Thursday, February 13, 2020

[13/02, 14:56] Parvati Atmadhara: ഭഗവദ്ഗീതാ -കർമയോഗം -പ്രഭാഷണം 08

ഈ പ്രജ്ഞ എന്ന് പറയണത് നമ്മളുടെ സ്വരൂപം ആണ്... നമ്മൾ ആണ് അത്‌....
നാം ആണ്.... 

നമ്മളുടെ ഓരോരുത്തർടെയും ഹൃദയത്തിൽ ഞാൻ ഉണ്ട് എന്ന  അനുഭവരൂപത്തിൽ പ്രകാശിക്കണതിന്ന്  ഉള്ള പേരാണ് പ്രജ്ഞ.. 

ആ പ്രജ്ഞ,  ഇപ്പോൾ ശരീരം മനസ്സ് ഇതൊക്കെ  കൊണ്ട് മറയപ്പെട്ടിരിക്കുന്നു......

ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒക്കെ മറയപ്പെട്ടിരിക്കുന്നു.....

ദേഹം കൊണ്ടും മനസ്സ് കൊണ്ടും, ആ നിധിയെ നമ്മൾ മറച്ചു കളഞ്ഞിരിക്കുന്നു !!!

ഈ ദേഹവും മനസ്സും ഞാൻ അല്ല എന്ന് തെളിഞ്ഞാൽ, അ ങ്ങനെ തെളിയണം എന്ന് പോലും ഇല്ലാ...  ശ്രദ്ധ ആ പ്രജ്ഞയിൽ വീണാൽ അത് സ്ഥിരമായ അനുഭവം ആയിട്ട് തീരും....

ആ സ്ഥിരമായ അനുഭവത്തിനെയാണ് ഭഗവാൻ സ്ഥിതപ്രജ്ഞത്വം എന്ന് പറയ്ണത്...

സ്ഥിതപ്രജ്ഞന്റെ ലക്ഷണവും ഭഗവാൻ പറഞ്ഞു.....


പ്രജഹാതി യദാ കാമാൻ
സർവ്വാൻ പാർത്ഥ മനോഗതാൻ 
ആത്മന്യേവാത്മനാ തുഷ്ട:
സ്ഥിത പ്രജ്ഞസ്തദോച്യുതേ

അതില്:
ആത്മന്യേവാത്മനാ തുഷ്ട:
അതാണ് മുഖ്യമായ വാക്ക്...

*തന്നിൽ താനായി*
തന്റെ സ്വരൂപത്തില്.....

താൻ എന്നുള്ളത്....
നമുക്ക് മലയാളത്തിൽ  ഞാൻ എന്നും താൻ എന്നും രണ്ട് വാക്ക്....

തമിഴിലും ഉണ്ട്....

തുഞ്ചത്തെഴുത്തച്ഛൻ ഒക്കെ ആത്മാവിനെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ താൻ എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണ്,  മനമാകുന്ന
കണ്ണതിനു
 കണ്ണായിരുന്ന
പൊരുൾ താനെന്നുറയ്ക്കുമള
വാനന്ദമെന്തു !
ഹരി നാരായണായ നമഃ

അവിടെയൊക്കെ *താൻ*
എന്ന വാക്ക് ആണ് പ്രയോഗിച്ചിട്ടുള്ളത്...

ശ്രീ നൊച്ചൂർ ജി.  .
.
[13/02, 16:42] Sudha Bharat New: എല്ലാ അജ്ഞാനങ്ങൾക്കും അധിഷ്ഠാനം ഈ ശരീരമാണ്.

ഈ ഒരു ശരീരം, അതുൾക്കൊള്ളുന്ന ജഗത്ത്, ഈ ജഗത്തിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു നിയന്താവ്... ഈ ത്രിപുടികളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ മതങ്ങളും നിലനിൽക്കുന്നത്.

ഈ ശരീരമായ ഞാൻ, എന്റെ കാര്യം നേടിയെടുക്കാനായിട്ട്  ജഗത് വസ്തുവകകൾ,  വേണ്ടതു വേണ്ട സമയത്ത് നടക്കാനും, വേണ്ടാത്തവയൊക്കെ ഒഴിഞ്ഞുപോകാനും സഹായിയായി ഒരു നിയന്താവ് അഥവാ ദൈവം...

