Saturday, February 22, 2020

ആരോടെങ്കിലും എന്തിനോടെങ്കിലും രാഗമുണ്ടായാൽ (attachment) ആ വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ ബ്രഹ്മമായിക്കണ്ട് ഉപാസിച്ചുകൊള്ളുക, രാഗം ബാധിക്കപ്പെടുകയില്ല.

അതുപോലെ, ആരോടെങ്കിലും എന്തിനോടെങ്കിലും ദ്വേഷമോ വെറുപ്പോ  (attachment) ഉണ്ടായാൽ  ആ വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ ബ്രഹ്മമായിക്കണ്ട് ഉപാസിച്ചുകൊള്ളുക, ദ്വേഷം ബാധിക്കപ്പെടുകയില്ല.

രാഗമാവട്ടെ, ദ്വേഷമാവട്ടെ... രണ്ടിനും സ്ഥിരമായ ഭാവമില്ലാത്തതാണ്; ഒരാളോട് എല്ലാക്കാലത്തും ഒരേപോലെ രാഗമോ ദ്വേഷമോ വച്ചുപുലർത്താൻ പറ്റില്ല. അവ രണ്ടും ഏറ്റക്കുറച്ചിലുകൾ ഉള്ളതാണ്, അതിനാൽതന്നെ സ്ഥിരമല്ല.

രാഗമായാലും ദ്വേഷമായാലും അതു ജീവന് ആത്യന്തികമായി ദുഃഖത്തെയാണ് കൊടുക്കുക. എന്നാൽ സകലതും ബ്രഹ്മമെന്ന ഭാവത്തിൽ പ്രിയവും ആനന്ദവും സുസ്ഥിരമായ ഭാവത്തിലായിരിക്കും.

നല്ലത് മാത്രമല്ല, ചീത്ത എന്നു നാം വിളിക്കുന്നതും ബ്രഹ്മം തന്നെ; അഥവാ നല്ലതെന്നോ ചീത്തയെന്നോ വേർതിരിവില്ലാത്ത വിധത്തിലാണ് സത്യസ്ഥിതി. അതുകൊണ്ട് വേർതിരിവുകൾ അപ്രസക്തമാണ്.

ഭഗവാൻ ഉദ്ധവരോട് ഇങ്ങനെ പറയുന്നു; ''ഹേ... ഉദ്ധവാ; ഇന്നത് ഗുണം ഇന്നത് ദോഷം എന്നു ചിന്തിക്കുന്നത് ദോഷം, അങ്ങനെ ചിന്തിക്കാത്തത് ഗുണം.''
Sudha Bharath 

No comments:

Post a Comment