Friday, February 28, 2020

[29/02, 03:33] Praveen Namboodiri Hindu Dharma: (70) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ :-

പ്രാസാദ ശുദ്ധി കഴിഞ്ഞാൽ വാസ്തു ശുദ്ധിക്കായി വാസ്തുകലശം വാസ്തുബലി എന്നിവ നടത്തുന്നു.
വാസ്തുബലി :-

പുതുതായി വീട് നിർമ്മിച്ചാലും വാസ്തു ദോഷം തീരാൻ വാസ്തുബലി നടത്തുന്നു.

ഗൃഹനിർമ്മാണത്തിന്റെ ആരംഭത്തിലും, മദ്ധ്യത്തിലും, വീട് നിർമാണം പൂർത്തികരിച്ചാലും വാസ്തുബലി നടത്തണമെന്ന് തച്ചുശാസ്ത്രം പറയുന്നു.

വാസ്തു പുരുഷോൽ പത്തി:-
ത്രേതായുഗത്തിൽ ശ്രീ പരമേശ്വരന്റെ അംശ ഭൂതനായി അതിബല പരാക്രമിയും, ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നതും ഭീകര സ്വരൂപത്തോടു കൂടിയതുമായ ഒരു രാക്ഷസൻ ആവിർഭവിച്ചു.
ഈ ഭീകര സത്വത്തെ കണ്ട് ദേവന്മാർ ഭയ ചകിതരായി യുദ്ധത്തിന് മുതിർന്നു. ദേവന്മാരും, വാസ്തുവും തമ്മിലുണ്ടായ ഘോര യുദ്ധത്തിൽ വാസ്തു പുരുഷൻ തോൽപ്പിക്കപ്പെട്ടു.പരാജിതനായ വാസ്തു ബ്രഹ്മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവിന്റെ അനുഗ്രഹ പ്രകാരം വാസ്തു ഭൂമിയിൽ പതിക്കുകയും ഈശാന കോണിൽ തലയും നിര്യതി കോണിൽ പാദവുമായി മലർന്നു ശയിക്കുകയും ചെയ്തു.

ഇപ്രകാരം ശയിച്ചതായ വാസ്തുവിന്റെ ശരീര ഭാഗങ്ങളിൽ 53 വാസ്തു ദേവതമാർ സ്ഥിതി ചെയ്തു.

ബ്രഹ്മാവിനെ പൂജീച്ച് വാസ്തു ദേവതകൾക്ക് ബലി നൽകുന്ന പൂജയാണ് വാസ്തുബലി.

ബില ദേവതമാർ :-
ഈശാനൻ (സർവ്വവിദ്യകളുടേയും അധിപനാത്ത് ഈശാനൻ.)
ജയന്തൻ, സൂര്യൻ, ഭൃശൻ,
അഗ്നി, വിതഥൻ, യമൻ, ഭൃംഗരാജൻ, പിതൃ ദേവതകൾ, പർജ്ജന്യൻ, തുടങ്ങിയ 53 ദേവതകൾക്ക് ബലി നൽകി സന്തോഷിപ്പിച്ച് ആസുരിക ശക്തികളിൽ നിന്ന് രക്ഷനേടാനാണ് വാസ്തുബലി.

ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ മാസവും ശുദ്ധി ദിവസം വാസ്തുബലി നടത്തുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ9048205785.
[29/02, 03:33] Praveen Namboodiri Hindu Dharma: (69) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ:
ശുദ്ധി കർമ്മങ്ങൾ  കണ്ണനെ ശുദ്ധീകരിക്കാനല്ല.കണ്ണൻ ശുദ്ധ സത്വസ്വരൂപനാണ്.കണ്ണൻ സത്യസ്വരൂപനാണ്.ശിവ സ്വരൂപനാണ്. സച്ചിനാന്ദാ സ്വരൂപനാണ്.പിന്നെയെന്തിനാണ് കണ്ണന് ശുദ്ധികർമ്മങ്ങൾ നടത്തുന്നത്.

എല്ലാം നമ്മുക്ക് വേണ്ടിയാണ്.കണ്ണാടിയിലെ മാലിന്യമെല്ലാം വൃത്തിയാക്കി ശുദ്ധീകരിച്ച് നമ്മുടെ പ്രതിബിംബം നിർമലമായി ദർശിക്കാനെന്ന പോലെ.

ശുദ്ധി ക്രിയകളിലെ വിധി പ്രകാരമുള്ള ആചാര അനുഷ്ഠാനത്തിലൂടെ ബുദ്ധി വികസിച്ച് ആത്മീയവും, ഭൗതികവുമായ ജീവിത വിജയം കൈവരിക്കാൻ സാധിക്കും.

ശുദ്ധികർമ്മങ്ങൾ ചെയ്യുന്ന ആചര്യന്മാർക്കും, അതിൽ പങ്കെടുക്കുന്നവർക്കും കൃത്യമായ അനുഷ്ഠാന ത്തിലൂടെയും ഭക്തന്മാർക്ക് പ്രസാദ സ്വീകരണത്തിലൂടേയും ജീവിതം ധന്യമാകുന്നു.

ശുദ്ധികർമ്മത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്നത് എന്തെല്ലാമാണ്.

1.പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നീ പഞ്ച പ്രാണൻ ശുദ്ധീകരിക്കപ്പെടുന്നു.

ശുദ്ധികർമ്മങ്ങളുടെ പൂജയിലെ പ്രണവ പ്രാണായമം, പ്രണവാക്ഷര പ്രാണായാമം, ലിപി പ്രണായാമം എന്നീ അനുഷ്ഠാനത്തിലൂടെ പഞ്ചപ്രാണ ശുദ്ധി കൈ വരുന്നു.

2. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവ ശുദ്ധി ചെയ്യപ്പെടുന്നു. ഒരു വ്യക്തിയുടെ മനസ്സിൽ നിന്ന് ചിന്തകൾ ഉത്ഭവിക്കുന്നു. ചിന്തകൾ പവിത്രമായിരിക്കണം. ചിന്തകൾ പവിത്രമല്ലെങ്കിൽ ജീവിത പരാജയം സംഭവിക്കും. ചിത്തശുദ്ധിക്ക് വേണ്ടിയും മറ്റ് ശുദ്ധികൾക്ക് വേണ്ടിയയും ചില നിയമങ്ങൾ അനുഷ്ഠിക്കണം. അതാണ് ആചാരനുഷ്ഠാനങ്ങളിലൂടെ കൈവരിക്കാൻ സാധിക്കുന്നത്.

3. ശമ്പ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങൾ ശുദ്ധീകരിച്ച് പവിത്രീകരിക്കുവാനുള്ള ക്രിയകൾ കൂടിയാണ് ഉത്സവാ ചാരാനുഷ്ഠാനങ്ങൾ.

4.ശുദ്ധികർമ്മാനുഷ്ഠാനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളും ശുദ്ധമായി തീരും.

5. അന്ന ശുദ്ധി, ഗാത്ര ശുദ്ധി, കർമ്മശുദ്ധി, എന്നിവയെല്ലാം  സമൂഹത്തിൽ ഉണ്ടാവാണമെന്ന് അമ്പാടി കണ്ണൻ ഉപദേശിക്കുന്നു.

ചെറുതയ്യൂർ വാസുദേവൻ. ഗുരുവായൂർ.9048205785.

No comments:

Post a Comment