Tuesday, January 28, 2020

ഗായത്രി മന്ത്രജപവും കുട്ടികളുടെ ബുദ്ധിവികാസവും

Saturday 18 October 2014 8:58 pm IST
ഇന്ന് ആധുനിക ശാസ്ത്രംപോലും പരക്കെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഗായത്രീമന്ത്രപ്രഭാവം, ആദ്യം കണ്ടെത്തിയത് ഭാരതീയധിഷ്ണയാണ്. 24 അക്ഷരങ്ങളുള്ള ഈ മഹാമന്ത്രം അതിലേ പ്രാര്‍ത്ഥനപോലെ 'ധിയോ യോനപ്രചോദയാത്'മ ധീ അഥവാ ബുദ്ധിയെ പ്രചോദനം ചെയ്യുന്ന ഒരു മഹാമന്ത്രപ്രവാഹമായിരിക്കുന്നു. പണ്ട് ഉപനയനം കഴിഞ്ഞ് ഗായത്രി ഉപദേശിച്ച ശേഷമാണ് വിദ്യാരംഭം നടത്തിയിരുന്നത്. മാത്രമല്ല എന്നും ഒരു മാല അഥവാ 108 പ്രാവശ്യമെങ്കിലും പ്രഭാതത്തില്‍ ഗായത്രി ജപിക്കുകയും സ്‌നാനത്തോടൊപ്പം അര്‍ഘ്യം വീഴ്ത്തുകയും വേണമായിരുന്നു. ഇപ്രകാരം സ്‌നാനം, അര്‍ഘ്യം, ജപം ഈ മൂന്നു കര്‍ത്തവ്യങ്ങള്‍ ഒരാളുടെ ചിത്തത്തെ ബാധിച്ചുകിടക്കുന്ന തമോരൂപമായ മടിയെ തിരസ്‌കരിച്ചുകൊണ്ട് ഒരു പുത്തനുണര്‍വ്വും ആവേശവും ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്യും. ആകയാല്‍ ആണ്‍പെണ്‍ ഭേദമില്ലാതെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ദിവസവും ഗായത്രി ജപിക്കുവാനും സൂര്യനെ നോക്കി കൈക്കുടന്നയില്‍ ജലം വീഴ്ത്താനും നിര്‍ബന്ധമാക്കി നോക്കുക. നിങ്ങളുടെ സന്താനങ്ങളില്‍ വളരെയധികം വ്യതിയാനങ്ങള്‍ വരുന്നതു കാണാം.

No comments:

Post a Comment