ഈ ശരീരത്തിൽനിന്നും ജീവിച്ചിരിക്കെത്തന്നെ സ്വതന്ത്രമായാൽ ത്രിപുടിയുടെ പ്രാധാന്യം അവസാനിച്ചു.
[13/02, 18:51] Malini Dipu Athmadhara: ദേവി തത്ത്വം- 72

ഈ ദേഹം ജനിക്കുന്നു, വളരുന്നു, പരിണമിക്കുന്നു. ദേഹത്തിന് വ്യാധികളും മറ്റു വിഷമങ്ങളും വന്നു ഭവിക്കുന്നു. ദേഹം ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ , ശൂദ്രനോ ആണ്. ദേഹം സ്ത്രീയോ പുരുഷനോ ആണ്. അതിന് അതിൻ്റേതായ പ്രത്യേകതകൾ ഉണ്ടാകും. പക്ഷേ ഈ ദേഹം ഞാനല്ല. ദേഹം എൻ്റെയുമല്ല. ഇതൊക്കെ അറിവാണ് എന്നാൽ ഈ അറിവ്  പ്രത്യഭിജ്ഞയാകണം. Conviction ആകണം. ദേഹം എൻ്റെയല്ല എന്നതും ദിവസവും വിചാരം ചെയ്യേണ്ടിയിരിക്കുന്നു. ദേഹം എൻ്റേതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ദേഹം ഒരിക്കലും പറയുന്നില്ല ഞാൻ നിൻ്റേതാണെന്ന്. മാത്രമല്ല വാർദ്ധക്യം ആകുന്തോറും വ്യാധി ഗ്രസ്ഥമാകുന്തോറും ഈ ദേഹം നമ്മോട് പറയും നിനക്കും എനിക്കും സംബന്ധമില്ല എന്ന്. നീ പറയുന്നത് ഞാൻ കേൾക്കുകയുമില്ലെന്ന്.

