Tuesday, February 11, 2020

ദമ്പതിമാരുടെ കടമകൾ*🌺
ശ്രീ വിവേകാനന്ദസ്വാമികൾ
*അടുത്തെത്തിയ കർത്തവ്യം നിർവ്വഹിച്ച് ശക്തിയാർജ്ജിക്കുക*
*ഭാഗം-1*
*കർത്തവ്യാനുഷ്ഠാനം ദുർല്ലഭമായിട്ടേ രുചികരമായിരിക്കൂ . പമംകൊണ്ട് അതിന്റെ ചക്രങ്ങൾക്കു സ്നിഗ്ദ്ധത കൊടുക്കുമ്പോൾ മാത്രമേ അതു മിനുസമായി പ്രവർത്തിക്കൂ . അല്ലാത്തപക്ഷം നിരന്തരമായ ഉരസലിനാണ്വക . പ്രേമമില്ലെങ്കിൽ മാതാപിതാക്കൾക്കു സന്താനങ്ങളോടും സന്താനങ്ങൾക്കു മാതാപിതാക്കളോടും അതുപോലെ ഭാര്യാഭർത്താക്കന്മാർക്കു പരസ്പരവും ഉള്ള കർത്തവ്യങ്ങൾ എങ്ങനെ അനുഷ്ഠിക്കുവാൻ കഴിയും ? ഉരസലിന്റെ ദൃഷ്ടാന്തങ്ങൾ ദിനംപ്രതി നാം ജീവിതത്തിൽ കണ്ടുമുട്ടുന്നില്ലേ ? കർത്തവ്യം പ്രേമത്തിൽക്കൂടി മാത്രമാണ് ഹൃദ്യമായിത്തീരുന്നത് . പ്രേമം സ്വാതന്ത്യത്തിന്റെ അന്തരീക്ഷത്തിൽ മാത്രമേ പ്രകാശിക്കൂ . ഇന്ദ്രിയങ്ങളുടെ കിങ്കരനായിരിക്കുന്നത് - ക്രോധം , അസൂയ തുടങ്ങി മനുഷ്യ ജീവിതത്തനിത്യേനയുണ്ടാകാറുള്ള ഒരു നൂറുകൂട്ടം ക്ഷാദ്രഭാവങ്ങളുടെ അടിമയായി കഴിയുന്നത് - സ്വാത്രന്ത്യമാണോ ? ജീവിതത്തിൽ കാണുന്ന ഇത്തരം പാരുഷ്യങ്ങളുടെ നടുവിൽ സ്വാതന്ത്യത്തിന്റെ ഉച്ചതമമായ പ്രകാശനം തിതിക്ഷയാകുന്നു . സഹിഷ്ണുത കുറഞ്ഞവരും ഈർഷ്യാലുക്കളുമായ സ്ത്രീകൾ സ്വന്തം പ്രകൃതിയുടെ അടിമകളായി തങ്ങളുടെ ഭർത്താക്കന്മാരെ കുറ്റപ്പെടുത്താനും സ്വന്തം സ്വാത്രന്ത്യം - സ്വാതന്ത്ര്യമെന്ന് അവർ വിചാരിക്കുന്നു - പ്രഖ്യാപിക്കാനും ഇടയുണ്ട് . എന്നാൽ അവരുടെ പെരുമാറ്റം സ്വന്തം അടിമത്തത്തെ തെളിയിക്കുകയാണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല . ഭാര്യമാരെ എന്നും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭർത്താക്കന്മാരുടെ കാര്യവും ഇതുപോലെതന്നെയാകുന്നു .*
*പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം . എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും , അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്ക് നേർവഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത പുരുഷൻ വളരെ ദുർല്ലഭമായിരിക്കും , ലോകം അത്രമാത്രം ദുഷിച്ചുപോയിട്ടില്ല . മൃഗീയസ്വഭാവക്കാരായ ഭർത്താക്കന്മാരെപ്പറ്റിയും പുരുഷന്മാരുടെ ചാരിത്രവിഹീനതയെപ്പറ്റിയും ലോകത്തിലെല്ലായിടവും ധാരാളം പറഞ്ഞു കേൾക്കുന്നുണ്ട് ; എന്നാൽ മൃഗീയസ്വഭാവക്കാരും ചാരിത്രശുന്യരുമായ സ്ത്രീകളും പുരുഷന്മാരോളംതന്നെ ഉണ്ടെന്നുള്ളതു പരമാർത്ഥമല്ലേ ? സ്ത്രീകളെല്ലാം , അവർതന്നെ നിരന്തരം ഘോഷിക്കുന്നതിൽനിന്നു വിശ്വസിക്കേണ്ടതുപോലെ , സാദ്ധ്വികളും പവിത്രകളും ആയിരുന്നുവെങ്കിൽ , ലോകത്തിൽ അപവിത്രനായ ഒരു പുരുഷൻപോലും ഉണ്ടായിരിക്കയില്ല എന്ന് എനിക്കു പൂർണ്ണബോധ്യമുണ്ട് . ചാരിത്രത്തിനും പവിത്രതയ്ക്കും കീഴടക്കാൻ കഴിയാത്ത എന്തു മൃഗീയതയാണുള്ളത് ? തന്റെ ഭർത്താവൊഴികെയുള്ള മറ്റെല്ലാ പുരുഷന്മാരേയും പുത്രതുല്യം കരുതി , അവരോടെല്ലാം അമ്മയുടെ മനോഭാവം പുലർത്തിപ്പോരുന്ന , മനസ്വിനിയും ചാരിത്രവതിയുമായ ഒരു സ്ത്രീയുടെ മുമ്പിൽ വരുന്ന ഏതൊരു പുരുഷനും അയാൾ എത്രതന്നെ മൃഗതുല്യനായിരുന്നാലും , താൻ ഒരു ദിവ്യസന്നിധിയിലെ പാവനമായ വായു ശ്വസിക്കുന്നതായി തോന്നാതിരിക്കയില്ല . ആ സ്ത്രീയുടെ നൈർമ്മല്യശക്തി ” അത്രവർദ്ധിച്ചിരിക്കും . അതുപോലെതന്നെ , ഏതൊരു പുരുഷനും തന്റെ ഭാര്യയല്ലാത്ത ഏതൊരു സ്ത്രീയേയും തന്റെ അമ്മയെപ്പോലെയോ പുത്രിയെപ്പോലെയോ സഹോദരിയെപ്പോലെയോ കരുതേണ്ടതാകുന്നു . ഒരു ധർമ്മോപദേഷ്ടാവാകാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എല്ലാ സ്ത്രീകളേയും തന്റെ അമ്മയെപ്പോലെ വിചാരിച്ച് അവരോട് എല്ലാപോഴും ആ വിധം പെരുമാറേണ്ടതാകുന്നു . മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത് . എന്തുകൊണ്ടെന്നാൽ അതത്രേ ഏറ്റവും കൂടിയ നിഃസ്വാർത്ഥത അഭ്യസിക്കാനും പ്രയോഗിക്കാനും ഉള്ള ഏകസ്ഥാനം ഒരമ്മയുടെ പ്രേമത്തേക്കാൾ ഉപരിയായിട്ടുള്ളത് ഈശ്വരന്റെ പ്രേമം ഒന്നുമാത്രമേയുള്ളു . മറ്റു പ്രേമങ്ങളെല്ലാം അതിനു താഴെ നില്ക്കും . മക്കളുടെ കാര്യം ആദ്യം ചിന്തിച്ചിട്ട് പിന്നീടു മാത്രം സ്വന്തം കാര്യം ചിന്തിക്കുകയെന്നത് അമ്മയുടെ ധർമ്മമാകുന്നു . അങ്ങനെയല്ലാതെ , മാതാപിതാക്കൾ എപ്പോഴും സ്വന്തം കാര്യം ആദ്യം ആലോചിച്ചാൽ , അവരും സന്താനങ്ങളും തമ്മിലുള്ള ബന്ധം പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം പോലെയായിത്തീരും ; ചിറകുമുളച്ചുകഴിഞ്ഞാൽ പിന്നീട് പക്ഷിക്കുഞ്ഞുങ്ങൾ അവയുടെ മാതാപിതാക്കളെ അറിയുന്നില്ല . എല്ലാ സ്ത്രീകളെയും പരമേശ്വരിയുടെ പ്രതീകങ്ങളായി കാണ്മാൻ കഴിവുള്ള പുരുഷൻ ധന്യൻ . എല്ലാ പുരുഷന്മാരെയും പരമേശ്വരന്റെ പ്രതീകങ്ങളായി കാണ്മാൻ കഴിവുള്ള സ്ത്രീയും ധന്യ . തങ്ങളുടെ മാതാപിതാക്കളെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷമൂർത്തികളായി കാണുന്ന മക്കളും ധന്യരാണ് ......🙏🏻*
(തുടരും)
*ഹരി ഓം*
🌿🌿🌿🌿🌿🌿🌿🌿
*✍🏻അജിത്ത് കഴുനാട്*

No comments:

Post a Comment