Monday, January 27, 2020

[27/01, 22:46] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  222

വളരെ പ്രസിദ്ധമായ കഥയുണ്ട്. ഒരു രാജാവിന്റെ സദസ്സിൽ ഒരു യക്ഷൻ വന്നു. ആ യക്ഷൻ രാജാവിന്റെ അടുത്ത് പറഞ്ഞു. ഞാനിതാ മൂന്ന് അസ്ഥികൂടം കൊണ്ടുവന്നിരിക്കുന്നു . ഞാൻ അനേകം സദസ്സുകളിൽ ചെന്നിട്ടുണ്ട്. ഞാനൊരു ചോദ്യം ചോദിക്കാം. ഈ ചോദ്യത്തിന് നിങ്ങളുടെ പണ്ഡിതന്മാർ ആരും ഉത്തരം പറഞ്ഞിട്ടില്ലെങ്കിൽ ഇവിടെയുള്ള പണ്ഡിതന്മാരെ ഒക്കെ പിടിച്ചു കൊണ്ടുവും. മൂന്ന് അസ്ഥികൂടം അവരുടെ മുൻപിൽ ഇട്ടു. ഇതിൽ ഉത്തമ മനുഷ്യന്റെ അസ്ഥികൂടം ഏതാണ്? മധ്യ മൻ ആരാണ്? നീചൻ ആരാണ്? എല്ലാവരും പരിശ്രമിച്ചു നോക്കി. ഒരാൾക്കും ഒരു പിടിയും ഇല്ല. തോലും പുറമേ ക്കുള്ള മാംസവും  എങ്കിലും ഉണ്ടെങ്കിൽ മുഖലക്ഷണം കണ്ടിട്ടെങ്കിലും വല്ലതും പറയാം. ഇതുപ്പൊ തൊലിയും മാംസവും പോയാൽ എല്ലാ അസ്ഥികൂടവും ഒരേ പോലെയാണ് .ഈ സൗന്ദര്യവും എല്ലാം നമുക്ക്  ഈ മാംസം വച്ച് അടച്ചാലെ ഉള്ളൂ അല്ലെങ്കിൽ ഒക്കെ കഴിഞ്ഞു .ഇതാണ് അപ്പർ സ്വാമികൾ പറഞ്ഞു ഒരു പാട്ടില് , മുള കെട്ടിട്ട് വീട് കെട്ടണ പോലെ,മാ മറിക്കാട് വേദാരണ്യത്തിലെ സ്വാമിയോട് പാടിയതാണ്. ഭഗവാനെ മുളകള് കാലില് എല്ലുകളാകുന്ന മുളകൾ വച്ച് ഞരമ്പുകളെ കൊണ്ട് കൂട്ടിക്കെട്ടി മാംസമാവുന്ന മണ്ണ് അടച്ച് അതിനു മേലെ ഈ സിമന്റ് പൂശുന്നതു പോലെ തോല്. എന്നിട്ട് മേലെ കൂരക്ക് വയ്ക്കോലോ ഓലയോ ഇടുന്ന പോലെ മുകളിൽ  തലമുടി അത് അപ്പപ്പോൾ വെട്ടുകക കുറക്കുക കൂട്ടുക ഈ പരിപാടി ഒക്കെ ചെയ്ത് ശരീരമാവുന്ന വീട്. ഈ കൂരക്ക് തീ അപകടം. അതേപോലെ ഈ ശരീരത്തിനും തീ അപകടം. അപ്പൊ ഈ ശരീരത്തിന് പുറമേക്ക് മാംസവും മജ്ജയും ഒക്കെ കണ്ടാൽ അറിയാം ഇത് അത് ഒക്കെ പോയിക്കഴിഞ്ഞാൽ എന്ത് അറിയാം? വെറും അസ്ഥികൂടം. ഈ മൂന്ന് അസ്ഥികൂടങ്ങളെ കൊണ്ടു വന്നിട്ടിട്ടാണ് ഈ യക്ഷൻ ചോദിക്കുത് ഉത്തമൻ ആരാ ? മധ്യ മൻ ആരാ ? അധമൻ ആരാ ?എന്നൊക്കെ- ആർക്കും ഒരു പിടി കിട്ടിയില്ല. വളരെ വിഷമിച്ചിരിക്കുമ്പോൾ അവിടെ ഒരു അവധൂതൻ അവിടെ വന്നു. അദ്ദേഹം പറഞ്ഞു ഞാൻ കാണിച്ചു തരാം .