Friday, January 24, 2020

ഭഗവദ്ഗീത...
കർമയോഗം.... ഭാഗം 1

ഒരു ജീവനെ അനുഗ്രഹിക്കണത് പലതരത്തിലാണ്....

ലോകത്തില് സാധാരണ ആയിട്ട് എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ട് വരുമ്പോൾ, കഷ്ടം വരുമ്പോൾ, വിഷമങ്ങൾ ഉണ്ടാകുമ്പോൾ....

ലോകത്തില് എവിടെയും മുട്ടിയിട്ട് ശരിയാകുന്നില്ല എങ്കിൽ, ഒരിടത്തും പരിഹാരം കാണാൻ സാധിക്കാതെ വരുമ്പോൾ, അപ്പൊ ഭഗവാന്റെ അടുത്ത്, ഏതോ ഒരു രൂപത്തിൽ, ഏതോ ഒരു
ഭാവത്തിൽ.... നമുക്ക് അതീതമായ  ശക്തി ...
 അത്‌ ലോകത്തിൽ എവിടെപ്പോയാലും...... അവരവരുടേതായ പേര്..
അവരരുടേതായ ഭാവം..
അവരരുടേതായരൂപം, ഏതോ  ഒരു  രൂപത്തിൽ,
ആ ശക്തിയെ ആശ്രയിക്കുന്നു...

പക്ഷേ സാധാരണ ആ കഷ്ടം നിവർത്തി ആയിക്കഴിഞ്ഞാൽ അപ്പോ ഉണ്ടായിരുന്ന ഭക്തി ഉണ്ടാകും..

പക്ഷേ അത്രയധികം ദാർഢ്യം.... intensity
ഉണ്ടാവില്ല !!!



അതേപോലെ എന്തെങ്കിലും ആവശ്യം...ആഗ്രഹം.. ധനം... കിട്ടാനായിക്കൊണ്ട്..
ധനം എന്ന് വെച്ചാൽ...
ജോലി ആവട്ടെ,  സ്ഥാനമാനങ്ങൾ ആവട്ടെ
ഇതൊക്കെ ധനത്തിനുള്ള വഴി ആയിട്ട്, ഭഗവാനെ ആശ്രയിക്ക... ഈശ്വരനെ ആശ്രയിക്കാം അതിനെ നമ്മൾ ഭക്തി എന്ന് വിളിക്കുന്നു.. അതും ആഗ്രഹിച്ചത് അല്പം കിട്ടിക്കഴിഞ്ഞാൽ,  കുറച്ച്  കഴിഞ്ഞ് നിവൃത്തി ആകും... പക്ഷേ ഇതൊക്കെ തന്നെ സാധിക്കുമ്പോൾ അല്പം അല്പം ശ്രദ്ധ ഉണ്ടായീന്നു വരാം.... പക്ഷേ ആ ശ്രദ്ധ ശുദ്ധമല്ല...
ശ്രദ്ധ എല്ലാരുടെയും ഉള്ളിൽ ഉണ്ട്...

ശ്രീ നൊച്ചൂർ ജി...
Parvati 

No comments:

Post a Comment