്യയ ഏകതാനതാ ധ്യാനം'. ധ്യേയ വസ്തുവില്‍ നിന്ന് മനസ്സിനെ അകലാനനുവദിക്കാ തിരിക്കുക. അതില്‍ ലയിക്കുക എന്ന അവസ്ഥയാണ് സമാധി. എല്ലാ വിക്ഷേപങ്ങളും ഒഴിഞ്ഞ് മനസ്സ് 'ഏകാഗ്രാ'വസ്ഥയിലാകും. ഇതാണ് ഇവിടെ നാലാമത്തെ അവസ്ഥ.
മനസ്സിന് അഞ്ചു ഭൂമികകളുïെന്ന് യോഗസൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസന്‍ പറയുന്നുണ്ട്. മൂഢാവസ്ഥ, ക്ഷിപ്താവസ്ഥ, വിക്ഷിപ്താവസ്ഥ, ഏകാഗ്രാവസ്ഥ, നിരുദ്ധാവസ്ഥ. മൂഢ, ക്ഷിപ്താവസ്ഥകള്‍ സമാധിക്കു യോഗ്യമല്ല. വിക്ഷിപ്താവസ്ഥ യിലാണ് നമ്മള്‍ സാധാരണക്കാര്‍. അഭ്യാസത്തിലൂടെ ഏകാഗ്രാവസ്ഥ യിലെത്താന്‍ നമുക്കു കഴിയും. അതാണ് മേലേ പറഞ്ഞ അവസ്ഥ. ഇതിനും മേലെയാണ് നിരുദ്ധാവസ്ഥ. അതു തന്നെ കൈവല്യം, മോക്ഷം.
മകരന്ദം പിബന്‍ ഭൃംഗോ
ഗന്ധം നാപേക്ഷതേ യഥാ
നാദാസക്തം തഥാ ചിത്തം
വിഷയാന്‍ ന ഹി കാംക്ഷതേ  4  90
പൂന്തേന്‍ കുടിക്കുന്ന വണ്ട് മണം ശ്രദ്ധിക്കുന്നില്ല. അതുപോലെ നാദത്തില്‍ മുഴുകിയ മനസ്സ് മററു ഭോഗവസ്തുക്കളെ ശ്രദ്ധിക്കുന്നില്ല. ‘'വിസിന്വന്തി, അവബധ്‌നന്തി പ്രമാതാരം സ്വസങ്‌ഗേന ഇതി വിഷയാ: ഃ'  ( അറിയുന്ന വനെ തന്നോടൊട്ടിച്ചു നിര്‍ത്തുന്ന വസ്തുവാണ് വിഷയം). ഇന്ദ്രിയങ്ങളെ കൊï് അറിയുന്ന വസ്തുക്കളെല്ലാം വിഷയങ്ങള്‍ ആണ്. അപ്പോള്‍ വിഷയം സബ്ജക്റ്റല്ല, ഓബ്ജക്റ്റാണ്, എന്നര്‍ഥം!. ചെവിയുടെ വിഷയമാണ് ശബ്ദം. കണ്ണിന്റെ വിഷയമാണ് രൂപം. ഇങ്ങിനെ ഓരോ ഇന്ദ്രിയത്തിന്റെയും. മനസ്സിന്റെ സഹായമില്ലാതെ ഇന്ദ്രിയങ്ങള്‍ക്ക്  പ്രവര്‍ത്തിക്കാവതല്ല. മനസ്സ് നാദത്തില്‍ ഒട്ടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോട് ഒട്ടാതാവും. മനസ്സിനാകട്ടെ ഒരു സമയം ഒന്നില്‍ മാത്രമേ പൂര്‍ണ്ണമായി ലയിക്കാന്‍ പറ്റൂ താനും. ഓരോന്നിന്റെയും പരിമിതിയും സാധ്യതയും അറിഞ്ഞുപയോഗപ്പെടുത്തുകയാണ് ബുദ്ധിയുടെ ലക്ഷണം.
                                         (കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ്

No comments:

Post a Comment