ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 233
അപ്പൊ ശാന്തിക്ക് എവിടെ ഉറവിടം? ശാന്തിയുടെ ഉറവിടം നമ്മൾ തന്നെയാണ് .നമ്മുടെ സ്വരൂപമേ ശാന്തിയാണ് . പക്ഷെ ആ ശാന്തി നമുക്ക് അനുഭവപ്പെടാതിരിക്കാൻ കാരണം ഓരോ ചിത്തവൃത്തി വരുംമ്പോഴും ആ ഗോപികകളുടെ ഇടയിൽ കൃഷ്ണൻ മറയുന്ന പോലെ ചിത്തവൃത്തികൾക്കു പുറകിൽ ഈ പൂർണ്ണ വസ്തു മറഞ്ഞു പോകുന്നു തൽക്കാലത്തേക്ക് .ഈ പൂർണ്ണ വസ്തുവിനെ ബോധിപ്പിക്കാനാണ് ഒരാചാര്യൻ . കൃഷ്ണൻ അർജ്ജുനന് പുതിയതായിട്ട് ഒന്നും കൊടുത്തില്ല അർജ്ജുനന്റെ തന്നെ സിദ്ധമായിട്ടുള്ള പൂർണ്ണ ത്വത്തിനെ കൃഷ്ണൻ കാണിച്ച് കൊടുക്കാണ്.അർജ്ജുനൻ നമ്മുടെ സ്വരൂ പം ആണ്, നമ്മളാണ്. അപ്പൊ സിദ്ധമായ വസ്തുവിനെ അർജ്ജുനന് ഭഗവാൻ കാണിച്ചു കൊടുക്കുകയാണ്. പൂർണ്ണ വസ്തുവിനെ നമ്മളിൽ തന്നെ നമുക്ക് കാണിച്ചു തരാണ്. പൂർണ്ണത ഇപ്പോൾ തന്നെ ഉണ്ട്. അതിനെ മറച്ചിരിക്കുന്നു. ഗണപതിക്ക് വിനായക ചതുർത്ഥി വരാൻ പോകുന്നു ഗണപതിക്ക് കൊഴക്കട്ട വക്കും. കൊഴക്കട്ടക്ക് തമിഴിൽ എന്തു പറയും? മോദകം, ഇന്ത്യയിൽ മുഴുവൻ ഈ ഒരു സാധനം മോദകം എന്നാണ് പേര്. മോദകം എന്നു വച്ചാൽ ആനന്ദം കൊടുക്കണത് എന്നർത്ഥം, സന്തോഷം കൊടുക്കണത് ."മോദ ദേ മോദനീയം ഹിലബ്ധ്വാ " ഔപനിഷദമായ , ഉപനിഷത്ത് പേരാണ് മോദകം എന്നത്. അതിന് പുറമേക്ക് മാവ്, അകമേക്ക് വക്കണതിന് പൂർണ്ണം എന്നു പേര്. അകമെ പൂർണ്ണം, പുറമേക്ക് മാവ്. ഉള്ളിൽ മധുരം, പുറമേക്ക് ഉപ്പ് .കുട്ടികൾ ഒക്കെ എന്തു ചെയ്യും എന്നു വച്ചാൽ കുഴക്കട്ട ഉണ്ടാക്കിയാൽ ആരും കാണാതെ ആ മാവ് എടുത്തു കളഞ്ഞിട്ട് ഉള്ളിലുള്ളത് തിന്നും. ആരെങ്കിലും കണ്ടാൽ പ്രസാദത്തിനെ കളയുണൂ എന്നു പറഞ്ഞു ചീത്ത പറയൂലോ അതു കൊണ്ട് ആരും കാണാതെ മാവ് എടുത്തു കളഞ്ഞ് പൂർണ്ണം തിന്നും. ഇതു പോലെയാണ് ജ്ഞാനികളും ചെയ്യുന്ന ഏർപ്പാട് അകമേക്ക് പൂർണ്ണം . കുട്ടിക്കാലത്ത് നമുക്ക് തോന്നും എന്തിനാ ഈ മിനക്കെട്ട് മാവുകൊണ്ട് പൂർണ്ണത്തിനെ മറക്കുന്നത് ഒരു പ്രയോജനവും ഇല്ല. സ്വാദു പൂർണ്ണത്തിന്റെയാണ്, മാവിനു സ്വാദ് ഒന്നും ഇല്ല .