Thursday, February 27, 2020

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

========================


1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
    വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
    വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
    ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
    ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
    പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
    കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
    ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
    കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
    വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
      വിജയം, മനസുഖം, മോക്ഷം.

ദശാവതാരം...

ഹിന്ദുപുരാണങ്ങളസരിച്ചു മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്.ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം.എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു.ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സുചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാരവാദത്തിനടിസ്ഥാനം. 

വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു

അവതാരങ്ങൾ

മത്സ്യം

ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ഭൂമിയെ രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റേയും പ്രജാപതിയുടേയും ബന്ധം മഹാഭാരതത്തിൽ വിവരിച്ചിട്ടുണ്ട്.

കൂർമ്മം (അവതാരം)

മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജൻ ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം.രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല.

വരാഹം

രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. വിഷ്ണുപുരാണത്തിലും വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു.

നരസിംഹം

അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം.

വാമനൻ

മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണന്റെ രൂപമാണ് വാമനൻ. ബ്രാഹ്മണരുടെ പ്രാധാന്യം വർദ്ധിപ്പിക്കാനും വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരുടെ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും.

പരശുരാമൻ

ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്. പരശുരാമനാണ് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് എന്നാണ് ഐതിഹ്യം.

ശ്രീരാമൻ

രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നുമുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷമായിരിക്കണം എന്നത് ഏറെക്കുറെ ശരിയാണ്.

ശ്രീകൃഷ്ണൻ

വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു.അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത്. ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്.ബുദ്ധമതത്തിന്റേയും ഭാഗവത സമ്പ്രദായത്തിന്റേയും ഭക്തിമാർഗ്ഗം തുല്യരൂപത്തിൽ യജ്ഞപ്രധാനമായ ബ്രാഹ്മണമതത്തിനു പകരമായി ഉയർന്നുവന്ന സാഹചര്യത്തിൽ മതാതിർത്തികൾക്കുള്ളിൽ ബ്രാഹ്മണരുടെ അധികാരം കുറഞ്ഞതും ബുദ്ധമതത്തിന്റെ കൂടുതൽ പ്രചാരം കണ്ട് ഭാഗവതരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഭാഗവതരുടെ ഇഷ്ടദേവനായ വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു തുടങ്ങിയത്. 

ശ്രീബുദ്ധൻ

അവതാരവാദത്തിന്റെ വികാസത്തിൽ ക്രിസ്തുവർഷം ആറാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുമുതൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കി അവശേഷിച്ച ബുദ്ധമതാനുയായികളായ സാധാരണ ജനങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ള ശ്രമവും നടന്നു.ആദ്യമായി രേഖപ്പെടുത്തിയ വർണ്ണനകൾ ക്ഷേമേന്ദ്രന്റെ ദശാവതാര ചരിതത്തിലാണ് കാണുന്നത്. ബുദ്ധമത ചരിത്രം പരിശോധിച്ചാൽ ബുദ്ധന്മാർ ശൈവ-വൈഷ്ണവ മതക്കാരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചതായിക്കാണാം. എന്നാൽ അതേ ബുദ്ധമതസ്ഥാപകൻ തന്നെ വിഷ്ണുവിന്റെ അവതാരമായി കൊട്ടിഘോഷിക്കപ്പെടുക എന്ന വിരോധാഭാസത്തെയും മറികടക്കാൻ കാലത്തിനായി എന്നു കരുതണം.

കൽക്കി

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും.

കാരിക്കോട്ടമ്മ  26 -02 - 20 

No comments:

Post a Comment