നമ്മുടെ ഋഷികൾ പറയുന്നു പൂർവ്വ സങ്കല്പം വെളിയിൽ തുപ്പി കളഞ്ഞതാണ് ദേഹമെന്ന്. ഉള്ളിലുള്ള ചേതനാ അഥവാ അന്തർയാമി തുപ്പി കഴിഞ്ഞതാണ് ഈ ദേഹം. ഒരു സങ്കല്പത്തിൽ നിന്നാണ് ദേഹമുണ്ടായിരിക്കുന്നത്. ആദ്യം സങ്കല്പിച്ചു ദേഹ രൂപത്തിൽ പരിണമിച്ചു ചെറിയ കോശമായി. ഭാഗവതത്തിൽ പറയുന്നു ഒരു രാത്രിയിൽ വളരെ ചെറിയൊരു കലലം. അഞ്ച് രാത്രി കൊണ്ട് ഒരു കുമിള പോലെയാകുന്നു. പത്ത് രാത്രി കൊണ്ട് ചെറിയ ഒരു പഴം പോലെയും. പതുക്കെ പതുക്കെ അത് വളരുകയും. മാസങ്ങൾ കൊണ്ട് കയ്യും കാലും തലയും ഒക്കെ രൂപ പെട്ട് സ്മൃതിയൊക്കെ ഉണ്ടാവുകയും. പതുക്കെ ജീവൻ അതിനകത്ത് 'ഞാൻ' എന്ന് വിളിച്ച് തുടങ്ങുകയാണ്. ഞാനെന്നുള്ളത് അപ്പോഴും ഉറച്ചിട്ടില്ല. ജനിച്ചതിന് ശേഷവും ഈ ശരീരം പ്രകൃതിയിൽ ഇങ്ങനെ നിൽക്കുകയാണ്. കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാലറിയാം അപ്പോഴും they have not entered the body. അതിനുള്ളിലെ ചേതന അപ്പോഴും മറ്റെവിടെയോ ആണ്. പതുക്കെയാണ് ചേതന ദേഹത്തിനുള്ളിൽ identify ചെയ്യുന്നത്. കൈയ്യും കാലുമൊക്കെ അനക്കി അവയെ നിയന്ത്രിക്കാൻ പഠിക്കുന്നു, പതുക്കെ കണ്ണിനുള്ളിലൂടെ നോക്കാൻ തുടങ്ങുന്നു, ചെവിയിലൂടെ കേൾക്കാൻ തുടങ്ങുന്നു. കുഞ്ഞുങ്ങളെ കാണുമ്പോൾ മനസ്സിലാകും അവരുടെ ശരീരവും ഉള്ളിലുള്ള ചേതനയും തമ്മിൽ യോജിച്ചിട്ടില്ല. അത് തന്നെയാണ് അവരുടെ സൗന്ദര്യവും. ദേഹത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിൻ്റെ സൗന്ദര്യമാണത്. ദേഹത്തിൽ കടന്നതിൻ്റെ സൗന്ദര്യമല്ല. പതുക്കെ പതുക്കെയാണ് ദേഹത്തിനുള്ളിൽ കടക്കുകയും ഓരോന്ന് ശ്രദ്ധിക്കുകയും ഒക്കെ ചെയ്യുന്നത്. പിന്നെ നമ്മളൊരു പേര് കൊടുക്കുന്നു കുട്ടിക്ക്. 'ഹരി' എന്ന് പേര് കൊടുക്കുന്നു. എന്നിട്ട് ഹരി ആരാണ് എന്ന് ചോദിക്കുന്നു. ആദ്യമൊന്നും കുട്ടിക്ക് മനസ്സിലാകില്ല. പിന്നെ പിന്നെ ഞാനാണ് എന്ന് പറയാൻ തുടങ്ങും. ഒരു കളിപ്പാട്ടം വാങ്ങിച്ച് കൊടുത്തിട്ട് ഇതാരുടെയാ എന്ന് ചോദിച്ചാലോ 'എൻ്റെ ' എന്ന് പറയും. ഇങ്ങനെയാണ് പതുക്കെ ആ കേന്ദ്രം ഉണ്ടാകുന്നത് ശരീരത്തിൽ. പിന്നീട് മറ്റാരെങ്കിലും കുട്ടിയെ എടുക്കാൻ വന്നാലോ കുട്ടി കരയും. അപ്പോൾ 'ഞാൻ' 'നീ' എന്ന് രണ്ടായി പിരിഞ്ഞു. ത്വം അഹം ഇദം ഇതി യം കല്പനാ ബുദ്ധി ദോഷാത് പ്രഭവതി പരമാത്മനി അദ്വൈയേ നിർവ്വികല്പേ. നിർവ്വികല്പമായ ശുദ്ധ പ്രജ്ഞാനത്തിൽ ഞാനെന്നൊന്ന് തോന്നുകയും പിന്നെ നീ അവൻ എന്നതൊക്കെ ജനിക്കുകയും ചെയ്യുമ്പോൾ നല്ല സന്തോഷമായി നമുക്ക് കാരണം കുട്ടി നമ്മളെ പോലെയായല്ലോ. കുട്ടിക്ക് വിവരം വച്ചു എന്ന് പറയും. അപ്പോഴാണ് കുട്ടിക്ക് വിവരം വച്ചത്. ഇനിയിപ്പൊ നമ്മളെ പോലെ പെട്ടോളും കുട്ടിയും.☺️

ഈ എൻ്റെ നിൻ്റെ എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുമ്പോൾ സത്യത്തിൽ നാം ചെയ്യുന്നത് പൂച്ചക്കുട്ടിയെ എലി പിടിക്കാൻ പഠിപ്പിക്കുന്ന പോലെ ഈ ലോകത്ത് നമുക്കും എൻ്റെ, നിൻ്റെ എന്നൊക്കെ പറഞ്ഞ് ഒരു എലി പിടിക്കലുണ്ട്. അതിന് കുട്ടിയെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ലളിതാസഹസ്രനാമത്തിൽ മൂലാവിദ്യ സ്വരൂപിണ്യേ നമഃ എന്ന് നാമമുണ്ട്.  മൂലാവിദ്യ = മൂല+അവിദ്യ അതായത് primal ignorance or Primordial ignorance. ആദ്യമായുണ്ടാകുന്ന അവിദ്യ. ആ അവിദ്യയാണ് 'ഞാൻ' എന്ന് പറഞ്ഞ് ശുദ്ധ ബോധത്തിൽ ഒരു പ്രത്യേക വ്യക്തിത്വമായി നിലകൊള്ളുന്നത്.

Nochurji 🙏🙏

No comments:

Post a Comment