വെറും പൂർണ്ണം ആരും തിന്നും വെറും മാവ് ആരും തിന്നുക ഒന്നും ഇല്ല. ആ മാവ് ഈ പൂർണ്ണത്തിനോടു കൂടിച്ചേരുമ്പോൾ ഒരു സ്വാദ് ഉണ്ട് അത്രയേ ഉള്ളൂ. അപ്പൊ ഈ മാവിലൂടെ ഈ പൂർണ്ണത്തിനെ ആസ്വദിക്കുന്നത് വയസ്സായവർക്ക് ഒരു സുഖം. പക്ഷേ കുട്ടികൾ പലപ്പോഴും ഈ പൂർണ്ണത്തിനേ മാത്രമേ ആസ്വദിക്കുകയുള്ളൂ . ജ്ഞാനികളും ഈ കുട്ടികളെ പ്പോലെയാണ്. അവര് ഈ പൂർണ്ണത്തിനെ തിരഞ്ഞെടുത്ത് ആസ്വദിക്കുന്നു. പക്ഷേ അജ്ഞാനികൾ ഈ മാവോടു കൂടി പൂർണ്ണത്തിനെ ആസ്വദിക്കുണൂ. മോദകം മോദകം ആകണമെങ്കിൽ മാവ് എടുത്ത് കളഞ്ഞ് പൂർണ്ണം തിന്നാലെ ആവുള്ളൂ. അത് ഒരു സിമ്പൽ ആയിട്ടാണ് നമുക്ക് വച്ചിരിക്കുന്നത്. നമ്മള് ചെയ്യുന്നുണ്ടോ എന്നു പരീക്ഷിക്കാനാണ് ആചാര്യന്മാര് അകമേക്ക് പൂർണ്ണവും പുറമേക്ക് മാവും വച്ചിരിക്കുന്നത്. നമ്മള് ചെയ്യേണ്ട ഒരു കാര്യം നമുക്ക് സൂചിപ്പിച്ചു തരാണ് നമ്മുടെ ഉള്ളിൽ ഒരു പൂർണ്ണത്വം ഉണ്ട് , പൂർണ്ണത നമ്മളുടെ സ്വസ്വരൂപമാണ്. ഉണ്ട് എന്നുള്ള അനുഭവം തന്നെ പൂർണ്ണതയാണ്. അതിൽ അപൂർണ്ണ ത്വതേ ഇല്ല, അപാകത യേ ഇല്ല. അതില് ഒരു മുറിവ് ഇല്ല, വിച്ചു ത്തിയില്ലാത്ത അനുഭവമാണ് ഞാൻ ഉണ്ട് എന്നുള്ള അനുഭവം . പക്ഷെ ആ അനുഭവത്തിനു മേലെ മാവ് കയറ്റി വച്ച പോലെ ഈ ശരീരം, മനസ്സ് ,ബുദ്ധി, അഹങ്കാരം ഇതൊക്കെത്തന്നെ മാവ് പോലെ ഒരു ഓവർ കോട്ടിങ്ങ്. എന്നിട്ട് ഈ ശരീരത്തിലൂടെ ആ പൂർണ്ണത്തിനെയാണ് നമ്മള് അനുഭവിക്കുന്നത്, മനസ്സിലൂടെ ആ പൂർണ്ണത്തിനെയാണ് ആസ്വദിക്കുന്നത്, ബുദ്ധിയിലൂടെ ആ പൂർണ്ണത്തിനെയാണ് ആസ്വദിക്കുന്നത്, ഇന്ദ്രിയങ്ങളിലൂടെ ആ പൂർണ്ണത്തിനെയാണ് ആസ്വദിക്കുന്നത്. പക്ഷെ പൂർണ്ണത്തിന്റെ ആസ്വാദനം കിട്ടുന്നതിനു പകരം ദു:ഖം ഉണ്ടാകുന്നു. എന്താ എന്നു വച്ചാൽ വിച്ചു ത്തി ഇല്ലാത്ത ആസ്വാദനം ഉണ്ടാവുന്നില്ല. ഇടക്കിടക്ക് വിച്ചു ത്തി വന്നു പോകും. അപ്പൊ ഈ പൂർണ്ണത്തിനെ നമുക്ക് ഈ അപൂർണ്ണമായ ശരീരം, ശരീരത്തിനെ ആർക്കും പൂർണ്ണമാക്കാൻ സാധ്യമേ അല്ല, മനസ്സിനെ ആർക്കും പൂർണ്ണമാക്കാൻ സാധ്യമല്ല. എത്ര വേണമെങ്കിൽ ശ്രമിച്ചോളാ .
( നൊച്ചൂർ ജി )

No comments:
Post a Comment