Wednesday, January 29, 2020

*സുഭാഷിതം*

*മോഹം ജഹി മഹാമൃത്യും ദേഹദാരസുതാദിഷു*
*നം ജിത്വാ മുനയോ യാന്തി തദ്വിഷ്ണോഃ പരമം പദം*         


    *ദേഹം, ഭാര്യ, പുത്രൻ എന്നിവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ ജയിച്ച് കീഴടക്കൂ. ദേഹാദികളിലുള്ള മോഹം കളഞ്ഞ് മുനികൾ പരമമായ വിഷ്ണുപദം പ്രാപിക്കുന്നു.*

    *ദേഹത്തിലുള്ള ആസക്തിയും* *അഭിമാനവും മൂലം അതിന്റെ* *സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ കൂടുതൽ വിഷയവസ്തുക്കൾ തേടുന്നതിലും നേടുന്നതിലുമായിരിക്കും പ്രായേണ സാമാന്യജനങ്ങളുടെ നിരന്തരശ്രമം*. *ഭോഗ്യവസ്തുക്കൾ കൂടുന്തോറും ജീവിതം സുഖസമ്പൂർണ്ണമാണെന്നാണവരുടെ ധാരണ. 'ദേഹം' എന്നതു കൊണ്ട് സ്ഥൂലശരീരത്തെ  മാത്രമല്ല ഉദ്ദേശിക്കുന്നത്. സൂക്ഷ്മശരീരവും (മനസ്സും ബുദ്ധിയും) കൂടി അതുൾക്കൊള്ളുന്നു. 'ദേഹത്തിലുള്ള മോഹം വെടിയു' എന്നതിന് ശരീരമനോബുദ്ധികളിലുള്ള താദാത്മ്യാഭിമാനം വെടിയു എന്നർത്ഥമാണ്.*
(വിവേകചൂഡാമണി)

No comments:

Post a Comment