Thursday, February 27, 2020

*ഗുരുവായൂർ ക്ഷേത്രം - നാഴികക്കല്ലുകൾ*

*• ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് 5000 വർഷത്തെ പഴക്കമുണ്ടെന്ന് പറയുന്നു.*

*• 1030 - ശ്രീകോവിലും മണ്ഡപവും പുതുക്കി.*

*• 1058 - കൂത്തമ്പലവും നാലമ്പലവും പുനർനിർമ്മിച്ചു*

*• 12ആം നൂറ്റാണ്ടിൽ പടിഞ്ഞാറെ ഗോപുരം നിർമ്മിച്ചു.*

*• 1587 - നാരായണീയം രചിച്ചു.*

*• 1638 - ശ്രീകോവിൽ പുതുക്കി നിർമ്മിച്ചു.*

*• 1716 - ഡച്ചുകാർ പടിഞ്ഞാറെ ഗോപുരം തീയിട്ടു*

*• 1747 - ഗോപുരം പുനർനിർമ്മിച്ചു.*

*• 1757 - സാമൂതിരിപ്പാട്‌ ക്ഷേത്രം ട്രസ്റ്റിയായി. മല്ലിശ്ശേരി സഹട്രസ്റ്റിയായി.*
*• 1789 - ടിപ്പുവിന്റെ ആക്രമണം : ഉത്സവ വിഗ്രഹം അമ്പലപ്പുഴയിലേക്ക് മാറ്റി.*

*• 1836 - ദീപസ്തംഭം സ്ഥാപിച്ചു.*

*1842 - കിഴക്കേഗോപുരം പുനർനിർമ്മിച്ചു.*

• *1922 - ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തി.*

*• 1930 - സാമൂതിരി മുഖ്യ അധികാരിയായി ഭരണസമിതി രൂപവത്കരിച്ചു.*

*• 1931 - ഗുരുവായൂർ സത്യാഗ്രഹം. 12 ദിവസം ക്ഷേത്രം അടച്ചിട്ടു.*

*• 1946 - എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം.*

*• 1952 - സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു.*

*• 1970 - ക്ഷേത്രം അഗ്നിബാധയിൽ നശിച്ചു.*
*• 1971 - ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്നു.*

*• 1971 - ക്ഷേത്രം പുനർനിർമാണത്തിനു തറക്കല്ലിട്ടു.*

*• 1971 - മേൽശാന്തിയെ തിരഞ്ഞെടുക്കാൻ ആദ്യ നറുക്കെടുപ്പ്.*

*• 1974 - നാലമ്പലത്തിൽ ആദ്യമായി വൈദ്യുതിവിളക്ക് തെളിഞ്ഞു.*

*• 1975 - ശീവേലി എഴുന്നെള്ളിപ്പിനുള്ള സ്വർണത്തിടമ്പ് കൊണ്ടുവന്നു.*

*• 1975 - ക്ഷേത്രത്തിനകത്ത് ചെമ്പൈ സംഗീതോത്സവം തുടങ്ങി.*

*• 1976 - ക്ഷേത്രക്കുളത്തിൽ വൈദ്യുതാഘാതം. ഏഴുപേർ മരിച്ചു.*

*• 1976 - ഗജരാജൻ ഗുരുവായൂർ കേശവൻ ചരിഞ്ഞു.*

*• 1977 - ക്ഷേത്രം ശ്രീകോവിൽ സ്വർണം പൂശി.*

*• 1978 - ശ്രീകോവിലിന്റെ സ്വർണത്താഴികക്കുടം സ്ഥാപിച്ചു.*

*• 1979 - സത്രം ബ്ലോക്ക്‌ (ഫ്രീ സത്രം) പണിതു.*

*• 1981 - പാഞ്ചജന്യം ഗസ്റ്റ്ഹൌസ് തുടങ്ങി.*

*• 1981 - ശ്രീകോവിലിന് ആദ്യത്തെ സ്വർണവാതിൽ വഴിപാട്.*

*• 1983 - പ്രസാദഊട്ട് തുടങ്ങി.*

*• 1983 - ശ്രീവൽസം ഗസ്റ്റ്ഹൗസ് തുടങ്ങി.*

*• 1985 - കൌസ്തുഭം ഗസ്റ്റ്ഹൗസ് ആരംഭിച്ചു.*

*• 1986 - ദേവസ്വം ആശുപത്രി തുടങ്ങി*

*• 1987 - മേല്പത്തൂർ ഓഡിറ്റോറിയം പണിതു.*

*• 1992 - സ്വർണപ്പഴുക്കാമണ്ഡപം നിർമ്മിച്ചു.*

 *1997 - തെക്കേനടയിൽ ദേവസ്വം ഓഫീസ് ആരംഭിച്ചു.*

*• 2000 - ശ്രീകോവിലിന്റെ മുൻഭാഗം സ്വർണം പൂശി.*

*• 2001 - ദശാവതാരം കൊത്തിയ കിഴക്കേഗോപുരവാതിൽ സമർപ്പണം.*

*• 2004 - ക്ഷേത്രമതിൽക്കകത്ത് ദർശനത്തിന് ഫ്‌ളൈഓവർ സ്ഥാപിച്ചു.*

*• 2006 - ക്ഷേത്രം നാഴികമണി വടക്കേ ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിച്ചു.*

No comments:

Post a Comment