Friday, January 31, 2020

കണാദന്‍

Friday 31 January 2020 4:36 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ 
വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് കണാദന്‍ പരമാണുവാദിയായ ദാര്‍ശനികനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'വൈശേഷിക സൂത്രം'. ഇതിന്റെ പത്ത് അധ്യായങ്ങളില്‍ ഓരോന്നിലും രണ്ട് ആഹ്നികങ്ങള്‍ അടങ്ങിയിരിക്കുന്നു. കണാദന്‍ വൈദേശിക സൂത്രരചനയുടെ ഉദ്ദേശ്യങ്ങളേയും പ്രയോജനങ്ങളേയും കുറിച്ച് ഗ്രന്ഥത്തിന്റെ ആദ്യസൂത്രത്തില്‍ തന്നെ ഇപ്രകാരം സ്പഷ്ടമാക്കിയിട്ടുണ്ട്.  'ഇപ്പോള്‍ ഞാന്‍ ധര്‍മത്തെക്കുറിച്ചുള്ള അന്വേഷണത്തെ വ്യാഖ്യാനിച്ചിരിക്കുന്നു. ഏതൊന്നില്‍ നിന്നാണോ അഭിവൃദ്ധിയും മോക്ഷപ്രാപ്തിയും സിദ്ധിക്കുന്നത്, അതു തന്നെയാണ് ധര്‍മം. ഈ ധര്‍മപ്രതിപാദനത്തിന് പ്രമാണം വേദങ്ങളാണ്'. ഇദ്ദേഹം പ്രപഞ്ചതത്വങ്ങളെ ആറു പദാര്‍ഥങ്ങളായി തരംതിരിച്ചിരിക്കുന്നു. ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം എന്നിവയാണ് അവ. പിന്നീട് ഈ ഗ്രന്ഥത്തിന് ഭാഷ്യം രചിച്ച പ്രശസ്തപാദന്‍ ഇതില്‍ 'അഭാവ' മെന്ന ഒരു പദാര്‍ഥത്തെക്കൂടി ചേര്‍ക്കുകയുണ്ടായി. വൈശേഷികദര്‍ശനം പരമാണുവാദത്തിനും, ക്രിയാസംബന്ധിയായ ശാസ്ത്രീയ വിശ്ലേഷണത്തിനും പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

No comments:

Post a Comment