ഈർക്കില കൊണ്ടുവരാൻ പറഞ്ഞു. എന്നിട്ട് ഒരു അസ്ഥികൂടത്തിന് ചെവിയുടെ ദ്വാരത്തിൽ ഇട്ടു. ചെവിയുടെ ദ്വാരത്തിൽ ഇട്ടപ്പോൾ അത് ചെവിയിലൂടെ കിടന്നിട്ട് ഈ ചെവിയിലൂടെ പുറത്തേക്ക് വന്നു. അപ്പൊ പറഞ്ഞു ഇതാണ് അധമ മനുഷ്യൻ .അവന്റെ ലക്ഷണം ഇതാണ്. എന്ത് കേട്ടാലും ഇങ്ങനെ കേൾക്കും ഇങ്ങനെ വിടും. ഇങ്ങനെ ഉള്ളവർ സൂക്ഷിച്ചോളണം ട്ടൊ. അവരുടെ ലക്ഷണം പറഞ്ഞു തരാം നമുക്ക് സത്സംഗം ഗംഭീരമായിട്ട് പതുക്കെ പതുക്കെ പുരോഗമിക്കുമ്പോൾ വളരെ ആഴമായിട്ട് നമ്മള് ഒരു പക്ഷേ ആസ്വദിക്കും . ആസ്വദിച്ച് കഴിഞ്ഞ് നമ്മള് ഇറങ്ങി പോകുമ്പോൾ ചിലപ്പൊ ഈ തേർഡ് കാറ്റഗറി നമ്മളുടെ കൂടെ കൂടും.എന്നിട്ട് അവര് പറയും കേൾക്കാനൊക്കെ നന്നായിരുന്നു. പക്ഷേ ഇതൊന്നും നമുക്ക് ഒന്നും പറ്റില്ലാ എന്നു പറയും. അതാണ് തേർഡ് കാറ്റക്കറി. അടുത്ത അസ്ഥികൂടത്തിനെ അദ്ദേഹം എന്തു ചെയ്തു എന്നു വച്ചാൽ അതിന്റെ ചെവിയിലൂടെ അദ്ദേഹം  ഈർക്കില കിടത്തിയപ്പോൾ അത് വായിലൂടെ പുറത്തേക്ക് വന്നു.  അത് എങ്ങിനെ എന്നു വച്ചാൽ ചിലര് ഒക്കെ ഇങ്ങനെ എഴുതി എഴുതി എടുക്കും . എഴുത്തച്ഛന്മാർ ധാരാളം ഉണ്ട് . അവര് ഒക്കെ എഴുതി വച്ചിട്ട് ഒക്കെ റീ പ്രൊഡൂസ് ചെയ്യും. എല്ലാം അവർ വായിലൂടെ പറയും പക്ഷേ അതും പോരാ ഇതും സെക്കന്റ് കാറ്റഗറി ആണ്. മൂന്നാമത്തെ അസ്ഥികൂടത്തിന്റെ ചെവിയിലിട്ടു ഈർക്കല. അത് ഈ ചെവിയിലൂടെ പുറത്ത് വന്നില്ല വായിലൂടെയും പുറത്ത് വന്നില്ല നേരെ വളഞ്ഞിട്ട് ഹൃദയസ്ഥാനത്തിലേക്ക് പോയി എന്നാണ്. അപ്പൊ ഇതാണ് ഉത്തമ ശ്രോതാവിന്റെ ലക്ഷണം. സത്സംഗത്തിന്റെ ആരംഭം ആണ് ഈ കഥ പറയുന്നത്. പ്രാകൃത ശ്രോതാ, മധ്യമ ശ്രോതാ, ഉത്തമ ശ്രോതാ. പ്രാകൃത ശ്രോതാ എങ്ങിനെയാണ്? "beware of him" . മദ്ധ്യമ ശ്രോതാ ബോറടിപ്പിച്ചു കളയും നമ്മളെ ഒക്കെ ചിലപ്പൊ .മുഴുവൻ കാണാതെ പടിച്ചിട്ട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. ഉത്തമ ശ്രോതാ, അതങ്ങിനെ ഹൃദയത്തിലിറങ്ങി അദ്ദേഹത്തിന്റേതായിട്ട് ചിലപ്പൊ പുറത്തു വരും
( നൊച്ചൂർ ജി )
[27/01, 22:46] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  223

