Monday, January 27, 2020

ഭഗവദ്ഗീത -കർമയോഗം -പ്രഭാഷണം 04

അവസാനം നമ്മൾ സുഖം എന്ന് വിളിക്കുന്നത്പോലും ഒരു ദുഃഖം ആണെന്ന്,  വിവേകം ഉദിക്കുമ്പോൾ തെളിയും

തലവേദന വന്നു.. സഹിക്കവയ്യാത്ത തലവേദന.... അപ്പൊ ഒരു paracetamol tablet കഴിച്ചപ്പോ തലവേദന അടങ്ങി... അന്ന് മുതൽ ഞാൻ എല്ലാർക്കും പ്രചരിപ്പിക്കുകയാണ്.... paracetamol tablet കഴിക്കുമ്പോൾ എന്തൊരു സുഖാ അറിയ്വോ !!!... എല്ലാവരും കഴിക്കു!!!.. എന്ന് പറഞ്ഞ് പ്രചരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും? എനിക്ക് ഒരു വ്യാധിക്ക് മരുന്ന് paracetamol tablet... ആ tablet എല്ലാരും.... വ്യാധിയില്ലാത്തവരും.... കഴിക്കണം ന്ന് വച്ചാലോ? അപ്പൊ  അവര് വ്യാധി ഇല്ലാന്ന് പറഞ്ഞാലോ? നിങ്ങൾ വ്യാധി വരുത്തണം.. എന്നിട്ട് കഴിക്കണം...

ഒരു വ്യാധിയും ഇല്ലാതെ ഇരിക്കുന്നതാണ് നമ്മുടെ സ്വരൂപം.. പക്ഷേ വ്യാധി വരുത്തി.......  അജ്ഞാനം കൊണ്ട് നമുക്ക് physical ആയിട്ടുള്ള വ്യാധികൾ,  എന്തോ ഒരു disorder കൊണ്ട് വരുന്നതാണ്..അതേപോലെ അകമേക്കും..... അനേകവിധത്തിലുള്ള ആഗ്രഹങ്ങൾ.... *ആഗ്രഹം എന്നൊരു വ്യാധി*.... ഇത്‌ സാധാരണ അവസ്ഥയില്  പറഞ്ഞാ നമുക്ക്  മനസ്സിലാവില്ല...കാരണം അത്രയധികം കൂടിപ്പോയിരിക്കുന്നു...  ഒരു സൊസൈറ്റിയിൽ തലവേദന എന്നുള്ളത് ancestral quality ആയിട്ട് മാറിയാൽ എങ്ങനെ ഉണ്ടാകും?  ആലോചിച്ചുനോക്കൂ...

പൈതൃകം ആയിട്ട്  ഒരു കമ്മ്യൂണിറ്റി മുഴുവൻ തലവേദന ഉള്ളവരാണെങ്കിൽ,  അവർക്ക് രാവിലെ എണീറ്റാൽ തലവേദന !!!!
കൊറച്ചു നേരം ഉണ്ടാകും.. മരുന്ന് കഴിക്കുമ്പോൾ പോകും... ദിവസം തലവേദന വരികയും മരുന്ന് കഴിച്ചു മാറ്റുകയും, അപ്പൊ ഒരു സുഖം ഉണ്ടാകുകയും അതിന് വേണ്ടി അവര് പലതരം മരുന്നുകൾ  കണ്ടുപിടിക്കുകയും ചെയ്യുന്ന ഒരു സമൂഹം ആണെങ്കിൽ.....
തലവേദനയേ ഇല്ലാത്ത ഒരാൾ അവിടെ വന്നു... അയാൾ വന്നു പറയുണൂ .. നിങ്ങൾ എന്ത് വിഡ്ഢിത്തമാ  ആണ് കാണിക്കുന്നത്?  ഇങ്ങനെ തലവേദനിച്ചു കൊണ്ട്  ഇരിക്കുന്നല്ലോ....എന്ന് പറഞ്ഞാൽ  അയാളെ  ഇവര് എന്ത്  പറയും? ... പോടാ   മഠയാ ... തലവേദന ഇല്ലാത്ത ഒരു ജീവിതമോ !!!!!ഞങ്ങൾ തലവേദന വന്നിട്ടില്ലെങ്കിൽ, വൈദ്യന്റെ അടുത്ത് പോയിട്ട് വരാൻ ഒരു മരുന്ന് കഴിച്ചിട്ട് തലവേദന മാറ്റും !!!നമ്മളൊക്കെ ചിരിക്കും....
നമ്മളൊക്കെ ചെയ്തു കൊണ്ടിരിക്കണത് അതാണ്‌. ..
Unnatural ആയിട്ടുള്ള അനേകം വിധത്തിലുള്ള  കുഴപ്പങ്ങൾ its not natural ....
 

ശ്രീ നൊച്ചൂർ ജി...

  • Parvati 

No comments:

Post a Comment