Sunday, February 02, 2020

🙏 നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം. നിർമാല്യം മുതൽ തൃപ്പുകവരെ.

ഗുരുവായൂരപ്പന്റ ഉച്ചപ്പൂജ(50).

പ്രസന്ന പൂജ :

നിവേദ്യം ഭുജിച്ച് കഴിഞ്ഞാൽ കണ്ണന്, കൈ കഴുകണം, മുഖം കഴുകണം, വായ കഴുകണം, കുഞ്ഞിപ്പല്ലുകൾ വൃത്തിയാക്കണം. എല്ലാം യശോദമ്മയുടെ ഹൃദയഭാവത്തോടെ ആചാര്യൻ മന്ത്രപൂർവ്വം നിർവഹിക്കുന്നു.

പിന്നെ, പാദ്യം ജലം, അർഘ്യ ജലം, ആചമനീയ ജലം എന്നിവ സമർപ്പിക്കണം.

പ്രസന്ന പൂജക്ക് കണ്ണന് സമർപ്പണങ്ങൾ യഥേഷ്ടം ഉണ്ടാകും.

ലഡ്ഡുകം

അപൂപം.

പാൽ,

താബൂലം

ക്രമുകം.

കർപ്പൂര ചൂർണ്ണം.

നൃത്തം

ഗീതം

വാദ്യം

ഇങ്ങനെ സർവ്വ രാജോ പചാരങ്ങളും പ്രസന്ന പൂജക്ക് മന്ത്രപൂർവ്വം, ക്രിയാ പൂർവ്വം ,ഭക്തിപൂർവ്വം സമർപ്പിക്കുന്നു.

കണ്ണനേയും പരിവാരങ്ങളേയും നാനാതരം പൂക്കള കൊണ്ട് പുഷ്പാജ്ഞലി ചെയ്യുന്നു.

കണ്ണനെ കളഭച്ചാർത്ത് കൊണ്ട് അലങ്കരിക്കുന്നു.

തിരുമലിയിലെ ചാണയിൽ  മൈസൂർ വനത്തിലെ സുഗന്ധമുള്ള ചന്ദന മുട്ടി കൊണ്ട് ചന്ദനം അരച്ച്, അതിൽ കുങ്കുമപ്പൂവ്വ് ശുദ്ധമായ പനനീരിൽ അരച്ച് ചേർത്താണ് കണ്ണന് ചാർത്താനുള്ള കളഭം തയ്യാറാക്കൂന്നത്.

കണ്ണനെ ഭംഗിയായി കളഭം കൊണ്ട് മേശാന്തിമാർ അലങ്കരിക്കുന്നു.

കണ്ണനെ കളഭചാർത്തണിയിക്കുന്ന വിവിധ രൂപങ്ങൾ നാളെ മുതൽ.

ചെറുതയുർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.9048205785

No comments:

Post a Comment