അതു കൊണ്ടാണ് സത്സംഗത്തിൽ എന്തുകൊണ്ട് എഴുതാൻ പാടില്ല എന്ന് പറയുന്നത് എന്നു വച്ചാൽ, രണ്ടു തരത്തിലുള്ള കിണറുകൾ ഉണ്ട് . നാട്ടും പുറത്ത് ഉള്ളവർക്കും വീട്ടിൽ കിണറുള്ളവർക്കും മനസ്സിലാവും. ഒരു തരം കിണറ് പാത്രം പോലെയാണ് അതായത്  മഴ തുടങ്ങുംമ്പോഴെക്കും നിറയും. ഒരു ദിവസം വെയിലടിച്ചാൽ ചുവട്ടിലേക്ക് പോകും വെള്ളം. നല്ല കിണറ് എത്ര മഴ പെയ്താലും ചിലപ്പൊ ഇടവപ്പാതിക്ക് ഒന്നും നിറയില്ല അതു വററുകയും ഇല്ല. ആ വെള്ളം ഭൂമിയിൽ പോയിട്ട് ഊറിയിട്ട് പതുക്കെ തുലാവർഷം കഴിഞ്ഞിട്ട് പൊന്തി വരും വെള്ളം.ഇതു പോലെയാണ് രണ്ടു തരത്തിലുള്ള ശ്രവണം. ഒരു ശ്രവണം അവര് കേൾക്കുംമ്പോഴെക്കും എല്ലാം പിടിച്ചു വക്കും."emotionally they will react" മുഴുവൻ എടുത്തു വക്കും എന്നിട്ട് മുഴുവനും അവർക്ക് പുറത്ത് പറയാനും കഴിയും പക്ഷേ ഒരു പത്തു ദിവസം കഴിഞ്ഞാൽ എല്ലാം പോയി, മറ്റേ തരക്കാർ എങ്ങിനെ എന്നു വച്ചാൽ  കേൾക്കണതു മുഴുവൻ അവർക്ക് പോലും അറിയില്ല അവരൊന്നും, "consciously they will not store" ഒന്നും എഴുതി വക്കുകയോ ബുദ്ധിയിൽ ശേഖരിച്ച്  വക്കുകയോ ഒന്നും ചെയ്യില്ല അത് എവിടേയോ പോയിട്ട് ഈ മണ്ണിന്റെ ഉള്ളിലേക്ക് വെള്ളം കിടക്കുന്ന പോലെ അകമേക്ക് കിടന്നു കൊണ്ടേ ഇരിക്കും എന്നിട്ട് അത് ഊറി ഉള്ളിൽ നിന്നും ശുദ്ധജലമായിട്ട് വരുന്ന പോലെ ആകമെ ചെന്നിട്ട് അവരുടെതായിട്ട് പുറമേക്ക് വരും. അല്ലാതെ പറയുന്ന ആളുടെ റീ പ്രൊഡ്യൂസ് ചെയ്യല്ല , അവരുടെതായിട്ട് അത് അനുഭവമായിട്ട്, അനുഭൂതിയായിട്ട് പുറമേക്ക് വരും. അത് ഉത്തമ ശ്രവണം. അപ്പൊ ഈ മൂന്നു തരത്തിലുള്ള ശ്രോതാക്കളും ഉണ്ട്. പ്രാകൃതൻ ,മധ്യമ ൻ, ഉത്തമൻ
( നൊച്ചൂർ ജി )

No comments:

Post a Comment