Monday, February 03, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  229
രാമകൃഷ്ണപരമഹംസൻ ഒരു ഉദാഹരണം പറയും രാമകൃഷ്ണ പരമഹംസ രോട് ആരോ ചോദിച്ചു അങ്ങയെ ലോകം മുഴുവൻ ആരാധിക്കുന്നു ,ദൂരത്ത് ഉള്ളവർ ഒക്കെ ആരാധിക്കുന്നു അങ്ങയുടെ അടുത്ത് ഈ ദക്ഷിണേശ്വരത്തില് അടുത്ത് ഒക്കെ ഉള്ള ആളുകൾക്ക് അങ്ങയെ വിലയില്ലല്ലോ വിപരീതമായിട്ട് പെരുമാറുന്നല്ലോ? അപ്പൊ രാമകൃഷ്ണ ദേവൻ പറഞ്ഞുവത്രെ വിളക്ക് കൊളുത്തുമ്പോൾ ദൂരസ്ഥലത്തിലേക്ക് ഒക്കെ വെളിച്ചം പരക്കും വിളക്കിന്റെ ചുവട്ടിൽ ഇരുട്ട് ആയിരിക്കും. അപ്പൊ ചിലപ്പോഴൊക്കെ അവരുടെ സാന്നിധ്യത്തില് ,ബോധ സാന്നിധ്യത്തിൽ എന്തുണ്ട് എങ്കിലും അത് പ്രബലമാകും. ജ്ഞാനി എന്നു വച്ചാൽ ആരാ Is not a person ജ്ഞാനി ഒരു വ്യക്തി അല്ല ബോധസ്വരൂപനാണ്, പ്രജ്ഞാ സ്വരൂപനാണ്consciousness ആണ് അദ്ദേഹത്തിന്റെ സ്വരൂപം, ബോധസ്വരൂപൻ . ആ ബോധ സാന്നിധ്യത്തിൽ എന്തുണ്ടെങ്കിലും അത് പ്രബലമാകും. അതു കൊണ്ടാണ് ഉപനിഷത്ത് പറയുന്നത് ഒരു ജ്ഞാനിയുടെ മുമ്പിൽ വച്ച് നമ്മള് എന്ത് ആഗ്രഹിക്കുന്നുവോ അത് വളരെ സൂക്ഷിച്ചു വേണം എന്ന് .എന്ത് ആഗ്രഹിക്കുന്നുവോ അത് നടന്നു പോവുമത്രെ. അത് നെഗറ്റീവ് ആണെങ്കിലും അതെ, പോസിറ്റീവ് ആണെങ്കിലും അതെ. അദ്ദേഹം കോൺഷ്യസ് ആയിട്ട് അനുഗ്രഹിക്കുക ഒന്നും വേണ്ട ഒരു വിളക്കിന്റെ മുമ്പിൽ എല്ലാത്തിനും വിളക്ക് വെളിച്ചം കൊടുക്കണ പോലെ ഇദ്ദേഹത്തിന്റെ സന്നിധി എല്ലാത്തിനും ശക്തികൊടുത്തു കൊണ്ടിരിക്കും. അതേപോലെ ഒരു പക്ഷേ അർജ്ജുനന്റെ ഉള്ളിലുള്ള ഈ ആസക്തി എല്ലാം കൂടെ പൊട്ടിപ്പുറപ്പെടില്ലായിരുന്നു പക്ഷെ കൃഷ്ണൻ അടുത്ത് ഉള്ളതുകൊണ്ട്, കൃഷ്ണന്റെ സാന്നിധ്യത്തില് , കൃഷ്ണൻ കാണിച്ച് കൊടുത്തപ്പോൾ അവിടെ വ്യാസഭ ഗവാൻ പറയണത് ''തത്ര അപശ്യത് സ്ഥി താൻ പാർത്ഥ പിതൃൻ അത പിതാമഹാൻ " അപശ്യത് എന്നാണ് എന്നു വച്ചാൽ ശരിക്കും കണ്ടു. കണ്ടെതെന്താ not persons, വ്യക്തികളെ അല്ലാ കണ്ടത് . ഇപ്പൊ ഞാൻ കാണുന്നു എത്രയോ രൂപങ്ങൾ കാണുന്നു കാണുമ്പോൾ ഈ ചെയർ ഒക്കെ ഇരിക്കുന്നു കുറച്ച് ഒക്കെ ഒരു പ്രത്യേകത ആളുകൾ ഇരിക്കുന്നു, രസിക്കുന്നു എന്നൊരു ഭാവം ഉണ്ട് എന്നല്ലാതെ അതേ സമയം വാസനയോടു കൂടി കാണാം ഇതിനെ ചിലരെ എനിക്ക് ഇഷ്ടപെട്ടു ചിലരെ എനിക്ക് ഇഷ്ടപ്പെട്ടില്ല, ഇവര് എനിക്ക് സ്വന്തക്കാര് ആണ്, ഇവരെ എനിക്ക് അറിയാം കള്ളത്തരം ചെയ്ത ആളാണ്. ഓരോരുത്തരെയ് segragate ചെയ്ത് അവരെ എന്റെ ഉള്ളിൽ ഓരോ പ്രത്യേകത വച്ചു കൊണ്ട് കാണാം. ഈ ഒരു കാഴ്ചയാണ് ലോകത്തിനെ നമ്മുടെ മുന്നിൽ സൃഷ്ടിക്കുന്നത്.ഇതിനെയാണ് ഇവിടെ അർജ്ജുനന്റെ കാണൽ എന്നു പറയുന്നത്. "തത്ര അപശ്യൻ സ്ഥി താൻ പാർത്ഥ: " അർജ്ജുനൻ with Al I divercity ,multiplycity തന്റെ മുന്നില് അനേക ദ്വൈത ഭാവങ്ങളെ കണ്ടു. രാഗദ്വേഷ സങ്കുലമായിട്ട് പിതൃന്, പിതാമഹാന്, മാതുലാന്, ശ്വശുരാന് ശത്രുക്കളെയും വേണ്ട വരെയും ഇഷ്ടപെട്ടവരെയും ഇഷ്ടപ്പെടാത്ത വരെയും തനിക്ക് വളരെ അടുപ്പം ഉള്ളവരെയും തനിക്ക് വെറുപ്പ് ഉള്ളവരെയും എല്ലാവരെയും തന്റെ മുമ്പില് കണ്ടു. ഈ ഭേദബുദ്ധികള് ഒക്കെ മുന്നില് ഉണ്ട് ഇതിനെ ഒക്കെ കണ്ടു. അങ്ങനെ കണ്ടപ്പോഴാണ്, അല്ലെങ്കിൽ വെറുതെ കാണുന്നത് നമ്മളെ അഫക്റ്റ് ചെയ്യേ ഇല്ല. എത്രയോ വസ്തുക്കൾ കാണുന്നു പക്ഷേ രാഗദ്വേഷത്തോടെ കാണുമ്പോൾ അതൊക്കെ നമ്മളെ ബാധിക്കും പോസിറ്റീവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ. ഇപ്പൊ അർജ്ജുനന്റെ സ്ഥിതി എന്തായി എന്നു വച്ചാൽ "ഗാണ്ഡീവം സം സൃതേ ഹസ്താത് " കയ്യിൽ നിന്നും ഗാണ്ഡീവം കുഴഞ്ഞ് വീണു, ശരീരം ഒക്കെ എരിച്ചില് എടുക്കാൻ തുടങ്ങി. തളർച്ച വന്നു, ബുദ്ധിയില് ഒരു പതർച്ച വന്നു അശാന്തി ഉണ്ടായി. അതിഗംഭീര പുരുഷനായ അർജ്ജുനൻ ഒന്നിനും കൊള്ളാത്ത ആളെ പോലെ ആയി. എന്തിനു പറയുണു കൃഷ്ണൻ ആണും പെണ്ണും കെട്ടവനെ എന്നു വിളിച്ചു അർജ്ജുനനെ .ക്ലൈബ്യം മാസ്മ ഗമ പാർത്ഥ, ക്ലീ ബത, നപുംസകത്വം  നീ ആണും അല്ല പെണ്ണും അല്ല എന്ന അവസ്ഥ ആയിപ്പോയി. വേണം എന്നു വച്ച് ചാട്ടവാറുകൊണ്ട് ഒരു പിട കൊടുത്തതാ അർജ്ജുനന് .എന്താ എന്നു വച്ചാൽ ഇത്ര ധീരനായിട്ടുള്ളവനെ ആരു തളർത്തി ? ദുര്യോധനൻ തളർത്തിയില്ല, അവര് ഒന്നും അടുത്തേ വന്നിട്ടില്ല, ദുശ്ശാസനൻ തളർത്തിയില്ല ബന്ധുക്കള് തളർത്തിയില്ല സ്വന്തം മനസ്സ് തളർത്തി.
( നൊച്ചൂർ ജി )

No comments:

Post a Comment