Saturday, January 25, 2020

ബ്രഹ്മജ്ഞാനം

വേദത്രയവേദ്യവും ,നാശ രഹിതവുമായ ചിദാകാശസ്വരൂപത്തിലാണ് എല്ലാ ദേവതാ സ്വരൂപങ്ങളും ശക്തികളും നില നിൽക്കുന്നത് .ആ ബ്രഹ്മ സ്വരൂപത്തെ അറിയാൻ ആണ് വേദം പഠിക്കുന്നത് .വേദങ്ങൾ എല്ലാം പഠിച്ചിട്ടും ഒരാൾ ബ്രഹ്മത്തെ അറിഞ്ഞില്ലയെങ്കിൽ അവന്റെ വേദജ്ഞാനം കൊണ്ട് എന്ത് പ്രയോജനം ?
ബ്രഹ്മ ബോധത്തോട് കൂടാത്ത വേദ ജ്ഞാനം കൊണ്ട് പ്രയോജനം ഒന്നും ഇല്ല .
ബ്രഹ്‌മജ്ഞാനം ഉണ്ടായികഴിഞ്ഞാൽ വേദജ്ഞാനം കൊണ്ട് പ്രയോജനം ഒന്നും ഇല്ല
അതിനാൽ ബ്രഹ്മജ്ഞാനം ആണ് വേദജ്ഞാനലക്ഷ്യം

ശ്വേതാശ്വരം
Gowindan Namboodiri 

No comments:

Post a Comment